25 April 2017, Tuesday

പുതിയ ബാറുകൾ അനുവദിച്ചതിന് പിന്നിൽ വലിയ അഴിമതി

ആറ് പുതിയ ബാറുകൾക്ക് കൂടി അനുമതി കൊടുക്കാൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചിരിക്കുന്നു. മദ്യ നിരോധനത്തിലൂന്നിയതാണ് യു ഡി എഫിന്റെ മദ്യനയമെന്ന് പ്രസ്താവിച്ച് യു ഡി എഫ് നേതാക്കൾ നാക്ക് തിരിച്ചെടുക്കും മുൻപാണ് പുതിയ ബാറുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. യു ഡി എഫിന്റെ മദ്യനയത്തിലെ പരിഹാസ്യതയാണ് ഇതിലൂടെ വെളിച്ചത്ത് വരുന്നത്. ഉമ്മൻചാണ്ടിയുടേത് ഫൈവ്സ്റ്റാർ മദ്യനയമാണ്. പുതിയ ബാറുകൾ അനുവദിച്ചതിന് പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. സുപ്രീം കോടതി വിധി അതേപടി നടപ്പിലാക്കുന്നതിന് പകരം ഉമ്മൻചാണ്ടിക്ക് തോന്നും പോലെയാണ് കാര്യങ്ങൾ നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന യു ഡി എഫ് നിലപാടിന്റെ പൊള്ളത്തരം പുതിയ ബാറുകൾ മദ്യം വിളമ്പാൻ തുറന്നു കൊടുത്തതിലൂടെ വ്യക്തമാവുന്നു.