1 August 2018, Wednesday

സ്വരൂപാനന്ദ സ്വാമിക്ക് ആദരാഞ്ജലികൾ

ബ്രഹ്മശ്രീ സ്വരൂപാനന്ദ സ്വാമി സമാധിയായി. തൃശൂരില്‍ അദ്ദേഹത്തിന്‍റെ മഠം സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ശ്രീനാരായണ ധര്‍മങ്ങള്‍ പുലര്‍ത്തുന്നതിന് വേണ്ടി പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ച ഒരു സന്യാസിവര്യന്‍ എന്നുള്ള നിലയില്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായിരുന്നു.
സ്വാമി പ്രസിഡന്‍റ് ആയിരിക്കുന്ന സന്ദര്‍ഭത്തിലാണ് ശിവഗിരി മഠത്തില്‍ പോലീസ്‌ കടന്നുകയറി അതിക്രമങ്ങള്‍ നടത്തിയത്. യു ഡി എഫ് ഭരണ കാലമായിരുന്നു അത്. അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. ആ സമയത്ത് ശിവഗിരി മഠം സന്ദര്‍ശിച്ച് സ്വാമികളുമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.
മഹാനായ സന്യാസിവര്യന്‍റെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.