18 January 2018, Thursday

യുഡിഎഫിന്റെ മദ്യനയം തീരുമാനിക്കുന്നത് മല്യയെ പോലുള്ളവർ

സമ്പൂർണ്ണ മദ്യ നിരോധനം പ്രഖ്യാപിച്ച ഉമ്മൻചാണ്ടിയും കൂട്ടരും നിലവിലുള്ള ബാറുകൾക്ക് പുറമെ പുതിയ എട്ട് ഫൈവ്സ്റ്റാർ ബാറുകൾക്ക് കൂടി അനുമതി കൊടുത്ത നടപടിയെ കുറിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ അർത്ഥഗർഭമായ മൗനമാണ് പാലിക്കുന്നത്.
സ്വന്തം പാർട്ടി മന്ത്രി സ്വീകരിച്ച ബാർ അനുകൂല നിലപാടിനെ, തിരുത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ കെ പി സി സി പ്രസിഡന്റ് ഉള്ളത്.
ഇന്ത്യയിലെ മദ്യരാജാവായ വിജയ് മല്യയുടെ യു ബി ഗ്രൂപ്പിന് ഇരുപത് ഏക്കർ സ്ഥലം കഞ്ചിക്കോട് പതിച്ചു കൊടുക്കാൻ തീരുമാനിച്ച ഉമ്മൻചാണ്ടിയാണോ, കേരളത്തിൽ മദ്യനിരോധനം നടപ്പിലാക്കാൻ പോകുന്നത്?
വിജയ് മല്യയെ പോലുള്ളവരാണ് യു ഡി എഫിന്റെ മദ്യനയം തീരുമാനിക്കുന്നത്.