13 December 2017, Wednesday

ആര്‍എസ്എസുകാര്‍ തീവെച്ച വായനശാലയ്ക്ക് പുതുജീവന്‍; പുസ്തക കൈമാറ്റം ഞായറാഴ്ച

കൊച്ചി: ആര്‍എസ്എസുകാര്‍ തീവെച്ചു നശിപ്പിച്ച മലപ്പുറം ജില്ലയിലെ തിരൂര്‍ തലൂക്കര എകെജി സ്മാരക ഗ്രന്ഥാലയയുടെ പുനരുദ്ധാരണം അവസാനഘട്ടത്തിലേക്ക്. വായനശാലയില്‍ ആര്‍എസ്എസുകാര്‍ തീയിട്ട 5000 പുസ്തകത്തിനു പകരമായി നാടൊട്ടുക്കുനിന്ന് ശേഖരിച്ച പുസ്തകങ്ങള്‍ ഏപ്രില്‍ 17 ഞായര്‍ വൈകിട്ട് നാലിന്് തിരൂര്‍ തലക്കാട്, തലൂക്കര എകെജി സ്മാരക കലാവേദിക്ക് കൈമാറും. തീയിട്ട 5000 പുസ്തകത്തിനുപകരം 50000 പുസ്തകം സംഭരിക്കാനാണ് പരിശ്രമം. പുസ്തക ശേഖരണത്തിന് നേതൃത്വം നല്‍കുന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ സഞ്ചരിക്കുന്ന പുസ്തകവണ്ടി 14 ജില്ലയില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഒട്ടേറെ സാസ്ക്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പുസ്തകങ്ങള്‍ കൈമാറിക്കഴിഞ്ഞു. ഫാസിസത്തിനെതിരെ ഒരു പുസ്തകമെന്ന സന്ദേശവുമായി സഞ്ചരിക്കുന്ന പുസ്തകവണ്ടി വെള്ളിയാഴ്ച വൈകിട്ട് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യും. രാത്രിയോടെ തിരുവനന്തപുരത്തെത്തും. ശനിയാഴ്ച തിരികെ കൊല്ലം, കോട്ടയം, എറണാകുളം വരെയും പതിനേഴിന് എറണാകുളം തൃശൂര്‍ വഴി തിരൂരിലേക്കുമാണ് യാത്ര. ഉദ്ഘാടനത്തോടൊപ്പം തന്റെ പുസ്തകങ്ങള്‍ പുസ്തകവണ്ടിയ്ക്ക് നല്‍കുമെന്ന് ഡോ. തോമസ് ഐസക്ക് അറിയിച്ചിരുന്നു. ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ:

ഞായറാഴ്ച വൈകിട്ട് വായനശാലാ പരിസരത്ത് എത്തുന്ന പുസ്തകവണ്ടിയില്‍നിന്ന് പുസ്തകങ്ങള്‍ വായനശാല ഭാരവാഹികള്‍ക്ക് കൈമാറും. സാംസ്കാരിക കൂട്ടായ്മയില്‍ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍, എംഎല്‍എമാരായ പി ശ്രീരാമകൃഷ്ണന്‍, കെ ടി ജലീല്‍, സാമൂഹ്യ– സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 
ഇനിയും പുസ്തകം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംഘാടകരെ ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ താഴെ:
ജൂലിയസ് 9446400685
റഫീഖ് 9497106370 ,
ആര്‍ഷൊ കാഞ്ഞിരപ്പുഴ 9496837995,
ഷഫീഖ് 9847062167
ആശിഷ് പി രാജ് 09544140938
 
ഒരു നാടിനാകെ അക്ഷരക്കൂട്ടുകളിലൂടെ സ്നേഹത്തിന്റെ ജീവിതപാഠം പകര്‍ന്നുനല്‍കിയ ഗ്രന്ഥാലയം മാര്‍ച്ച് ഇരുപത്തിരണ്ടിന് പുലര്‍ച്ചെയാണ് ആര്‍എസ്എസുകാര്‍ തീവെച്ചത്. ഈ ഗ്രന്ഥാലയം ഇനിയും അനേകം തലമുറയ്ക്ക് വെളിച്ചം നല്‍കുമെന്ന ലക്ഷ്യത്തോടെ നാട്ടുകാരെല്ലാം തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ തയ്യാറായിക്കഴിഞ്ഞു. പുസ്തകങ്ങളടക്കമുള്ള സഹായം സ്വീകരിച്ചാണ് അക്ഷരകേന്ദ്രം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.
 
പ്രതിഷേധയോഗത്തില്‍ തന്നെ ഒരുലക്ഷം രൂപ വിലവരുന്ന പുസ്തകങ്ങളടക്കം രണ്ടുലക്ഷം രൂപയുടെ വാഗ്ദാനം ലഭിച്ചു. മെയ് മാസത്തില്‍ വായനശാലാ പ്രവര്‍ത്തനം പൂര്‍ണ്ണരൂപത്തില്‍ പുനരാരംഭിക്കാനാണ് തീരുമാനം.