26 July 2018, Thursday

എക്സൈസ് പ്രശ്നരഹിതം പ്രശ്നവകുപ്പ്

അബ്‌കാരി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന് ശക്തമായ നടപടി എടുക്കാനും വ്യാജമദ്യത്തിനെതിരെ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും എക്സൈസ് വകുപ്പിനു കഴിഞ്ഞു. പതിനൊന്ന് പുതിയ റെയ്ഞ്ചുകളും 280 തസ്തികകളും ഈ മേഖലയില്‍ സൃഷ്ടിച്ചു. ഉദ്യോഗസ്ഥരുടെ പത്ത്  വര്‍ഷമായി മുടങ്ങിക്കിടന്ന പരിശീലനം പുനരാരംഭിച്ചു. ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റല്‍ നല്‍കി. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ മാറ്റി പുതിയവ നല്‍കി. ജില്ലകളുടെ ചുമതല കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാരെ നിയമിച്ചു. ഡിഇസിമാര്‍ക്ക് ഭരണനിര്‍വഹണത്തിന്റെയും എഇസിമാര്‍ക്ക് എന്‍ഫോഴ്സ്മെന്റിന്റെയും പൂര്‍ണ ചുമതല നല്‍കി.

അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ജില്ലകളില്‍ മൊബൈല്‍ പട്രോളിങ് യൂണിറ്റുകള്‍ ഏര്‍പ്പെടുത്തി. സ്പിരിറ്റും വ്യാജ്യമദ്യവും പിടിച്ചെടുക്കുന്നതിലും കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും വാഹനങ്ങളുടെ ലേല നടപടികളിലും മുമ്പെങ്ങുമില്ലാത്ത പുരോഗതി ഉണ്ടായി. മുപ്പതിനായിരത്തോളം അബ്‌കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ അഞ്ച് ബോട്ടുകള്‍ ഉള്‍പ്പെടെ 1800 ലധികം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നാല് ബോട്ടുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. തിരുവനന്തപുരത്തെ എക്സൈസ് കോംപ്ളക്സിന്റെ പണി പൂര്‍ത്തിയാക്കി. വകുപ്പിന്റെ ആധുനീകരണത്തിന് 6.33 കോടി ചെലവിട്ടു. മദ്യത്തിനും മയക്കുമരുന്നിനും എതിരെ ഒട്ടേറെ ബോധവത്കരണപരിപാടികള്‍ സംഘടിപ്പിച്ചു. പ്രൊഫ. മുതുകാടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. ദുരന്തലഹരി എന്ന ഡോക്യുഫിക്ഷന്‍, തീയറ്ററുകളിലും സ്കുള്‍ കോളേജ് തലങ്ങളിലും പ്രദര്‍ശിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

107 വര്‍ഷം പഴക്കമുള്ള അബ്കാരി ആക്ട് കലോചിതമായി പരിഷ്കരിക്കുന്നതിന് വിദഗ്ദ്ധസമിതിയെ നിയോഗിച്ചു.  കള്ളുവ്യവസായത്തില്‍ ബിനാമികളെ ഒഴിവാക്കി. 2002-03-ല്‍ അടച്ചിട്ട 1610 കള്ളുഷാപ്പുകളില്‍ 852 ഷാപ്പുകള്‍ പുനഃസ്ഥാപിച്ചു. കള്ളുസഹകരണസംഘങ്ങളുടെ അപ്പക്സ് ബോഡി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ചിറ്റൂരിലെ ചിക്കോപ്സ്, തിരുവല്ലയിലെ ടി എസ് സി എല്‍ എന്നീ സ്ഥാപനങ്ങളെ വ്യവസായ വകുപ്പില്‍ നിന്ന് മാറ്റി എക്സൈസ് വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. മലബാര്‍ ഡിസ്റ്റിലറീസ് എന്ന പേരില്‍ പുതിയ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു.  ചെറുകിട തോട്ടം തൊഴിലാളികള്‍ക്ക് ക്ഷേമനിധി, രണ്ട് ലക്ഷംപേര്‍ ഗുണഭോക്താക്കള്‍. കൈത്തറി തൊഴിലാളി പെന്‍ഷന്‍ പ്രായപരിധി 58 ആക്കി. കള്ളുവ്യവസായത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കൂട്ടി. കുടിയേറ്റ തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി. കൈത്തറിത്തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തു. ഇളവുകള്‍ നല്‍കി വന്‍കിട തോട്ടങ്ങള്‍ തുറക്കാനും തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും നടപടി. തേയിലത്തോട്ട പുനരുദ്ധാരണത്തിന് 1677 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തിന് സമര്‍പ്പിച്ചു. 41 മേഖലകളില്‍ പുതുക്കിയ കുറഞ്ഞ കൂലി 65 ലക്ഷം തൊഴിലാളികള്‍ക്ക് ഗുണം ചെയ്തു.

പുതിയ 23 ഐ.ടി.ഐ കള്‍ തുടങ്ങി. എട്ടെണ്ണത്തിന്റെ ഗ്രേഡ് ഉയര്‍ത്തി. പഠനം പൂര്‍ത്തിയായവര്‍ക്ക് വിദഗ്ദ്ധ പരിശീലനത്തിന് ഫിനിഷിങ് സ്കൂളുകള്‍. എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന 47,194 പേര്‍ക്ക് നിയമനം. 3233 പേര്‍ക്ക് 20 കോടി രൂപയുടെ സ്വയം തൊഴില്‍ വായ്പ. ചാലക്കുടിയില്‍ പുതിയ എംപ്ളോയ്‌മെന്റ് ഓഫീസ്. കശുവണ്ടി വികസനകോര്‍പ്പറേഷന് 70 കോടി രൂപ. 6000 തൊഴിലാളികള്‍ക്കുകൂടി നിയമനം. ഇ.എസ്.ഐ ഗുണഭോക്താക്കളുടെ എണ്ണം 3.95 ലക്ഷത്തില്‍ നിന്ന് 7.8 ലക്ഷമായി ഉയര്‍ന്നു. പാരിപ്പള്ളിയില്‍ ഇ.എസ്.ഐ മെഡിക്കല്‍ കോളേജ് നിര്‍മാണം തുടങ്ങി. 107 വര്‍ഷം പഴക്കമുള്ള അബ്‌കാരി നിയമ പരിഷ്കരണത്തിന് സമിതി. കെ.എസ്.ബി.സി വരുമാനം 3621 കോടി രൂപയായി.പതിനൊന്ന് പുതിയ റെയ്ഞ്ചുകളും 280 തസ്തികകളും ഈ മേഖലയില്‍ സൃഷ്ടിച്ചു. ഉദ്യോഗസ്ഥരുടെ പത്ത്  വര്‍ഷമായി മുടങ്ങിക്കിടന്ന പരിശീലനം പുനരാരംഭിച്ചു.മുപ്പതിനായിരത്തോളം അബ്കാരി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കാലയളവില്‍ അഞ്ച് ബോട്ടുകള്‍ ഉള്‍പ്പെടെ 1800 ലധികം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നാല് ബോട്ടുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു.