19 February 2018, Monday

റൺവേ നവീകരണം അടിയന്തിരമായി പൂർത്തിയാക്കണം

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വെ നവീകരണ പ്രവര്‍ത്തനം സയമബന്ധിതമായി നടത്താതെ ദൈനംദിന വിമാന സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച് വരുമാനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ച് വിമാനത്താവള വികസനം തടയുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് .
ആഭ്യന്തര ടെര്‍മിനലിന്റെ വികസനത്തിന് ഏകദേശം 20 ഏക്കര്‍ ഭൂമി ആവശ്യമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചാല്‍ ഭൂമി ഏറ്റെടുക്കലും തുടര്‍പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കാം. ഭൂമി നഷ്ടപ്പെടുന്നവർക്ക് അര്ഹമായ നഷ്ട പരിഹാരവും ഉചിതമായ പുനരധിവാസവും ഉറപ്പുവരുത്താം. ഇതിനു സർക്കാരുകൾ മുന്കൈ എടുക്കണം. ജനങ്ങളെ വിശ്വാസത്തിലെടുക്കണം. പ്രാദേശിക പ്രശ്നങ്ങളും ജനങ്ങളുടെ സൌകര്യവും കണക്കിലെടുത്തുള്ള ഫോര്മുല തയാറാക്കണം.
പുതിയ വ്യോമയാന നയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ ഇന്‍ര്‍നാഷണല്‍ ഹബില്‍ ഉള്‍പ്പെടുത്തണം. അല്ലെങ്കില്‍ നിലവിലുള്ള അന്താരാഷ്ട്ര സേവനങ്ങള്‍ തുടരുകയും വികസിപ്പിക്കുകയും ചെയ്യണം.
തിരുവനന്തപുരത്തേക്കുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് അനുവദിച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എത്രയും വേഗം ഡി.ജി.സി.എ അനുമതി ലഭ്യമാക്കുകയും വേണം.