19 February 2019, Tuesday

നേതാക്കൾ സംസാരിക്കുന്നു

Pinarayi Vijayan
1st Apr, 2011
സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ആഗോളവല്‍ക്കരണ നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
VS Achuthanandan
31st Mar, 2011
മലമ്പുഴ പഞ്ചായത്ത് മലമ്പുഴ ഉദ്യാനനവീകരണം - 20.80 കോടി രൂപ (നടന്നു വരുന്നു)
Pinarayi Vijayan
30th Mar, 2011
പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. പതിവുപോലെ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം.
VS Achuthanandan
30th Mar, 2011
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വലിയൊരു മാറ്റം കുറിക്കുന്ന തിരഞ്ഞെടുപ്പാവും പതിമൂന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. 1977 മുതല്‍ ഇതേവരെ മുന്നണികള്‍ മാറിമാറി ഭൂരിപക്ഷം നേടുന്ന തരത്തില്‍ ചാഞ്ചാട്ടത്തിന്റെ ചരിത്രമാണ് ആവര്‍ത്തിക്കുന്നത്. ആദ്യമായി അത് മാറാന്‍ പോവുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുന്നതിന് പശ്ചാത്തലമൊരുങ്ങിയിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ അനുഭവത്തിലുണ്ട്. കാര്‍ഷികമേഖലയിലോ വ്യവസായമേഖലയിലോ പരമ്പരാഗത തൊഴില്‍മേഖലകളിലോ തോട്ടംമേഖലയിലോ എവിടെയും അസ്വസ്ഥതകളില്ല. എല്ലാ മേഖലയിലും സമാധാനമാണ്. തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥ എവിടെയുമില്ല. ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥ എവിടെയുമില്ല. എല്ലാ തൊഴില്‍മേഖലയിലും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ജീവിതപ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കാന്‍ കഴിഞ്ഞു.
CK Chandrappan
29th Mar, 2011
കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിച്ചു.
CK Chandrappan
26th Mar, 2011
കേരള രാഷ്ട്രീയ ചരിത്രത്തില്‍ അനിഷ്യേധ്യ സ്ഥാനമുള്ള കമ്മ്യൂണിസ്റ്റ് നേതാവാണ് ടി വി തോമസ്.
Ramachandran Ka...
15th Mar, 2011
    ഇടതുപക്ഷ ജനാധിപത്യമുന്നണി നിയമസഭാതെരഞ്ഞടുപ്പിനെ നേരിടാന്‍ സന്നദ്ധമായികഴിഞ്ഞു.
VS Achuthanandan
9th Mar, 2011
എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ക്ഷേമനിധിയും പെന്‍ഷനും ചികിത്സാ ഇന്‍ഷുറന്‍സും രണ്ട് രൂപ നിരക്കില്‍ റേഷനരിയും ലഭ്യമാക്കുന്ന സംസ്ഥാനമാണിന്ന് കേരളം.
VS Achuthanandan
9th Mar, 2011
അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ക്ഷേമം, വികസനം, സമാധാനം എന്ന അടിസ്ഥാന ലക്ഷ്യത്തോടെ ഉജ്ജ്വലമായ മുന്നേറ്റമുണ്ടാക്കാന്‍ ഈ കാലയളവില്‍ സാധ്യമായെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്.
VS Achuthanandan
9th Mar, 2011
പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഒഴിപ്പിക്കപ്പെടുകയും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ എന്ത് വികസനമാണ് ഉണ്ടാവുക?
VS Achuthanandan
9th Mar, 2011
ഗവണ്‍മെന്റുകളില്‍ പങ്കാളികളാവുമ്പോള്‍തന്നെ ബഹുജനതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഇ.എം.എസ്. പഠിപ്പിച്ചു.
VS Achuthanandan
9th Mar, 2011
ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ് രണ്ട് വര്‍ഷംകൊണ്ട് കേരളത്തിലെ കാര്‍ഷികമേഖലയില്‍നിന്നും നൈരാശ്യമകറ്റി, നവോന്മേഷം പകര്‍ന്നു. ഉല്പാദനമുന്നേറ്റത്തിനുള്ള പശ്ചാത്തലമൊരുങ്ങിക്കഴിഞ്ഞു എന്നര്‍ത്ഥം.
VS Achuthanandan
9th Mar, 2011
ആഗോളവത്ക്കരണം ലോകവ്യാപകമായി വികസനത്തിന്റെ കൊടുങ്കാറ്റഴിച്ചുവിടുമെന്നാണ് ബൂര്‍ഷ്വാ സാമ്പത്തിക ശാസ്‌ത്രവിദഗ്ദ്ധര്‍ പ്രചാരണം നടത്തിപ്പോന്നത്.
VS Achuthanandan
8th Mar, 2011
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ഒറ്റക്കെട്ടായി എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടും. എല്‍.ഡി.എഫ്. വിജയം ആവര്‍ത്തിക്കുന്നതിന് സാഹചര്യങ്ങള്‍ സജ്ജമായിരിക്കുന്നു. ഒറ്റക്കെട്ടായ പ്രവര്‍ത്തനം നടത്തി നല്ല ഭൂരിപക്ഷത്തോടെ വീണ്ടും എല്‍.ഡി.എഫ്. അധികാരത്തിലെത്തും. ജനങ്ങള്‍ അതാണാഗ്രഹിക്കുന്നത്. ക്ഷേമത്തിന്റെയും വികസനത്തിന്റെയും സമാധാനത്തിന്റെയും സുവര്‍ണ്ണകാലം തുടരുന്നതിനുവേണ്ടിയുള്ള ജനവിധിയാവും ഏപ്രില്‍ 13ന് ഉണ്ടാവുക.
VS Achuthanandan
6th Mar, 2011
ഇപ്പോള്‍ നമുക്കാവശ്യമായ അരിയില്‍ ഏതാണ്ട് അഞ്ചില്‍ നാല് ഭാഗവും പുറത്തുനിന്നും കൊണ്ടുവരികയാണ്. അതായത് ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമൊക്കെ. തമിഴ്‌നാട്ടിലും നെല്ലുല്പാദനം കുറയുകയാണ്. ആന്ധ്രയിലാണെങ്കില്‍ കര്‍ശനമായ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതോടെ ഇങ്ങോട്ടുള്ള അരി വരവ് വല്ലാതെ കുറയുകയാണ്. അതുകൊണ്ട് നമുക്കാവശ്യമായ അരി എല്ലാകാലത്തും മറുനാട്ടുകള്‍ ഉല്പാദിപ്പിച്ചുകൊള്ളും എന്നും, കുറഞ്ഞ വിലയ്ക്ക് അവര്‍ അരി തന്നുകൊള്ളും എന്നും കരുതുന്നത് മൗഢ്യമായിരിക്കും. നെല്‍പ്പാടങ്ങളുടെ വിസ്‌തൃതി നടുക്കുംവിധം കുറയുകയാണെന്ന റിപ്പോര്‍ട്ടിനൊപ്പം തെല്ല് ആശ്വാസം പകരുന്ന ഒരു കാര്യമുള്ളത് ഉല്പാദനക്ഷമതയില്‍ അല്പം വളര്‍ച്ചയുണ്ടെന്നതാണ്. പത്താം പദ്ധതിക്കാലത്തെ അവസാന നാല് വര്‍ഷത്തോളം ഒരു ഹെക്‌ടറില്‍നിന്നും 2.2 ടണ്‍ നെല്ലാണ് ഉല്പാദിപ്പിക്കപ്പെട്ടതെങ്കില്‍ ഉല്പാദനം 2.44 ടണ്‍ ആയി ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. ഇതൊരു ശുഭസൂചകമായി കണക്കാക്കി നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണം.
VS Achuthanandan
6th Mar, 2011
നമ്മുടെ സഹോദരങ്ങളായ പ്രവാസി മലയാളികളുടെ വിയര്‍പ്പില്‍ നിന്നാണ് നിരവധി ഗള്‍ഫ് രാജ്യങ്ങളും മറ്റും വികസിച്ചത് എന്നതാണ് പരമാര്‍ത്ഥം. ഏറ്റവും നന്നായും ആത്മാര്‍ത്ഥമായും ബുദ്ധിപൂര്‍വ്വവും ജോലി ചെയ്യുന്നവരാണ് മലയാളികള്‍ എന്ന കീര്‍ത്തിയുണ്ട്. എത്തിപ്പെടുകയും പ്രവൃത്തിയെടുക്കുകയും ചെയ്യുന്ന നാടുകളിലെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുകയും അതേസമയം സ്വന്തം സാംസ്‌കാരിക തനിമ നിലനിര്‍ത്തുകയും ചെയ്യുന്നവരാണ് മലയാളികള്‍. മറുനാട്ടില്‍ പോയി തൊഴിലെടുത്ത് ജീവിക്കുന്നതില്‍ മലയാളികള്‍ക്ക് പ്രത്യേകമായ ഒരു സ്ഥാനം തന്നെയുണ്ട്. ജന്മനാട്ടിന്റെ വികസനത്തില്‍ ഏറ്റവുമധികം താല്പര്യമെടുക്കുന്നവരുമാണ് പ്രവാസി മലയാളികള്‍. നമ്മുടെ വാര്‍ഷിക പദ്ധതിയുടെ അഞ്ച് മടങ്ങിലധികം സംഖ്യ പ്രവാസി മലയാളികള്‍ നാട്ടിലേക്ക് അയക്കുന്നുണ്ട്. നാട്ടില്‍ വ്യവസായ - വാണിജ്യ സംരംഭങ്ങളില്‍ മുതല്‍മുടക്കുന്നതിലും പ്രവാസി മലയാളികള്‍ മുന്‍പന്തിയിലാണ്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി നോര്‍ക്ക വകുപ്പും നോര്‍ക്കാ റൂട്‌സ് കമ്പനിയും വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. 'സാന്ത്വനം' എന്ന പേരില്‍ ചികിത്സാ സഹായപദ്ധതി അതില്‍ പ്രധാനമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷമാണ് സാന്ത്വനം പദ്ധതി കാര്യക്ഷമമാക്കിയതും വിപുലപ്പെടുത്തിയതും. എന്നാല്‍ വിപുലമായ ഫണ്ടും ക്ഷേമനിയമവും ഇല്ലെന്നത് ലക്ഷക്കണക്കായ പ്രവാസികള്‍ക്ക് സഹായം ലഭിക്കുന്നതിന് തടസ്സമായിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ മലയാളികളുടെ ചിരകാലാഭിലാഷമായ ക്ഷേമനിധി നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. 18 വയസ്സ് പൂര്‍ത്തിയായവരും 55 വയസ്സ് തികഞ്ഞിട്ടില്ലാത്തതുമായ മറുനാടന്‍ മലയാളിക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാന്‍ കഴിയും. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്‌ത ശേഷം തിരിച്ചുവന്നവര്‍ക്കും അംഗത്വത്തിന് അവകാശമുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍ പ്രതിമാസം 300 രൂപയും മടങ്ങി വന്നവരാണെങ്കില്‍ നൂറ് രൂപയും ക്ഷേമനിധിയിലേക്ക് പ്രതിമാസം അംശദായമായി അടക്കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികള്‍ അടക്കേണ്ട അംശദായം നൂറ് രൂപയാണ്. ഓരോ വര്‍ഷത്തിലും പിരിഞ്ഞുകിട്ടുന്ന അംശദായത്തിന്റെ രണ്ട് ശതമാനം തുക ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കും.
VS Achuthanandan
6th Mar, 2011
യു.ഡി.എഫിന്റെ ഭരണകാലത്ത് ആയിരത്തഞ്ഞൂറ് കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്. ക്ഷേമപെന്‍ഷനുകളെല്ലാം മരവിപ്പിക്കുന്ന സ്ഥിതി വന്നു. നിയമനിരോധനം നടപ്പാക്കി പതിനായിരക്കണക്കിന് തസ്‌തികകള്‍ ഇല്ലാതാക്കി. ഫലത്തില്‍ കേരളം നേടിയെടുത്ത നന്മകളെല്ലാം - നേട്ടങ്ങളെല്ലാം തകര്‍ത്ത്, സംസ്ഥാനത്തെ മുച്ചൂടും മുടിച്ച ഒരു ഭരണമാണ് 2001-2006 ല്‍ കേരളത്തില്‍ നടന്നത്.ആന കയറിയ കരിമ്പിന്‍തോട്ടംപോലെയാക്കിയ ആ അവസ്ഥയില്‍ നിന്നും കേരളത്തെ മുക്തമാക്കാനും വികസന-ക്ഷേമരംഗങ്ങളില്‍ ഒരു കുതിപ്പുണ്ടാക്കാനുമാണ് കഴിഞ്ഞ 57 മാസമായി എല്‍.ഡി.എഫ്. ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
VS Achuthanandan
6th Mar, 2011
കോണ്‍ഗ്രസ്സിലെ ഇടതുപക്ഷം, അതിന്റെ ഭാഗമായി 1936 ല്‍ രൂപപ്പെട്ട കര്‍ഷക പ്രസ്ഥാനം, 1937ല്‍ രൂപീകൃതമായ കമ്യൂണിസ്റ്റ് പാര്‍ട്ടി, 1940ല്‍ രൂപം കൊണ്ട കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം - ജന്മിത്തത്തിനും നാടുവഴിത്തത്തിനും അതിന്റെ സംസ്‌കാരത്തിനുമെതിരെ നടന്ന ഐതിഹാസിക പ്രക്ഷോഭങ്ങള്‍, വ്യവസായ തൊഴിലാളികള്‍ നാല്പതുകളുടെ തുടക്കം മുതല്‍ നടത്തിയ സമരങ്ങള്‍, സാമ്രാജ്യത്വത്തിനും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന ത്യാഗോജ്ജ്വല പോരാട്ടങ്ങള്‍, പ്രത്യയശാസ്ത്ര രംഗത്ത് നടന്ന സമരങ്ങള്‍ - ഇവയുടെയെല്ലാം ഫലമായാണ് ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട അവസ്ഥയെ കുടഞ്ഞെറിഞ്ഞ് കേരളം പുരോഗതിയിലേക്ക് കുതിച്ചത്.

Pages