25 March 2019, Monday

എല്‍ഡിഎഫ്-പ്രകടനപത്രിക.

തിരുവനന്തപുരം: പുതുകേരളത്തിന് നാന്ദികുറിക്കാനുള്ള സുപ്രധാന നിർദ്ദേശങ്ങൾ ഉയർത്തികൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനാണ് പത്രിക പുറത്തിറക്കിയത്.

വേണം നമുക്ക് ഒരു പുതുകേരളം, മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം എന്ന ലക്ഷ്യം മുൻ നിർത്തിയുള്ളതാണ് പ്രകടനപത്രിക. 35 ഇന കർമ്മ പദ്ധതികളും 600 നിർദ്ദേശങ്ങളും അടങ്ങിയ പത്രിക ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്. മദ്യനിരോധനമല്ല മദ്യഉപഭോഗം കുറയ്ക്കുകയാണ് എൽഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് വൈക്കം വിശ്വൻ പറഞ്ഞു. കേരളത്തിൽ ബാറുകർ പൂട്ടിയിട്ടില്ല എന്നതാണ് തങ്ങളുടെ അവകാശവാദം. നിലവിൽ ബാറുകളിലൂടെ ബിയർ വൈനുകൾ വിതരണം ചെയ്യുകയാണ്. മദ്യ യഥേഷ്ടം ഒഴുക്കി മദ്യ നിരോധനം അവകാശപ്പെടുകയാണ് യുഡിഎഫ് സർക്കാർ ഇത് കാപട്യമാണെന്നും വൈക്കം വിശ്വൻ പറഞ്ഞു.

ഭക്ഷ്യസുരക്ഷ, കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, ആരോഗ്യം തുടങ്ങിയ മേഖലകർക്ക് പ്രധാന്യം നൽകിയതാണ് പ്രകടന പത്രിക. എൽഡിഎഫ് അധികാരത്തിലെത്തിയാൽ അഞ്ചുവർഷത്തിനുള്ളിൽ 25 ലക്ഷം പേർക്ക് തൊഴിൽ നൽകും. നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കും, വ്യവസായ രംഗത്ത് തൊഴിൽ സാധ്യത ഒരുക്കാൻ സ്റ്റാർട്ട് അപ്പ് വില്ലേജുകർ വഴി പുതിയ പദ്ധതികൾ നടപ്പിലാക്കും തുടങ്ങിയ സുപ്രധാനമായ നടപടികർ ഉൾപെട്ടതാണ് പ്രകടനപത്രിക.

വർഷം തോറും 1000 സ്റ്റാർട്ട് അപ്പുകർക്ക് 2 ലക്ഷം വീതം നൽകും. ഭക്ഷ്യ സാധനങ്ങളുടെ വിലനിയന്ത്രണത്തിനായി പ്രത്യേക സംവിധാനം കൊണ്ടുവരും. മാവേലി സ്റ്റോർ, സപ്ളൈകോ ഔട്ട്ലെറ്റുകർ, നീതി സ്റ്റോർ തുടങ്ങിയ കേന്ദ്രങ്ങൾ വഴി പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തും. ആദ്യഘട്ടത്തിൽ അവശ്യ സാധനങ്ങളുടെ പട്ടിക തയാറാക്കും.

ഇതിനുശേഷം വരുന്ന അഞ്ചുവർഷക്കാലത്തേക്ക് ഈ ‘ഭക്ഷ്യസാധനങ്ങർക്കു വില വർധനയുണ്ടാകില്ല. പരിസ്ഥിതിയും കാർഷികമേഖലയും സംരക്ഷിക്കാനുള്ള പദ്ധതികളും പ്രകടനപത്രികയിൽ നിർദ്ദേശിക്കുന്നുണ്ട്. നെൽവയൽ സംരക്ഷണ നിയമം കർശനമായി നടപ്പാക്കും,നെൽവയലുകൾ സംരക്ഷിച്ചു നിലനിർത്താനായി കർഷകർക്ക് റോയൽറ്റി ഏർപ്പെടുത്തും. ആരോഗ്യസംരക്ഷണത്തിനായി സംസ്ഥാനത്തെ മുഴുവൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കും. സംസ്ഥാനത്തെ ജില്ല സഹകരണ ബാങ്കുകളെ സഹകരിപ്പിച്ച് വൻകിട ബാങ്ക് പദ്ധതി രൂപീകരിക്കും. 60 വയസ് തികഞ്ഞ അർഹരായ എല്ലാവർക്കും പെൻഷൻ, പെൻഷൻ തുകകർ 1000 രൂപയായി ഉയർത്തും തുടങ്ങിയ സുപ്രധാനമായ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉൾപെടുത്തിയിട്ടുള്ളത്.

പ്രകടന പത്രികയിലെ മറ്റ് പ്രധാന നിർദ്ദേങ്ങൾ :

 • എല്ലാ താലൂക്ക് ആശുപത്രികളിലും അർബുദ പരിശോധനയും ഹൃദയ ശസ്ത്രക്രിയ സംവിധാനവും ഏർപെടുത്തും
 • നോക്കൂകൂലിക്കെതിരെ കർശന നടപടി സ്വീകരിക്കും
 • ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങർ പരിഹരിക്കും
 • പ്രധാന ഭാഷ മലയാളം ആക്കുന്നതിന് നടപടികർ സ്വീകരിക്കും
 • സർക്കാർ സേവനങ്ങർ ഏകജാലക സംവിധാനം വഴി
 • അഴിമതി നിർമ്മാർജനം, രണ്ടാം ഭരണ പരിഷ്ക്കാര കമ്മീഷൻ നിർദ്ദേശങ്ങർ നടപ്പാക്കും.
 • വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും
 • ഐടി പാർക്കുകളുടെ വിസ്തൃതി വർധിപ്പിക്കും
 • പ്രകൃതി വാതക പൈപ്പ് ലൈൻ പൂർത്തിയാക്കും
 • ഇലക്ട്രോണിക്ക്സ് ഹാർഡ്വെയർ രംഗത്ത് കേരളത്തെ മൊബിലിറ്റി ഹബ്ബാക്കും
 • ദേശീയ പാത നാലുവരിയാക്കും, എല്ലാ ബൈപ്പാസുകളുടെയും നിർമ്മാണം പൂർത്തിയാക്കും.
 • റബർമരങ്ങളെ മൂന്ന് വർഷത്തേക്ക് ഉത്പന്ന നികുതിയിൽ നിന്ന് ഒഴിവാക്കും
 • ജലസുരക്ഷയ്ക്കായി ബൃഹദ് ക്യാമ്പയിൻ സംഘടിപ്പിക്കും
 • പരമ്പരാഗത വ്യവസായ സംരക്ഷണത്തിന് പ്രത്യേക വകുപ്പ് ഉണ്ടാക്കും