16 August 2017, Wednesday

യഥാർത്ഥ വിഷയങ്ങൾ ഉയർന്നുവരട്ടെ

യു ഡി എഫ് പ്രചാരണം തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടുന്നതിൽ ഊന്നുകയാണ്. എന്നാൽ ജനങ്ങൾ അത്തരം ചതിക്കുഴികളിൽ വീഴുന്നില്ല.

എല്ലാ രംഗത്തും സർക്കാർ കാണിച്ച വഞ്ചന അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട് നേരിട്ടനുഭവിക്കുന്നവരാണ് ഇന്നാട്ടിലെ കർഷകർ. മുമ്പ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഭരിച്ച സമയങ്ങളില്‍ കര്‍ഷകര്‍ക്കുണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോള്‍ ഇല്ലാതായി. യുഡിഎഫിനൊപ്പം നില്‍ക്കുന്ന പരമ്പരാഗത കര്‍ഷകരും മാറ്റം ആഗ്രഹിക്കുന്നു. കാര്‍ഷിക മേഖലയുടെ നവീകരണത്തെക്കുറിച്ച്എല്‍ഡിഎഫ് പറയുന്നത് അവര്‍ ശ്രദ്ധിക്കുന്നുണ്ട്.

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്‍ഷികമേഖലയെ നവീകരിക്കാനുള്ള കർമ്മ പരിപാടിയാണ് എല്‍ഡിഎഫ് മുന്നോട്ടു വെക്കുന്നത്. ധാന്യ, നാണ്യ വിളകളുടെ മേഖലകളിലെല്ലാം കര്‍ഷകാനുകൂല പദ്ധതികള്‍ കൊണ്ടുവരും. കാര്‍ഷികവൃത്തിയെ ലാഭകരമാക്കി പുതിയ തലമുറയെ അതിലേക്ക് ആകര്‍ഷിക്കും. ചെലവിനെ അടിസ്ഥാനമാക്കി വില നിശ്ചയിക്കും. പച്ചക്കറി കയറ്റിഅയക്കാന്‍ കഴിയുന്ന നിലയില്‍ ശാസ്ത്രീയമായ വ്യാപനമാണ് ലക്ഷ്യമിടുന്നത്.

ഞങ്ങൾ തെരഞ്ഞെടുപ്പു യോഗങ്ങളിൽ ഇത്തരം വിഷയങ്ങളാണ് മുഖ്യമായും പറയുന്നത്.