11 June 2018, Monday

നേതാക്കൾ സംസാരിക്കുന്നു

Vaikam Viswan
3rd Mar, 2011
കേരളത്തിലും അധികാരത്തില്‍ വന്ന ഘട്ടങ്ങളിലെല്ലാം അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷം ആവിഷ്കരിച്ചതെന്നു കാണാം. ആഗോളവല്‍ക്കരണ നയങ്ങള്‍ ശക്തിപ്പെടുകയും കേരളത്തിന്റെ വികസനം മുരടിച്ചുനില്‍ക്കുകയും ചെയ്തപ്പോള്‍ ഈ പ്രശ്നം ഗൌരവതരമായ പരിശോധനയ്ക്ക് കേരളത്തില്‍ വിധേയമായി. അതിന് നേതൃത്വപരമായ പങ്കു വഹിച്ചത് സ: ഇ.എം.എസ് ആയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് തന്നെ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. ഈ ചര്‍ച്ചയുടെ കൂടി പശ്ചാത്തലത്തിലാണ് അധികാര വികേന്ദ്രീകരണത്തിന് പുതിയ മുഖം നല്‍കിക്കൊണ്ട് ഇടപെടുന്ന സമീപനം കേരളത്തില്‍ 1996-ല്‍ സ: നായനാരുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത്തരത്തില്‍ അധികാര വികേന്ദ്രീകരണത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഇടപെടല്‍ കേരളത്തില്‍ ആവിഷ്കരിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. ജനകീയാസൂത്രണം കേരളത്തിന്റെ പിന്നാക്ക മേഖലകളിലും ഗ്രാമീണ മേഖലകളിലും വിശേഷിച്ചുമുണ്ടാക്കിയ മുന്നേറ്റം ആരെയും വിസ്മയിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് അധികാരം നല്‍കുക എന്നതു മാത്രമല്ല, അടിസ്ഥാന സൌകര്യ വികസനത്തിന്റെ കാര്യത്തില്‍ കുതിച്ചുചാട്ടം തന്നെ ഈ കാലയളവിലുണ്ടായി. ഇക്കാലയളവില്‍ 5,70,582 വീടുകള്‍ പുതുതായി നിര്‍മ്മിക്കപ്പെട്ടു. 1,61,605 വീടുകള്‍ വൈദ്യുതീകരിക്കപ്പെട്ടു. 1,28,875 കിണറുകള്‍ ഉണ്ടായി. 1,85,113 കിലോമീറ്റര്‍ നീളം വരുന്ന 48,735 പുതിയ റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. കൃഷി ചെയ്യാതെ തരിശ്ശിട്ടിരുന്ന 5,52,599 ഏക്കര്‍ കൃഷിഭൂമി കൃഷിയോഗ്യമാക്കപ്പെട്ടു.
Pinarayi Vijayan
1st Mar, 2011
ഉദ്യോഗസ്ഥരെ കുറ്റമറ്റനിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ശക്തമായ ഇടപെടല്‍ മേല്‍ തട്ടുകളില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട് എന്ന കാര്യവും ശരിയാണ്. അത്തരം ഇടപെടല്‍ നടത്തുന്നവര്‍ക്ക് ഭരണനേതൃത്വത്തിലുള്ളവര്‍ പ്രോത്സാഹനവും പ്രേരണയും നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ ചിലത് പരിഹരിക്കാനാകും എന്നതും വസ്തുതയാണ്. സംഘടനകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങളും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവരികയുണ്ടായി. ജനസൌഹൃദപരമായി സിവില്‍ സര്‍വീസ് മാറേണ്ടതിന്റെ ആവശ്യകതയും അതിനായി ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള നിര്‍ദ്ദേശങ്ങളും സംഘടനാ നേതാക്കള്‍ മുന്നോട്ട് വെക്കുകയുണ്ടായി. ഇത്തരം കാര്യങ്ങള്‍ മുഴുവന്‍ ഗൌരവകരമായി പരിഗണിക്കേണ്ടതുണ്ട്. ക്രമക്കേടുകള്‍ക്കും അഴിമതിക്കും ഗുരുതരമായ കുറ്റാരോപണങ്ങള്‍ക്കും വിധേയരാകുന്ന ഉദ്യോഗസ്ഥരെ ഒരു കാരണവശാലും ഒരു സംഘടനയും പിന്തുണയ്ക്കരുത് എന്നത് ഒരു പൊതുവായ കാഴ്ചപ്പാടായി വളര്‍ത്തികൊണ്ട് വരേണ്ടതുണ്ട്.
Pinarayi Vijayan
1st Mar, 2011
സ: ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ നേതൃത്വത്തിലുള്ള  മന്ത്രിസഭ 1957 ല്‍  കേരളത്തില്‍ അധികാരത്തില്‍ വന്നത് ലോകശ്രദ്ധ ആകര്‍ഷി
Pinarayi Vijayan
1st Mar, 2011
ദേശീയപ്രസ്ഥാനം മുന്നോട്ടുവച്ച എല്ലാ ഗുണപരമായ കാഴ്‌ചപ്പാടുകളും നമ്മുടെ നാട്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി ഇന്ന് പൊരുതുന്നത് കമ്മ്യൂണിസ്‌റ്റു പ്രസ്ഥാനമാണ്. രാജ്യത്തിന്റെ ദേശീയൈക്യം സംരക്ഷിക്കുന്നതിനുള്ള സമരവും ജനങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്‌ക്കുന്ന രാഷ്‌ട്രീയ സമീപനവും നമ്മുടെ നാട്ടില്‍ ഇന്നും മുന്നോട്ടുവയ്ക്കുന്നത് കമ്മ്യൂണിസ്‌റ്റുകാരാണെന്നു കാണാം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന നയങ്ങളിലേക്ക് വലതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ മുന്നോട്ടുപോകുമ്പോള്‍ അതിനെതിരായി ബദലുയര്‍ത്തി രാജ്യത്തിനാകെ മാതൃകയാകുന്നതും കമ്മ്യൂണിസ്‌റ്റു പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളാണ്.
Pinarayi Vijayan
1st Mar, 2011
ജനങ്ങള്‍ക്കായി നിലകൊള്ളുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് തെരഞ്ഞെടുപ്പ് വിജയത്തിനായി മതേതരത്വം പോലുള്ള അടിസ്ഥാന നിലപാടുകള്‍ കൈയൊഴിയാന്‍ ആവില്ല. തെരഞ്ഞെടുപ്പെന്നത് മതനിരപേക്ഷത പോലുള്ള നിലപാടുകളെ സംരക്ഷിക്കാനുള്ള പോരാട്ടമായിത്തന്നയാണ് ഇടതുപക്ഷം കാണുന്നത്. അതുകൊണ്ടാണ് വര്‍ഗീയശക്തികളുമായി സന്ധിയില്ലാത്ത നിലപാട് എല്‍.ഡി.എഫ് സ്വീകരിക്കുന്നത്.
Pinarayi Vijayan
1st Mar, 2011
എല്ലാ വര്‍ഗീയ-പിന്തിരിപ്പന്‍ ശക്തികളെയും കൂട്ടുപിടിച്ചുകൊണ്ട് എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ തയ്യാറായി. ഇവരുടെ സഹായത്തിന് യഥാര്‍ത്ഥ വിപ്ളവകാരികള്‍ എന്ന് അഭിമാനിക്കുന്ന ചിലരും രംഗത്തുവരികയുണ്ടായി. വിപ്ലവകരമായ മുദ്രാവാക്യങ്ങളുയര്‍ത്തി സംഘടിത ഇടതുപക്ഷ പ്രസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്തുവാനും വലതുപക്ഷ ശക്തികളെയും വര്‍ഗീയ-പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്താൻ അടിത്തറ ഒരുക്കുകയുമാണ് യഥാർത്ഥ ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവർ ചെയ്യുന്നത്. ഈ കാര്യം തിരിച്ചറിഞ്ഞ് ശരിയായ പാതയിലേക്ക് തിരിച്ചുവരാന്‍ തെറ്റിദ്ധരിച്ചുപോയവര്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
Pinarayi Vijayan
1st Mar, 2011
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2 ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുകയുണ്ടായി.
Pinarayi Vijayan
28th Feb, 2011
കേരള വികസനത്തിന് അതുല്യമായ സംഭാവന നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ കള്ളപ്രചാരവേല നടത്തുന്നവര്‍ ചില കാര്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്. യു.ഡി.എഫിന്റെ കാലത്തുണ്ടായ കര്‍ഷക ആത്മഹത്യകള്‍ ഇന്ന് കേരളത്തില്‍ കാണാതിരിക്കുന്നതെന്തുകൊണ്ടാണ്? യു.ഡി.എഫിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ന് ലാഭത്തിലെത്തിയത് എങ്ങനെയാണ്? യു.ഡി.എഫിന്റെ ഭരണകാലത്ത് അട്ടിമറിക്കപ്പെട്ട സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഇന്ന് കാര്യക്ഷമമായി മാറിയതെന്തുകൊണ്ട്? ഈ കുടിശ്ശിക നല്‍കുന്നതിന് എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിച്ചതിനു പിന്നിലുള്ള കാരണമെന്ത്? ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചത് എന്തുകൊണ്ടാണ്? പുതിയ വിഭാഗങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാനും അതിന്റെ ഭാഗമായുള്ള പെന്‍ഷനുകള്‍ ഇരട്ടിയിലേറെ വര്‍ദ്ധിപ്പിക്കുന്നതിനും സാധിച്ചത് എന്തുകൊണ്ടാണ്? വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ കേരളം മുന്നാട്ടുപോയത് എന്തുകൊണ്ടാണ്? യു.ഡി.എഫ് വെട്ടിച്ചുരുക്കിയ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കാനും വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞത് എന്തുകൊണ്ടാണ്? യു.ഡി.എഫിന്റെ കാലത്ത് സാമ്പത്തിക തകര്‍ച്ചയിലായിരുന്ന കേരളം ഇന്ന് സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ ഇടയായ സാഹചര്യം എന്താണ്? കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് അവാര്‍ഡുകള്‍ ലഭിക്കാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണ്? യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഗീയ സംഘര്‍ഷത്തില്‍ 18 പേര്‍ കൊല്ലപ്പെട്ട സംസ്ഥാനത്ത് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതോടെ അത്തരം ഒരു സംഭവം ഇല്ലാതായത് എന്തുകൊണ്ടാണ്? യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തെയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തെയും താരതമ്യം ചെയ്യുന്ന ഏതൊരാളുടെയും മനസ്സില്‍ തോന്നുന്ന ചോദ്യങ്ങളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. ഇവയ്ക്ക് മറുപടി പറയാനുള്ള ബാധ്യത യു.ഡി.എഫിനുണ്ട്. തങ്ങള്‍ ഭരിച്ചിരുന്ന കാലവും എല്‍.ഡി.എഫിന്റെ ഈ കാലവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ജനങ്ങളോട് സംസാരിക്കേണ്ടത്. അല്ലാതെ കപട വാഗ്ദാനങ്ങളും അപവാദപ്രചരണങ്ങളും നടത്തുകയല്ല വേണ്ടത്.
CK Chandrappan
23rd Feb, 2011
യു ഡി എഫിലെയും എല്‍ ഡി എഫിലെയും ഓരോ പാര്‍ട്ടികള്‍ കൊച്ചി കേന്ദ്രമായി ഗൂഢാലോചന നടത്തിയെന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവം അര്‍ധസത്യമാണ്. അധികാരം നിലനിര്‍ത്താനും ഉന്തിയിട്ടു കയറാനുമൊക്കെയുള്ള പാര്‍ട്ടിയില്‍ ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്കു പിന്നിലെന്നാണ് അദ്ദേഹത്തിന്റേതായി മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്. എല്‍ ഡി എഫിലെ ഏതു പാര്‍ട്ടിയാണ് കൊച്ചിയില്‍ നടന്ന ഈ ഗൂഢാലോചനയില്‍ പങ്കാളിയായത് എന്ന് എന്തേ കുഞ്ഞാലിക്കുട്ടി പറയാതിരുന്നത്. പ്രസ്താവനയുടെ രണ്ടാം ഭാഗത്തു പറയുന്നത് സത്യം. കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിയെ തകര്‍ച്ചയിലേക്കു നയിക്കുന്ന ലീഗ് നേതാക്കളുടെ രണ്ടും കല്‍പിച്ചുള്ള പടപ്പുറപ്പാടിനെക്കുറിച്ചാണ് കുഞ്ഞാലിക്കുട്ടി പ്രതിപാദിക്കുന്നത്. എന്നാല്‍ അവിടെയും മുഴുവന്‍ സത്യം അദ്ദേഹം പറഞ്ഞില്ല. ഒരു നാറുന്ന ഗൂഢാലോചനയെക്കുറിച്ച് ഇന്നത്തെ വിവാദത്തിന് തിരികൊളുത്തിയ തന്റെ ആദ്യ പ്രസ്‌താവനയില്‍ കുഞ്ഞാലിക്കുട്ടി വിവരിച്ചത് അദ്ദേഹമിന്നു സൗകര്യപൂര്‍വം മറക്കുകയാണ്.
CK Chandrappan
23rd Feb, 2011
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റും ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്നതും ദീര്‍ഘവീക്ഷണമുള്ളതുമാണ്.

Pages