30 April 2017, Sunday

Kodiyeri Balakrishnan's blog

Kodiyeri Balakrishnan - Sure of a defeat, Oommen Chandy is testing the memory of the people

A strong anti-incumbency wave is rising against the UDF Government in the upcoming Kerala Assembly elections. It is due to this wave that all the pre-poll surveys project a massive victory for the Left Democratic Front. In this scenario, the UDF under the leadership of Oommen Chandy is allying with the BJP to try and upset the people's verdict.

യുഡിഎഫിന്റെ മദ്യനയം തീരുമാനിക്കുന്നത് മല്യയെ പോലുള്ളവർ

സമ്പൂർണ്ണ മദ്യ നിരോധനം പ്രഖ്യാപിച്ച ഉമ്മൻചാണ്ടിയും കൂട്ടരും നിലവിലുള്ള ബാറുകൾക്ക് പുറമെ പുതിയ എട്ട് ഫൈവ്സ്റ്റാർ ബാറുകൾക്ക് കൂടി അനുമതി കൊടുത്ത നടപടിയെ കുറിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ അർത്ഥഗർഭമായ മൗനമാണ് പാലിക്കുന്നത്.
സ്വന്തം പാർട്ടി മന്ത്രി സ്വീകരിച്ച ബാർ അനുകൂല നിലപാടിനെ, തിരുത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ കെ പി സി സി പ്രസിഡന്റ് ഉള്ളത്.
ഇന്ത്യയിലെ മദ്യരാജാവായ വിജയ് മല്യയുടെ യു ബി ഗ്രൂപ്പിന് ഇരുപത് ഏക്കർ സ്ഥലം കഞ്ചിക്കോട് പതിച്ചു കൊടുക്കാൻ തീരുമാനിച്ച ഉമ്മൻചാണ്ടിയാണോ, കേരളത്തിൽ മദ്യനിരോധനം നടപ്പിലാക്കാൻ പോകുന്നത്?

യുഡിഎഫിന്റെ മദ്യനയം ഘട്ടംഘട്ടമായുള്ളള ഫൈവ് സ്റ്റാർ വ്യാപനം

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം അല്ല. ഘട്ടം ഘട്ടമായുള്ള ഫൈവ് സ്റ്റാര്‍ വ്യാപനമാണ്. കേരളത്തില്‍ ഫോര്‍സ്റ്റാറായി പ്രവര്‍ത്തിക്കുന്ന നൂറിലധികം ബാറുകളെ, ഉമ്മൻചാണ്ടി സർക്കാർ ഉടന്‍ ഫൈവ് സ്റ്റാറാക്കി മാറ്റുകയും തുടര്‍ന്ന് അവര്‍ക്ക് ബാര്‍ ലൈസന്‍സ് നൽകുകയും ചെയ്യും.

ഇപ്പോൾ ചില കോൺസുകാർ പറയുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ് എന്നാണ്. പുതിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ തുടങ്ങാന്‍ ബാര്‍ ഹോട്ടലുകള്‍ നിര്‍ബന്ധമില്ലെന്നാണ് ചട്ടം. അങ്ങനെയിരിക്കെ എന്തിനാണ് പുതിയ എട്ട് ബാറുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്?

സ്വരൂപാനന്ദ സ്വാമിക്ക് ആദരാഞ്ജലികൾ

ബ്രഹ്മശ്രീ സ്വരൂപാനന്ദ സ്വാമി സമാധിയായി. തൃശൂരില്‍ അദ്ദേഹത്തിന്‍റെ മഠം സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ശ്രീനാരായണ ധര്‍മങ്ങള്‍ പുലര്‍ത്തുന്നതിന് വേണ്ടി പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ച ഒരു സന്യാസിവര്യന്‍ എന്നുള്ള നിലയില്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായിരുന്നു.

യുഡിഎഫിന്റെ ഭൂമിദാനം: ധവളപത്രം പുറപ്പെടുവിക്കണം

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വിവിധ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അനുവദിച്ച് നല്‍കിയ ഭൂമി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണം.
എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമികള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തും.
മൂന്ന് ലക്ഷം ആളുകള്‍, കേരളത്തില്‍ തലചായ്ക്കാന്‍ ഭൂമിയില്ലാതെ നരികിക്കുകയാണ്. അപ്പോഴാണ് കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് യുഡിഎഫ് ഗവണ്‍മെന്റ് സര്‍ക്കാര്‍ ഭുമി തീറെഴുതി നല്‍കുന്നത്. മദ്യരാജാവായ വിജയ് മല്യയും യു ഡി എഫ് സർക്കാരും തമ്മിലുള്ള ബന്ധം നാളിത്രയായിട്ടും ഉമ്മൻചാണ്ടി മറച്ചുവെച്ചതെന്തിനാണ്?

മെത്രാന്‍കായല്‍ ,നെൽവയൽ-- നീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചു

മെത്രാന്‍കായല്‍ നികത്തി വന്‍കിട ടൂറിസം പദ്ധതി കൊണ്ടുവരാന്‍ അനുമതി നല്‍കിയത്‌ സംബന്ധിച്ച ഉള്ളുകള്ളികള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അന്നത്തെ ചീഫ്‌ സെക്രട്ടറി ജിജി തോംസനും ചേര്‍ന്ന് നടത്തിയ ഗൂഡപദ്ധതിയുടെ ഭാഗമാണ് ഈ ഉത്തരവുകള്‍ എന്നത് വ്യക്തമായിരിക്കുന്നു. ഇത്തരമൊരു പദ്ധതിക്ക്‌ അനുമതി കൊടുത്താല്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രത്യാഖാതങ്ങളെ സംബന്ധിച്ച് ഒരാലോചന പോലും നടത്താന്‍ ഗവണ്മെന്‍റ് തയ്യാറായില്ല. സാധാരണ നിലയില്‍ ഇത്തരമൊരു പദ്ധതി സര്‍ക്കാരിന് മുന്നില്‍ വന്നാല്‍ വിവിധ വകുപ്പുകളുടെ അഭിപ്രായം ആരായും. അതിന് ശേഷം മാത്രമേ അനുമതി നല്‍കുകയുള്ളൂ.

പുതിയ ബാറുകൾ അനുവദിച്ചതിന് പിന്നിൽ വലിയ അഴിമതി

ആറ് പുതിയ ബാറുകൾക്ക് കൂടി അനുമതി കൊടുക്കാൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചിരിക്കുന്നു. മദ്യ നിരോധനത്തിലൂന്നിയതാണ് യു ഡി എഫിന്റെ മദ്യനയമെന്ന് പ്രസ്താവിച്ച് യു ഡി എഫ് നേതാക്കൾ നാക്ക് തിരിച്ചെടുക്കും മുൻപാണ് പുതിയ ബാറുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. യു ഡി എഫിന്റെ മദ്യനയത്തിലെ പരിഹാസ്യതയാണ് ഇതിലൂടെ വെളിച്ചത്ത് വരുന്നത്. ഉമ്മൻചാണ്ടിയുടേത് ഫൈവ്സ്റ്റാർ മദ്യനയമാണ്. പുതിയ ബാറുകൾ അനുവദിച്ചതിന് പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. സുപ്രീം കോടതി വിധി അതേപടി നടപ്പിലാക്കുന്നതിന് പകരം ഉമ്മൻചാണ്ടിക്ക് തോന്നും പോലെയാണ് കാര്യങ്ങൾ നടപ്പാക്കുന്നത്.

യു ഡി എഫും ബി ജെ പിയും തമ്മിലുള്ള അവിശുദ്ധബന്ധം

യു ഡി എഫും ബി ജെ പിയും തമ്മിലുള്ള അവിശുദ്ധബന്ധം സംബന്ധിച്ച വസ്തുതകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ, കൈയ്യോടെ പിടിക്കപ്പെട്ടവന്റെ വെപ്രാളമാണ് ഉമ്മന്‍ചാണ്ടി പ്രകടിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ്, പരാജയമുറപ്പായതുകൊണ്ട് സിപിഐ എം മുന്‍കൂര്‍ ജാമ്യമെടുക്കുന്നു എന്ന പ്രചാരവേല ഉമ്മന്‍ചാണ്ടി നടത്തുന്നത്. ഇതേ ഉമ്മന്‍ചാണ്ടി തന്നെയാണ് 1991ല്‍ ആര്‍ എസ് എസിന്റെ വോട്ടുവാങ്ങി എം എല്‍ എ ആയത്. യു ഡി എഫ് ഒരിക്കലും ബി ജെ പിയെ സഹായിക്കില്ല എന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും 91ല്‍ കോ.ലീ.ബി സഖ്യമുണ്ടാക്കിയത്.

ഭരണരംഗത്ത് സമ്പൂർണ അരാജകത്വം

പരവൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് കൊല്ലം കലക്ടര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് പരസ്യ നിലപാട് എടുത്തു. ഇപ്പോള്‍ ആഭ്യന്തര സെക്രട്ടറിക്കെതിരെ സര്‍ക്കാരും രംഗത്തെത്തിയിരിക്കുന്നു. സര്‍ക്കാരും ഉദ്യോഗസ്ഥരും തുറന്ന പോരില്‍ എത്തിയത് ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ അഞ്ചു വര്‍ഷത്തെ അഴിമതി ഭരണം എല്ലാരംഗവും തകര്‍ത്തു. ജനങ്ങള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടി. റേഷന്‍കടകളില്‍ അരിയടക്കം ഒന്നും ലഭിക്കുന്നില്ല. എല്‍ഡിഎഫ് ഭരണകാലത്ത് 13 അവശ്യസാധനങ്ങളാണ് മാവേലി സ്റ്റോറുകള്‍ വഴി നല്‍കിയിരുന്നത്. എന്നാല്‍, യുഡിഎഫ് വന്നതോടെ ഇവയുടെ വില കുത്തനെ കൂട്ടി.

വിഷുക്കാലത്ത് വിഷരഹിത പച്ചക്കറിയുമായി സിപിഐ(എം)

കഴിഞ്ഞ വിഷുവിനും ഓണത്തിനും പ്രാവര്‍ത്തികമാക്കിയ ജനകീയ ജൈവ പച്ചക്കറി കൃഷി ക്യാമ്പയിന്റെ തുടര്‍ച്ചയായി ഈ വിഷുക്കാലം വിഷരഹിതമായ സ്വന്തം പച്ചക്കറിക്കറിയിലൂടെ ആരോഗ്യപരമാക്കാൻ വിപുലമായ പ്രവര്‍ത്തനത്തിനാണ് സിപിഐ എം നേതൃത്വം നല്‍കിയത്.. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും സംഘകൃഷിക്കാരും കര്‍ഷകരും ഈ ദൌത്യം ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി അവസാനവാരം ആരംഭിച്ച നടീല്‍ ഉത്സവം ഫെബ്രുവരി പകുതിവരെ നീണ്ടുനിന്നു. കേരളത്തിലെ എല്ലാ വീടുകളിലും ഒരു ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പരിശ്രമം ഈ ഘട്ടത്തില്‍ നടന്നു.

Subscribe to RSS - Kodiyeri Balakrishnan's blog