18 November 2017, Saturday

തെരെഞ്ഞെടുപ്പ്

ചോദ്യകർത്താവ്: 
സുനിൽ ശന്തിനഗർ
കാറഡുക്ക (പഞ്ചായത്ത്) (ഇപ്പൊൾ: ഷാർജ്ജ)
ചോദ്യം: 
ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നത് ആരെന്നു വ്യക്തമാക്കാന്‍ അമാന്തിക്കുന്നതെന്തിനു, ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കനെ ഈ വൈകിപ്പിക്കല്‍ ഉപകാരപ്പെടു, ആരായാലും ഇന്ന ആളാണെന്ന് അറിഞ്ഞാല്‍ അതിനനുസരിച്ച പ്രചരണം സംഘടിപ്പിക്കാമായിരുന്നു. ഈ വൈകിപ്പിക്കല്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍പോലും നടക്കുന്ന ചര്‍ചകളില്‍ എതിരാളികള്‍ ആയുധമാക്കുന്നു എന്നകാര്യം ഉത്തരവാദപ്പെട്ടവര്‍ മറക്കരുതു.
ഉത്തരം: 

ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരു പരിപാടിയെ മുന്‍നിര്‍ത്തിയാണു് ഏതു തെരഞ്ഞെടുപ്പിനേയും നേരിടുന്നതു്. മുന്നണിയും അതിനെ നയിക്കുന്ന കക്ഷികളും വോട്ടുചോദിക്കുന്നതും ഈ പരിപാടി നടപ്പാക്കുന്നതിനുവേണ്ടിയാണു്. ഏതെങ്കിലും വ്യക്തിയെ ആശ്രയിച്ചോ കുടുംബത്തെ ആശ്രയിച്ചോ അല്ല ഒരുകാലത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പകളില്‍ മത്സരിച്ചിട്ടുള്ളതു്. അതില്‍ ഇത്തവണയും മാറ്റമൊന്നുമില്ല.  എല്ലാ തവണത്തെയും പോലെ ഏറ്റവും യോഗ്യരായവര്‍ തന്നെ മുന്നണിയെ നയിക്കും. മുന്നണി മുന്നോട്ടുവയ്ക്കുന്ന പരിപാടിയുടെ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളെ അതാതുസ്ഥാനത്തു് അവരോധിക്കുന്നതും കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു്. വളരെ അടിസ്ഥാനപരമായ ജനാധിപത്യപ്രക്രിയയിലൂടെയാണു് ഇത്തരം തീരുമാനങ്ങള്‍ പാര്‍ട്ടിയിലും മുന്നണിയിലും നടപ്പാക്കുന്നതു്.