19 April 2019, Friday

Pinarayi Vijayan's blog

കശുവണ്ടി തൊഴിലാളികളുടെ ദുരിതത്തിനു മുഖംതിരിച്ച് സർക്കാർ

കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലത്ത് ഇന്ന് രണ്ടു ലക്ഷത്തോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലത്ത് മെച്ചപ്പെട്ടരീതിയിൽ പ്രവർത്തിച്ചിരുന്ന കശുവണ്ടി വികസന കോർപ്പറേഷന്റെ ഫാക്ടറികളെല്ലാം അടഞ്ഞു കിടക്കുന്നു. ഇതിന്റെ മറവിൽ സ്വകാര്യ മുതലാളിമാർ തൊഴിലാളികളെ അർഹമായ കൂലി നൽകാതെ, ആനുകൂല്യങ്ങൾ നിഷേധിച്ചു ചൂഷണം ചെയ്യുകയാണ്. ഇതിനു സർക്കാർ തന്നെ വഴിയൊരുക്കി കൊടുത്തിരിക്കുന്നു.

എസ്എസ്എൽസി വിജയത്തിൽ അനുമോദനങ്ങൾ

എസ് എസ് എൽ സി പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെയും മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ വിദ്യാലയങ്ങളെയും അതിനു നേതൃത്വം നല്കിയ അധ്യാപകരെയും അനുമോദിക്കുന്നു.

യഥാർത്ഥ വിഷയങ്ങൾ ഉയർന്നുവരട്ടെ

യു ഡി എഫ് പ്രചാരണം തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നതിൽ ഊന്നുകയാണ്. എന്നാൽ ജനങ്ങൾ അത്തരം ചതിക്കുഴികളിൽ വീഴുന്നില്ല.

Pinarayi Vijayan - On RSS leader shouting "Go to Pakistan" at DYFI leader

During the Reporter TV's election debate programme in Kozhikode, an RSS member assaulted DYFI Central Committee member P.A. Mohamed Riyas and shouted at him "Go to Pakistan". There was also an attempt to assault the anchor of the programme. This intolerance and communal behaviour are similar to the model adopted by the RSS in its strongholds in North India.

വാമനപുരം മണ്ഡലം വികസന സാദ്ധ്യതകൾ ഏറെ...

തിരുവനന്തപുരത്തെ ഏറ്റവും നീളമുള്ള വാമനപുരം നദിയ്ക്ക് കരകളിലായി സ്ഥിതിചെയ്യുന്ന ഭൂപ്രദേശം. തിരുവനന്തപുരം ജില്ലയിൽ തന്നെ ഏറ്റവും അധികം ടൂറിസം സ്പോട്ടുകൾ ഇവിടെയാണ്‌. തലസ്ഥാന നഗരിയിൽ നിന്നും പ്രധാന റോഡു മാർഗ്ഗം 35-50 Km സഞ്ചരിച്ചാൽ ഏല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എത്താമെങ്കിലും സമഗ്രമായ പദ്ധതികൾ ഇതിനായി ആസൂത്രണം ചെയ്യാത്തത് സഞ്ചാരികളുടെ എണ്ണത്തിൽ കുറവു വരുത്തുന്നു.

ഊർജരംഗത്തെ പ്രതിസന്ധി

ഉമ്മൻചാണ്ടി സർക്കാർ ഊർജ രംഗത്ത് അഴിമതി ഉല്പാദിപ്പിച്ചതിന്റെ ദുരന്തം കേരളത്തിലെ സാധാരണ ജനങ്ങള് അനുഭവിക്കുകയാണ്. പുറത്തുനിന്ന് വലിയ വില കൊടുത്ത് വൈദ്യുതി വാങ്ങിയിട്ടും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആറുമണിക്കൂര്‍ വരെ അപ്രഖ്യാപിത ലോഡ് ഷെഡ്ഢിംഗ് നടപ്പാക്കുന്നു. വോൾടേജ് നിയന്ത്രിക്കുന്നതും അഞ്ചും-പത്തും മിനിറ്റ് ഓഫ്‌ ചെയ്യുന്നതും പതിവായിരിക്കുന്നു. ഇത് വ്യവസായങ്ങളെ ഭാധിക്കുന്നു. വടക്കൻ കേരളത്തിൽ വോള്‍ട്ടേജ് ക്ഷാമം സാധാരണമായിരിക്കുന്നു.

വിജയമുറപ്പിച്ച് ആറ്റിങ്ങലിന്റെ പ്രിയങ്കരനായ സാരഥി അഡ്വ ബി സത്യന്‍ MLA

നിയമസഭയില്‍ 100 ശതമാനം ഹാജര്‍. എംഎല്‍എ ഫണ്ടിന്റെയും എംഎല്‍എയുടെ ആസ്തി വികസനഫണ്ടിന്റെയും വിനിയോഗത്തില്‍ 100 ശതമാനം നേട്ടം.

ഹരിതകേരളം ഉഷ്ണകേരളമാവുകയാണോ?

ഹരിതകേരളം ഉഷ്ണകേരളമാവുകയാണോ? ചൂട് അസഹ്യമാണ്. കുടിവെള്ളം വറ്റിത്തീരുന്നു. പച്ചപ്പ്‌ പതുക്കെ മായുന്നു. നീർത്തടങ്ങളും ജലാശയങ്ങളും നദികളും വയലുകളും മലിനമാകുന്നു; ശോഷിക്കുന്നു.

മണ്ണും മലനിരകളും മരങ്ങളും രക്ഷിക്കപ്പെട്ടാലെ നാളെയീ മണ്ണിൽ മനുഷ്യ വാസം സാധ്യമാകൂ എന്ന തിരിച്ചറിവാണ് ഇന്ന് ഭൌമ ദിനം ആചരിക്കുമ്പോൾ ഓരോരുത്തരുടെയും മനസ്സിൽ ഉയരേണ്ട ചിന്ത. 

ഭൂമി മാഫിയയുടെയും വനം കൊള്ളക്കാരുടെയും ആർത്തി പൂണ്ടു മണ്ണും മരവും വിറ്റു പണം കുന്നു കൂട്ടുന്ന ഇന്നത്തെ ഭരണാധികാരികളുടെയും പിടിയിൽ നിന്ന് കേരളത്തെ രക്ഷിക്കാനുള്ളതാകണം ഈ ഭൗമദിനത്തിൽ ഓരോ കേരളീയന്റെയും പ്രതിജ്ഞ.

വട്ടിയൂർക്കാവ് മണ്ഡലം - നല്ലൊരു മാറ്റത്തിനായ്‌ ഒരു തിരിഞ്ഞുനോട്ടം

തിരുവനന്തപുരം നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മണ്ഡലം, എന്നാൽ അതിനനുസരിച്ച് ഈ മണ്ഡലത്തിൽ വികസനം എത്താത്തത് ഇന്നും ചോദ്യ ചിഹ്നമായി നിലനിൽക്കുന്നു. യുഡിഎഫ് എംഎൽഎ കെ. മുരളീധരൻ കുടിവെള്ളം, വൈദ്യുതി, ഗതാഗതം, ആരോഗ്യപരിരക്ഷ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിൽ ഒട്ടും തന്നെ ശ്രദ്ധകാണിച്ചിട്ടില്ല എന്നത് അതിനൊരു സ്വാഭാവിക ഉത്തരമാണ്. നിലവിലെ മാറ്റം കൊണ്ടുവരേണ്ട മേഖലകളിൽ ഒരു പരിശോധന.

റൺവേ നവീകരണം അടിയന്തിരമായി പൂർത്തിയാക്കണം

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വെ നവീകരണ പ്രവര്‍ത്തനം സയമബന്ധിതമായി നടത്താതെ ദൈനംദിന വിമാന സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച് വരുമാനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ച് വിമാനത്താവള വികസനം തടയുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് .

Pages

Subscribe to RSS - Pinarayi Vijayan's blog