22 March 2019, Friday

സത്യം അറബിക്കടലിലോ..?

ചിലർ പത്രത്തിൽ എഴുതുമ്പോൾ അപരൻ കടന്നുവരും. സ്വന്തം പേരിനു താഴെ എഴുതിവെക്കുന്ന പരമ വങ്കത്തങ്ങൾ വായനക്കാർ ആകെ വിശ്വസിക്കും എന്ന മണ്ടത്തരമൊന്നും അത്തരക്കാർക്കും ഉണ്ടാകാൻ ഇടയില്ല.
മാനെജ്മെന്റ് പറയുന്ന പണി എടുക്കാൻ ബാധ്യത ഉണ്ടാകുമല്ലോ -അത് പെരുംനുണ എഴുതണം എന്നായാൽ പോലും.

ഈ വാർത്ത വായിക്കുന്നവർ
1, യു പി എ സർക്കാരിനെ മറക്കണം.
2. വിലക്കയറ്റത്തെ കുറിച്ച് ചിന്തിക്കരുത്.
3. വണ്ടിയിൽ പെട്രോൾ-ഡീസലോ വീട്ടിൽ എൽ പി ജിയോ ഉപയോഗിക്കരുത്.
4. 2 ജി സ്പെക്ട്രം ഉപേക്ഷിച്ചു 4 ജിയിലേക്ക് കടക്കണം.
5. അഴിമതി എന്ന വാക്ക് ചിന്തയിൽ നിന്ന് തൂത്തു കളയണം.
6. പശ്ചിമ ഘട്ടം തന്നെ ചിത്രത്തിൽ ഇല്ല-പിന്നല്ലേ കസ്തൂരി രംഗൻ റിപ്പോര്ട്ട്.
7. പീലിപ്പോസ് തോമസ്‌ എന്നൊരാൾ ജീവിച്ചിരിപ്പുണ്ട് എന്ന് ഓർമ്മിക്കരുത്.
8. ഇടുക്കി തമിഴ്നാട്ടിൽ ലയിപ്പിക്കാൻ വാദിക്കണം.
9. പി ടി തോമസിനെ "നാടുകടത്തപ്പെട്ട സ്വദേശാഭിമാനി" ആയി കരുതണം.
10. ഗൌരിയമ്മ ഇപ്പോൾ എവിടെ, എവിടെ നിന്ന് എവിടേക്ക് പോയി എന്നത് ഒരു രാഷ്ട്രീയ പ്രശ്നമേയല്ല എന്ന് സിദ്ധാന്തിക്കണം .
11. പീതാംബരക്കുറുപ്പ്‌ ഏതോ പാതാളത്തിൽ ഒളിച്ചതായി കരുതണം.
12. ശശി തരൂരിനെ സൌന്ദര്യത്തെ കുറിച്ച് മാത്രം സദാ ചിന്തിക്കണം.
13. മാനം വിട്ടു കൂറ് മാറാൻ ഇല്ല എന്ന ശശീന്ദ്രന്റെയും തോമസ്‌ ചാണ്ടിയുടെയും സമീപനത്തെ "ജനാധിപത്യ വിരുദ്ധം" എന്ന് വിശേഷിപ്പിക്കണം.
14. കേരളാ കോണ്ഗ്രസ് മാണി ഗ്രൂപ്പിന് വികാരവും വിചാരവും ഇല്ല, സംതൃപ്തിയെ ഉള്ളൂ എന്ന് നാല്പതുവട്ടം പറയണം.
15. ചാക്കോ തൃശ്ശൂരിൽ നിന്ന് ചാടിയതും ധനപാലനെ ചാലക്കുടിയിൽ നിന്ന് വലിച്ചതും "വിജയ ഭീതി" കൊണ്ടാണ് എന്ന് സ്വപ്നം കാണണം.
16. ഇ അഹമ്മദ് സർവ സമ്മതനായ യുവത്വമാണ് എന്ന ഗാനം ആലപിക്കണം.
17. വീരേന്ദ്രകുമാർ മാധ്യമ പ്രവർത്തകരുടെ മിശിഹാ ആണ്, ശ്രീജിത്ത്‌ യൂദാസ് ആണ് എന്ന മന്ത്രം സൂര്യനമസ്കാരത്തോടൊപ്പം ഉരുവിടണം
18. പോന്നാനിയോ, അവിടെ ഒരു അബ്ദു റഹിമാനോ കോണ്ഗ്രസ്സിന്റെ മനസ്സിലും ലീഗിന്റെ ശരീരത്തിലും ഇല്ല എന്നുറപ്പിക്കണം.
19. വയനാട്ടിൽ ജയിക്കാൻ ടി വി ചർച്ച മതി എന്ന ന്യൂ ജൻ തിയറി പ്രചരിപ്പിക്കണം.
20. സോളാർ കേസ്, സരിത, അബ്ദുള്ളക്കുട്ടി, ശാലു മേനോൻ തുടങ്ങിയ വാക്കുകൾ അറബിക്കടലിലെറിയണം.
ഇതെല്ലാം സംഭവിച്ചാൽ ശരിയാണ്, യു ഡി എഫ് മുന്നില് തന്നെ.
മനോരമയും വിജയിക്കട്ടെ.