23 October 2017, Monday

ബാര്‍ കുംഭകോണത്തില്‍ മന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് 15ന് നിയമസഭാ മാര്‍ച്ച്

ബാര്‍ കുംഭകോണത്തില്‍ മന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് 15ന് നിയമസഭാ മാര്‍ച്ച് നടത്താന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മാണി രാജിവച്ച് സമഗ്രാന്വേഷണം പ്രഖ്യാപിക്കുംവരെ പ്രക്ഷോഭം ശക്തമായി തുടരും. അതിനിടെ, ബാര്‍ കോഴസംബന്ധിച്ച് കേസ് രജിസ്റ്റര്‍ചെയ്യണമെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മാണിക്ക് ഒരുകോടി രൂപ കൈക്കൂലി നല്‍കിയെന്ന ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ച് വിജിലന്‍സ് നടത്തുന്ന പ്രാഥമികാന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും കുറ്റവാളികളെ രക്ഷിക്കാനുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. അഴിമതിക്കേസുകളില്‍ അന്വേഷണം നടക്കുമ്പോള്‍ ആരോപണവിധേയര്‍ തല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന വിജിലന്‍സ് മാന്വലിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അഴിമതിക്കേസുകളില്‍ ആരോപണം ഉയര്‍ന്നാല്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കണമെന്ന സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല. തങ്ങളുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥന്‍ പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് മൊഴിനല്‍കിയ സാക്ഷികള്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സാക്ഷികളാരും കെ എം മാണിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയതായും ഹര്‍ജിയില്‍ പറഞ്ഞു. ഹര്‍ജി ഡിവിഷന്‍ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. ബാര്‍ കുംഭകോണത്തില്‍ കേസെടുത്ത് അന്വേഷണത്തിനായി നിയമപോരാട്ടം നടത്താന്‍ എല്‍ഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. ബാര്‍ കോഴയില്‍ നിയമപോരാട്ടത്തോടൊപ്പം ജനകീയപ്രക്ഷോഭവും ശക്തമാക്കും. പൂട്ടിക്കിടക്കുന്ന ബാറുകളുടെ ലൈസന്‍സ് പുനഃസ്ഥാപിച്ച് കിട്ടുന്നതിനായി കെ എം മാണിക്ക് ഒരുകോടി രൂപ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ മാണി മാനഷ്ടത്തിന് അയച്ച വക്കീല്‍നോട്ടീസിന് മറുപടിയായി, ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ് ബിജു പറഞ്ഞത്. വിജിലന്‍സിന്റെ "ക്യുക് വെരിഫിക്കേഷന്‍' വേഗത്തില്‍ നടത്തേണ്ട ഒരു അന്വേഷണത്തെ നീട്ടിക്കൊണ്ടുപോകാനാണ്

 

വൈക്കം വിശ്വന്‍ , എല്‍ഡിഎഫ് കണ്‍വീനര്‍