24 May 2017, Wednesday

Pinarayi Vijayan's blog

Chennai floods should be a lesson to Thiruvananthapuram

Marathon rains in Chennai left a trail of losses for the city. The Chennai disaster is a pointer to Kerala, in particular to Thiruvananthapuram.

It is necessary to inspect and plan the emergency disaster management systems in place, along with the structural changes in the city’s drains that carry waste water and arrangements for speedy surface level absorption of monsoon rains.

Firstly, we need to think if we are ready to face a disaster such as the one faced by Chennai.

ടെക്നനോപാർക്ക് വികസനം: എന്റെ കാഴ്ചപ്പാട്

ടെക്നോപാർക്ക് അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് എന്റെ കാഴ്ച്ചപ്പാടുകൾ നിങ്ങളുമായി പങ്കു വയ്ക്കുന്നു.
1) ടെക്നോപാർക്കിൽ കുറഞ്ഞത് 2Km ചുറ്റളവിലെങ്കിലും സൗജന്യ വൈഫൈ നെറ്റ് വർക്കിന്റെ ലഭ്യത.
2) ടെക്നോപാർക്കിന് അകത്തും പുറത്തുമായി അടിയന്തര സഹായത്തിന് വിളിക്കേണ്ട ഫോൺ നമ്പരുകളുടെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പ്രദർശനം.
3) ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെ വാഹനം പാർക്ക് ചെയ്യുവാൻ അണ്ടർ ഗ്രൗണ്ട് പാർക്കിങ് ഏരിയ.
4) അകത്തേക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങുവാനും അണ്ടർപാസ്സ് സൗകര്യം.

ഇങ്ങനെയാണോ ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുന്നത്?

ഘട്ടം ഘട്ടമായി മദ്യം നിരോധിക്കും എന്ന് പറയുന്ന യു ഡി എഫ് പച്ചവെള്ളം കുപ്പിയിലാക്കാനാണോ മദ്യരാജാവ് വിജയ് മല്യക്ക് 20 ഏക്കര് ഭൂമി പതിച്ചുനല്കിയത്?

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ദേശീയ പാതയോട് ചേര്ന്ന ഭൂമി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രിവറീസ് ലിമിറ്റഡിന് തുച്ഛവിലയ്ക്ക് പതിച്ചുനല്കിയതിന് പിന്നിൽ കൂറ്റൻ അഴിമതിയാണ്. ആ പ്രദേശത്തെ നടപ്പ് വില സെന്റിന് ആറുലക്ഷം മുതല് 10 ലക്ഷം രൂപ വരെയാണ്. അത് കണക്കാക്കിയാൽ 120 മുതല് 200 കോടി രൂപവരെ വിലമതിക്കുന്ന ഭൂമി 14,03,26,576 രൂപയ്ക്കാണ് കൈമാറിയത്. യു ഡി എഫിന്റെ മദ്യനയം തികഞ്ഞ കാപട്യമാണ് എന്ന് ഈ ഇടപാടിൽ നിന്ന് വ്യക്തമാകുന്നു.

ചെന്നൈ ദുരന്തം തിരിച്ചറിവാകണം

ചെന്നൈയിൽ പെയ്തിറങ്ങിയ മാരത്തോൺ മഴക്കാലം നഗരത്തിന് ബാക്കിവച്ചത് തീരാനഷ്ടങ്ങളുടെ മഴക്കെടുതികൾ മാത്രം. ചെന്നൈ ദുരന്തം ഒരു തിരിച്ചറിവാണ് കേരളത്തിതിന്, പ്രത്യേകിച്ചും അനന്തപുരിക്ക്.
നഗരങ്ങളിലെ മലിനജലം ഒഴുക്കിവിടുന്ന ഓടകളുടെ ഘടനാപരമായ മാറ്റങ്ങൾ, കാലവർഷം പെയ്തിറങ്ങുന്ന മഴവെള്ളം പെട്ടെന്ന് ഉൾവലിയാനുള്ള ക്രമീകരണങ്ങൾ, അതിനോടൊപ്പം അടിയന്തിര ദുരന്ത സാഹചര്യങ്ങൾ നേരിടാനാവശ്യമായ സജ്ജീകരണങ്ങളുടെ ആസൂത്രണം തുടങ്ങിയ കാര്യങ്ങളിലെല്ലാം പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.
ആദ്യമായി ചിന്തിക്കേണ്ടത് ചെന്നൈയിലുണ്ടായതു പോലെ ഒരു ദുരന്തം നേരിടാൻ നാം സജ്ജരാണോ ?

തലസ്ഥാനനഗരിയുടെ വികസനം പ്രഥമപരിഗണന

ദക്ഷിണേന്ത്യയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സംസ്ഥാന തലസ്ഥാനമാണ് തിരുവനന്തപുരമെന്നും ഈഅവഗണന ഇനിയും തുടരാൻ അനുവദിക്കുന്നത് കേരളത്തിനു തന്നെ അപമാനകരമാണെന്നുമുള്ളത് തർക്കമറ്റ വസ്തുതയാണ്.
കഴിഞ്ഞ15 വർഷത്തെ വികസന ചരിത്രം പരിശോധിച്ചാൽ തിരുവനന്തപുരത്തിന് വേണ്ടി എന്തെങ്കിലുംചെയ്തത് എൽ.ഡി.എഫ്. മാത്രമാണെന്നു കാണാനാവും.

ജില്ല നേരിടുന്ന ഏറ്റവും ക്രൂരമായ അവഗണന റെയിൽവേയിൽ നിന്നാണ്. നേമത്തെ സാറ്റലൈറ്റ്സ്റ്റേഷന് വികസനം എവിടെയെത്തി എന്ന ചോദ്യത്തിന് ആര്ക്കും ഉത്തരമുണ്ടാകില്ല.

മാധ്യമസുഹൃത്തുക്കൾ നിരാശരാകേണ്ടിവരും

ചില മാധ്യമ സുഹൃത്തുക്കള്‍ അവരുടേതായ ചില പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നു. ഏതെങ്കിലും ഭിന്നത പാര്‍ട്ടിയിലോ മുന്നണിയിലോ ഇല്ലാത്തതില്‍ കടുത്ത നിരാശയാണവര്‍ക്ക്. യോജിച്ച പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തുന്നത്. സഖാവ് വിഎസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്നാക്ഷേപിച്ചു എന്നാണ് വാര്‍ത്ത സൃഷ്ടിക്കുന്നത്. ഇത്തരം നിരവധി വ്യാജ വാര്‍ത്തകള്‍ വന്ന അനുഭവം എനിക്കുണ്ട്. ഈയടുത്ത കാലത്ത് അതിന് ഒരു ശമനം കണ്ടിരുന്നു. ഇപ്പോള്‍ വീണ്ടും അത് വരുന്നതില്‍ അത്ഭുതം തോന്നുന്നു.

തിരഞ്ഞെടുപ്പു പര്യടനം

തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം ആരംഭിക്കുകയാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ജില്ലയിൽ ഒരു ദിവസം എന്ന നിലയിലാണ് പര്യടനം.
വിശദാംശം ഇങ്ങനെ:
20.04.2016 തിരുവനന്തപുരം
21.04.2016 കൊല്ലം
23.04.2016 പത്തനംതിട്ട
24.04.2016 ആലപ്പുഴ
26.04.2016 കോട്ടയം
27.04.2016 ഇടുക്കി
28.04.2016 എറണാകുളം
29.04.2016 തൃശൂര്‍
30.04.2016 പാലക്കാട്‌
01.05.2016 മലപ്പുറം
02.05.2016 കോഴിക്കോട്‌
04.05.2016 വയനാട്‌
05.05.2016 കണ്ണൂര്‍
06.05.2016 കാസര്‍ഗോഡ്‌

ആരോഗ്യവിദ്യാഭ്യാസരംഗത്തെ ഇല്ലായ്മയുടെ കേന്ദ്രങ്ങളാക്കി

ഉന്നത വിദ്യാഭ്യാസ മേഖലയെ പൊതുവെയും ആരോഗ്യവിദ്യാഭ്യാസരംഗത്തെ പ്രത്യേകിച്ചും ഇല്ലായ്മയുടെ കേന്ദ്രങ്ങളാക്കിയതാണ് യു ഡി എഫ് ഭരണത്തിന്റെ അഞ്ചു വര്ഷത്തെ "നേട്ടങ്ങളിൽ " ഒന്ന്. ആരോഗ്യ വിദ്യാഭ്യാസരംഗത്തെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു പകരം നിലവിലുള്ള സൗകര്യങ്ങള്‍േപാലും പരിമിതപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലുണ്ടാകുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചേർന്ന യോഗത്തിൽ ഈ വിഷയമാണ് ചൂണ്ടിക്കാട്ടിയത്. പുതിയ തലമുറ നാടിന്റെ പുരോഗതിയിലും അതിനുതകുന്ന രാഷ്ട്രീയത്തിലും കാണിക്കുന്ന താല്പര്യം തെളിഞ്ഞു നിന്നതായിരുന്നു സ്വീകരണം.

കെ ആർ മീരയുടെ വാക്കുകൾ ഇടതുപക്ഷത്തിന്റെ പ്രസക്തിക്ക് അടിവരയിടുന്നു

കെ ആർ മീര മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയാണ്. ഞായറാഴ്ച ചിറക്കുനിയിൽ ചേർന്ന സഹപാഠിക്കൂട്ടത്തില്‍ മീരയുടെ വാക്കുകൾ ഇടതുപക്ഷത്തിന്റെ പ്രസക്തിക്ക് അടിവരയിടുന്നതായിരുന്നു. എഴുത്തുകാരിയെന്ന നിലയില്‍ എല്‍ഡിഎഫ് ജയിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നതായി അവർ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും ഇടുങ്ങിയ ചിന്താഗതികളില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. ഒരു സര്‍ക്കാരിനെ ജനം അടുത്തറിയുന്ന മൂന്ന് നാല് സൂചകങ്ങളുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, ഗതാഗത എന്നീ മേഖലകള്‍. ഈ നാലുമേഖലയും ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് തിരിച്ചുവന്നേ തീരൂ.

മദ്യ ശാലകൾ അനുവദിച്ചു കൊണ്ടാണോ മദ്യ നിരോധനം നടപ്പാക്കുന്നത്?

ആറു ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കണം. ഇങ്ങനെ കൂടുതൽ കൂടുതൽ മദ്യ ശാലകൾ അനുവദിച്ചു കൊണ്ടാണോ "ഘട്ടം ഘട്ടമായി " മദ്യ നിരോധനം നടപ്പാക്കുന്നത്? പത്തു ശതമാനം വെച്ച് ചില്ലറ വ്യാപാര ഔട്ട് ലെറ്റുകൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച ശേഷം നിലവിലുള്ളവയിൽ കൂടുതൽ കൌണ്ടറുകൾ തുറക്കുന്ന അതേ കള്ളക്കളിയാണ് ഇവിടെയും. കോഴയിൽ അധിഷ്ഠിതമായ മദ്യ നയമാണ് ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കുന്നത്. പുതുതായി പത്തു ത്രീ സ്റ്റാര്‍ ഹോട്ടലുകൾ ഫൈവ് സ്റ്റാര്‍ ആയി അപ്ഗ്രേഡ് ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

Pages

Subscribe to RSS - Pinarayi Vijayan's blog