25 June 2017, Sunday

മാണി ബഡ്ജറ്റ് അവതരിപ്പിച്ചാല്‍ ശക്തമായ പ്രതിഷേധം : വൈക്കം വിശ്വന്‍

ധനമന്ത്രി കെ എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിന് അപമാനകരമാണ്. ധാര്‍മികമായി ബഡ്ജറ്റ് അവതരിപ്പിക്കാന്‍ മാണിക്ക് അവകാശമില്ല. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെ സഭയ്ക്കകത്തും പുറത്തും ശക്തമായി എതിര്‍ക്കുമെന്നും എല്‍ഡിഎഫ് യോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി നിയമസഭ സമ്മേളിക്കുന്നതിന് മുന്‍പ് മാര്‍ച്ച് ഏഴിന് പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. ബാര്‍ കോഴ ആോരപണങ്ങളുടെ പശ്ഛാത്തലത്തില്‍ മാണി രാജിവയ്ക്കണം അല്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. ഡീസല്‍ വില കുറഞ്ഞ സാഹചര്യത്തില്‍ ബസ് ചാര്‍ജ്ജ് കുറയ്ക്കണമെന്ന് എല്‍ഡിഎഫ് യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപെട്ടുവെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.