17 October 2017, Tuesday

ഊർജരംഗത്തെ പ്രതിസന്ധി

ഉമ്മൻചാണ്ടി സർക്കാർ ഊർജ രംഗത്ത് അഴിമതി ഉല്പാദിപ്പിച്ചതിന്റെ ദുരന്തം കേരളത്തിലെ സാധാരണ ജനങ്ങള് അനുഭവിക്കുകയാണ്. പുറത്തുനിന്ന് വലിയ വില കൊടുത്ത് വൈദ്യുതി വാങ്ങിയിട്ടും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആറുമണിക്കൂര്‍ വരെ അപ്രഖ്യാപിത ലോഡ് ഷെഡ്ഢിംഗ് നടപ്പാക്കുന്നു. വോൾടേജ് നിയന്ത്രിക്കുന്നതും അഞ്ചും-പത്തും മിനിറ്റ് ഓഫ്‌ ചെയ്യുന്നതും പതിവായിരിക്കുന്നു. ഇത് വ്യവസായങ്ങളെ ഭാധിക്കുന്നു. വടക്കൻ കേരളത്തിൽ വോള്‍ട്ടേജ് ക്ഷാമം സാധാരണമായിരിക്കുന്നു.

സംസ്ഥാനം ഇന്ന് നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഈ സര്ക്കാരിന്റെ സൃഷ്ടിയാണ് .

78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഏപ്രില്‍ 21ന് സംസ്ഥാനത്തെ ഉപഭോഗമെന്നും അതിൽ 18 ദശലക്ഷം യൂണിറ്റ് മാത്രമാണ് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ ഉല്‍പ്പാദിപ്പിക്കുന്നതു എന്നും ഉള്ള വിവരമാണ് പുറത്തു വന്നത്.

ആസൂത്രണത്തിന്റെ അഭാവവും ഉത്പാദന-വിതരണ മേഖലകളിലെ കടുത്ത അനാസ്ഥയും ആണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ഉയരുന്ന ഉപഭോഗത്തിനനുസരിച്ചു കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കാനോ ഊര്ജ സംരക്ഷണ പ്രവര്ത്തനത്തിനോ സർക്കാർ തയാറായില്ല. ഊര്ജ രംഗത്ത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാമായിരുന്ന സൌരോര്ജ പദ്ധതികൾ തട്ടിപ്പ് നടത്തി പണം സമ്പാദിക്കാനുള്ള മാർഗമായാണ് കണ്ടത്.

പുതുതായി ഒരു വൈദ്യുതി പദ്ധതി പോലും ഈ സര്ക്കാരിന്റെ കാലത്ത് നിര്മ്മാണം തുടങ്ങിയിട്ടില്ല. സർക്കാർ തന്നെ അവകാശപ്പെടുന്നത് അഞ്ചു കൊല്ലം കൊണ്ട് 30 മെഗാവാട്ട് ഉത്പാദന ശേഷിയേ വര്ധിപ്പിചിട്ടുള്ളൂ എന്നാണു. അതിൽ തന്നെ പകുതി മുൻസര്ക്കാരിന്റെ കാലത്ത് പണി പൂർത്തിയാക്കിയതാണ്.