14 March 2019, Thursday

Pinarayi Vijayan's blog

ഇടതുമുന്നേറ്റം ഭയന്നു പ്രചാരണ പരസ്യങ്ങളെ നശിപ്പിക്കുന്നവർ

തീവണ്ടികളിലും പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലും പതിപ്പിച്ച എല്‍ഡിഎഫിന്റെ പരസ്യങ്ങൾ നശിപ്പിക്കുന്നത്, ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പു രംഗത്തെ മുന്നേറ്റം കണ്ടു വിറളി പിടിച്ചവരാണ്. കേരളത്തിലൂടെ ഓടുന്ന ആറ് പ്രധാന ട്രെയിനുകളില്‍ പതിപ്പിച്ച പരസ്യങ്ങളാണ് വ്യാപകമായി നശിപ്പിപ്പിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ അനുവാദത്തോടെ ടെണ്ടര്‍വിളിച്ച് പതിപ്പിച്ച പരസ്യങ്ങളുടെ അടിത്തറ ഇന്നാട്ടിലെ സാധാരണ ജനങ്ങളിൽ നിന്ന് സ്വരൂപിച്ച പണമാണ്. എൽ ഡി എഫ് വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ജനങ്ങള് ആവേശ പൂർവം ഏറ്റെടുത്തിരിക്കുന്നു.

സംഘപരിവാർ അക്രമങ്ങളെ ചെറുത്തു തോൽപ്പിക്കണം

സംഘപരിവാര്‍ തീയിട്ടു നശിപ്പിച്ച തിരൂര്‍, ആലത്തിയൂര്‍ എ കെ ജി വായനശാലയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തി ലോകത്തിന്‍റെ നാനാഭാഗത്ത്‌ നിന്നും പുസ്തകങ്ങളും സഹായങ്ങളും എത്തിച്ച സകലെരെയും അഭിവാദ്യം ചെയ്യുന്നു. സംഹാരത്തിന്‍റെ രാഷ്ട്രീയത്തിന് സൃഷ്ടിപരവും ക്രിയാത്മകവും സുശക്തവുമായ മറുപടിയാണ് ഈ കൂട്ടായ്മ നല്‍കിയിരിക്കുന്നത്. ആശയങ്ങളോടും അക്ഷരങ്ങളോടും സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. വിവിധ തലത്തിലായി തുടരുന്ന ഈ ചെറുത്തുനില്‍പ്പില്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതാണ് സമാനമനഃസ്കരുടെ ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങള്‍.

സിപിഐഎമ്മിന്റെ വിഷരഹിത ജൈവ പച്ചക്കറി

വിഷരഹിത ജൈവ പച്ചക്കറി പദ്ധതിയിലൂടെ വിഷുക്കാലത്ത് മലയാളിക്ക് വിഷം തീണ്ടാത്ത ഭക്ഷണം സാധ്യമാക്കിയ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. സിപിഐഎമ്മിൻറെ പ്രവർത്തകരും അനുഭാവികളും നാടിനെയും മനുഷ്യനെയും സ്നേഹിക്കുന്ന ആയിരങ്ങളും ഈ പദ്ധതിയിൽ പങ്കാളികളാണ്, സഹായികളാണ്. കേരളത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ഒരു കടമയാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്‌. തുടക്കം 2012-14 വർഷങ്ങളിൽ നിലനിന്നിരുന്ന കാർഷിക മേഖലയിലെ മുരടിപ്പ് പരിഹരിക്കുവാൻ എങ്ങനെ ജനകീയ ഇടപെടൽ സാദ്ധ്യമാക്കാം എന്നതിനെ സംബന്ധിച്ച് 2014 നവംബറിൽ ഇഎംഎസ് അക്കാദമിയിൽ ക്ലാസ് സംഘടിപ്പിച്ചു.

വെടിക്കെട്ട് അപകടം ദേശീയദുരന്തമായി പരിഗണിക്കണം

വെടിക്കെട്ട് അപകടം ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടാത്തത് ആര്‍എസ്എസ്–ബിജെപി നേതൃത്വവുമായുള്ള ധാരണ തകരുമെന്നതിനാലാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. വോട്ടുമറിക്കാനുള്ള ചര്‍ച്ചയ്ക്ക് ഉടക്കുണ്ടാകരുതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. മോഡി കേരളത്തില്‍ വന്നുമടങ്ങിയെന്നല്ലാതെ മറ്റൊന്നുമുണ്ടായില്ല. മോഡിയുടെ വരവിനെ പുകഴ്ത്തുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെടേണ്ട കാര്യം ഉന്നയിക്കാതെ രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

വടകര–ബേപ്പൂര്‍ മോഡല്‍ അവിശുദ്ധ കൂട്ടുകെട്ട്

വടകര–ബേപ്പൂര്‍ മോഡല്‍ അവിശുദ്ധ സഖ്യത്തിലൂടെ അഴിമതി ഭരണക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തെ കേരളത്തിലെ പ്രബുദ്ധ ജനത തിരിച്ചറിഞ്ഞു പരാജയപ്പെടുത്തും. വെള്ളാപ്പള്ളി നടേശന്റെ കാർമ്മികത്വത്തിൽ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുകയാണ്. തീവ്ര വര്ഗീയത ഇളക്കി വിട്ടു രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരുമായി കൂട്ട് ചേരാൻ ഒരു മടിയും ഇല്ലാത്ത തലത്തിലേക്ക് കോണ്ഗ്രസ്സിനെ തരം താഴ്ത്തുകയാണ് ഉമ്മൻചാണ്ടിയും സംഘവും. നമ്മുടെ സംസ്ഥാനത്തിൻറെ മതനിരപേക്ഷതയ്ക്ക് ഗുരുതരമായ ഭീഷണി നേരിടുന്ന സാഹചര്യം ഇത് സൃഷ്ടിക്കും. വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്നത് ഇടതു പക്ഷമാണ്.

കാര്‍ഷികമേഖലയില്‍ ഇടപെടുന്നതിനുള്ള നയപരിപാടി

വിവിധ മേഖലകളിലെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടണമെന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കാര്‍ഷികോല്‍പ്പാദന വര്‍ധനയ്ക്ക് പാര്‍ടി ഇടപെടുന്നത്. ഭക്ഷ്യോല്‍പ്പാദന വര്‍ധനയ്ക്കുള്ള ഇടപെടലുകള്‍ മുന്‍കാലത്തും ഉണ്ടായിട്ടുണ്ട്. 1943 ജൂണ്‍ 27ന് അന്നത്തെ ഭക്ഷ്യക്ഷാമത്തിന്റെകൂടി പശ്ചാത്തലത്തില്‍ പി കൃഷ്ണപിള്ള എഴുതിയ ലേഖനത്തില്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്ത് പറയുന്നുണ്ട്.

എ കെ ജി - പാവങ്ങളുടെ പടത്തലവന്‍

പ്രക്ഷോഭങ്ങളെ ഏറ്റുവാങ്ങിയ മഹാനായ വിപ്ലവകാരിയായിരുന്നു എ കെ ജി. ആ സമരജീവിതം കമ്യൂണിസ്റ്റുകാരെ നിരന്തരം ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ്. ജീവിതംതന്നെ പോരാട്ടമാക്കിയ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട്് 37 വര്‍ഷം പൂര്‍ത്തിയാകുന്നു. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലും നേതൃപരമായ പങ്കാണ് സഖാവ് വഹിച്ചത്.

ഇ എം എസ് - ' കേരളം ലോകത്തിനു നല്‍കിയ മഹാപ്രതിഭ'

തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍ സ. ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 16 വര്‍ഷം. ശാസ്ത്രീയ കാഴ്ചപ്പാടോടെ തന്റെ ചുറ്റുപാടുകളെ സസൂക്ഷ്മം വിലയിരുത്തിയ മാര്‍ക്സിസ്റ്റ് ആചാര്യനായിരുന്നു ഇ എം എസ്. മാര്‍ക്സിസം- ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന് സഖാവ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എല്ലാ ചലനങ്ങളെയും സൂക്ഷ്മതയോടെ ഇ എം എസ് വിലയിരുത്തി. ഈ വിലയിരുത്തലുകള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ശുഷ്കാന്തി കാണിച്ചു. ഇത് കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ഐക്യപ്പെടുത്തി. സഖാവിന് അന്യമായ ഒരു മേഖലയും ഉണ്ടായിരുന്നില്ല.

മെയ് ദിനം തൊഴിലാളി വര്‍ഗ പോരാട്ടങ്ങള്‍ക്ക് എന്നും പ്രചോദനം

ചിക്കാഗോവിലെ തൊഴിലാളി വര്‍ഗം പോരാട്ടം നടത്തുമ്പോള്‍ ഉണ്ടായിരുന്ന തൊഴിലാളികളുടെ നില ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. നിരന്തരമായ സമരങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. എന്നാല്‍ ഈ ലോകത്ത് സര്‍വ്വതും ഉല്‍പാദിപ്പിക്കുന്ന തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അധികാരവും ജീവിത സാഹചര്യവും ലഭിക്കുന്നില്ല എന്ന വസ്തുതയും നിലനില്‍ക്കുന്നു. ഇതിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇനിയും ശക്തമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള പ്രതിജ്ഞ പുതുക്കുന്നതിന് മെയ് ദിനത്തില്‍ നമുക്ക് കഴിയേണ്ടതുണ്ട്.

Pages

Subscribe to RSS - Pinarayi Vijayan's blog