20 April 2018, Friday

Pinarayi Vijayan's blog

ബദല്‍നയങ്ങളുമായി എല്‍ഡിഎഫ് : ഭാഗം 2

സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ആഗോളവല്‍ക്കരണ നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. അതേ നയങ്ങള്‍ സ്വീകരിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിച്ചത്. കേരളം അന്നേവരെയുണ്ടാക്കിയ നേട്ടങ്ങള്‍ തകര്‍ക്കാനാണ് ആ സര്‍ക്കാര്‍ ശ്രമിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പും രാഷ്ട്രീയ പ്രശ്നങ്ങളും

പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. പതിവുപോലെ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. എല്‍ഡിഎഫ് സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തീകരിച്ച്, കേരളവികസനത്തിന് അനുയോജ്യമായ പ്രകടനപത്രിക ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച് ഐക്യത്തോടെയും കെട്ടുറപ്പോടെയും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. കേരളം സ്വന്തമാക്കിയ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും കൂടുതല്‍ ഉയര്‍ച്ചയിലേക്ക് സംസ്ഥാനത്തെ നയിക്കുന്നതിനും ഭരണത്തുടര്‍ച്ച അനിവാര്യമാണെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി ഊന്നിപ്പറയുന്നുണ്ട്.

പാവങ്ങളുടെ പടത്തലവന്‍


പ്രക്ഷോഭങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ളവകാരിയായിരുന്നു എ കെ ജി. ആ സമരജീവിതം കമ്യൂണിസ്റുകാരെ ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ്. ജീവിതംതന്നെ പോരാട്ടമാക്കി മാറ്റിയ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 34 വര്‍ഷം പൂര്‍ത്തിയാകുന്നു.

സിവിൽ സർവീസ് പരിഷ്കരണം: കാര്യപരിപാടി വേണം

ഉദ്യോഗസ്ഥരെ കുറ്റമറ്റനിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ മേല്‍ തട്ടുകളില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട് എന്ന കാര്യവും ശരിയാണ്. അത്തരം ഇടപെടല്‍ നടത്തുന്നവര്‍ക്ക് ഭരണനേതൃത്വത്തിലുള്ളവര്‍ പ്രോത്സാഹനവും പ്രേരണയും നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ ചിലത് പരിഹരിക്കാനാകും എന്നതും വസ്തുതയാണ്.
സംഘടനകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങളും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവരികയുണ്ടായി. ജനസൌഹൃദപരമായി സിവില്‍ സര്‍വീസ് മാറേണ്ടതിന്റെ ആവശ്യകതയും അതിനായി ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള നിര്‍ദ്ദേശങ്ങളും സംഘടനാ നേതാക്കള്‍ മുന്നോട്ട് വെക്കുകയുണ്ടായി. ഇത്തരം കാര്യങ്ങള്‍ മുഴുവന്‍ ഗൌരവകരമായി പരിഗണിക്കേണ്ടതുണ്ട്. ക്രമക്കേടുകള്‍ക്കും അഴിമതിക്കും ഗുരുതരമായ കുറ്റാരോപണങ്ങള്‍ക്കും വിധേയരാകുന്ന ഉദ്യോഗസ്ഥരെ ഒരു കാരണവശാലും ഒരു സംഘടനയും പിന്തുണയ്ക്കരുത് എന്നത് ഒരു പൊതുവായ കാഴ്ചപ്പാടായി വളര്‍ത്തികൊണ്ട് വരേണ്ടതുണ്ട്.

കേരള വികസനവും കമ്മ്യൂണിസ്റ്റ് പാർട്ടിയും-കേരള പഠനകോൺ‌ഗ്രസിൽ ചെയ്ത പ്രസംഗം

സ: ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ നേതൃത്വത്തിലുള്ള  മന്ത്രിസഭ 1957 ല്‍  കേരളത്തില്‍ അധികാരത്തില്‍ വന്നത് ലോകശ്രദ്ധ ആകര്‍ഷിച്ച സംഭവമായിരുന്നു. രാഷ്‌ട്രീയ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ സംഭവം സ്വയംഭൂവായി ഉയര്‍ന്നുവന്നതായിരുന്നില്ല. വര്‍ഗ്ഗ പോരാട്ടങ്ങളെയും ദേശീയ ബോധത്തെയും സമന്വയിപ്പിച്ച ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഈ ജനകീയ അംഗീകാരത്തെ കാണാന്‍.

പാറപ്പുറം സമ്മേളനത്തിന്റെ സമകാലിക പ്രസക്തി

ദേശീയപ്രസ്ഥാനം മുന്നോട്ടുവച്ച എല്ലാ ഗുണപരമായ കാഴ്‌ചപ്പാടുകളും നമ്മുടെ നാട്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി ഇന്ന് പൊരുതുന്നത് കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനമാണ്. രാജ്യത്തിന്റെ ദേശീയൈക്യം സംരക്ഷിക്കുന്നതിനുള്ള സമരവും ജനങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്‌ക്കുന്ന രാഷ്‌ട്രീയ സമീപനവും നമ്മുടെ നാട്ടില്‍ ഇന്നും മുന്നോട്ടുവയ്ക്കുന്നത് കമ്മ്യൂണിസ്‌റ്റുകാരാണെന്നു കാണാം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന നയങ്ങളിലേക്ക് വലതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ മുന്നോട്ടുപോകുമ്പോള്‍ അതിനെതിരായി ബദലുയര്‍ത്തി രാജ്യത്തിനാകെ മാതൃകയാകുന്നതും കമ്മ്യൂണിസ്‌റ്റു പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളാണ്.

മത നിരപേക്ഷത എന്നത് തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ല

ജനങ്ങള്‍ക്കായി നിലകൊള്ളുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് തെരഞ്ഞെടുപ്പ് വിജയത്തിനായി മതേതരത്വം പോലുള്ള അടിസ്ഥാന നിലപാടുകള്‍ കൈയൊഴിയാന്‍ ആവില്ല. തെരഞ്ഞെടുപ്പെന്നത് മതനിരപേക്ഷത പോലുള്ള നിലപാടുകളെ സംരക്ഷിക്കാനുള്ള പോരാട്ടമായിത്തന്നയാണ് ഇടതുപക്ഷം കാണുന്നത്. അതുകൊണ്ടാണ് വര്‍ഗീയശക്തികളുമായി സന്ധിയില്ലാത്ത നിലപാട് എല്‍.ഡി.എഫ് സ്വീകരിക്കുന്നത്.

ബി.ജെ.പിയും സി.പി.ഐ (എം) വിരുദ്ധരും യു.ഡി.എഫിന് തണലായി

എല്ലാ വര്‍ഗീയ-പിന്തിരിപ്പന്‍ ശക്തികളെയും കൂട്ടുപിടിച്ചുകൊണ്ട് എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ തയ്യാറായി. ഇവരുടെ സഹായത്തിന് യഥാര്‍ത്ഥ വിപ്ളവകാരികള്‍ എന്ന് അഭിമാനിക്കുന്ന ചിലരും രംഗത്തുവരികയുണ്ടായി. വിപ്ലവകരമായ മുദ്രാവാക്യങ്ങളുയര്‍ത്തി സംഘടിത ഇടതുപക്ഷ പ്രസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്തുവാനും വലതുപക്ഷ ശക്തികളെയും വര്‍ഗീയ-പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്താൻ അടിത്തറ ഒരുക്കുകയുമാണ് യഥാർത്ഥ ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവർ ചെയ്യുന്നത്. ഈ കാര്യം തിരിച്ചറിഞ്ഞ് ശരിയായ പാതയിലേക്ക് തിരിച്ചുവരാന്‍ തെറ്റിദ്ധരിച്ചുപോയവര്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും എൽ.ഡി.എഫിന്റെ പ്രകടനവും

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2 ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. അതിന്റെ ഫലങ്ങൾ ഇപ്പോൾ പൂര്ണയമായും പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. ഈ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി അമ്പേ പരാജയപ്പെട്ടുപോയെന്നും അതിന്റെ രാഷ്ട്രീയ അടിത്തറ തന്നെ ദുര്ബ ലപ്പെട്ടിരിക്കുന്നുവെന്നുമുള്ള പ്രചാരവേലകൾ വളരെ സംഘടിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ കേരളത്തിന്റെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനങ്ങളും അതിന് അടിസ്ഥാനമായി തീര്‍ വോട്ടിംഗ് നിലയും പരിശോധിച്ചാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രചാരവേലകൾ വസ്തുതകളുമായി ബന്ധമില്ലാത്തതാണെന്നു കാണാം.

Pages

Subscribe to RSS - Pinarayi Vijayan's blog