25 April 2017, Tuesday

വാമനപുരം മണ്ഡലം വികസന സാദ്ധ്യതകൾ ഏറെ...

തിരുവനന്തപുരത്തെ ഏറ്റവും നീളമുള്ള വാമനപുരം നദിയ്ക്ക് കരകളിലായി സ്ഥിതിചെയ്യുന്ന ഭൂപ്രദേശം. തിരുവനന്തപുരം ജില്ലയിൽ തന്നെ ഏറ്റവും അധികം ടൂറിസം സ്പോട്ടുകൾ ഇവിടെയാണ്‌. തലസ്ഥാന നഗരിയിൽ നിന്നും പ്രധാന റോഡു മാർഗ്ഗം 35-50 Km സഞ്ചരിച്ചാൽ ഏല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും എത്താമെങ്കിലും സമഗ്രമായ പദ്ധതികൾ ഇതിനായി ആസൂത്രണം ചെയ്യാത്തത് സഞ്ചാരികളുടെ എണ്ണത്തിൽ കുറവു വരുത്തുന്നു. ഇവിടെയാണ്‌ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ശ്രദ്ധ ചെലുത്തേണ്ടത്.

1) ടൂറിസം സദ്ധ്യതകൾ ...

പൊൻമുടി വലിയൊരു ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്തുവാൻ താമസ സൗകര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വർധിപ്പിക്കണം.

ആറ്റിങ്ങൽ-വെഞ്ഞാറമൂട്-പുത്തൻപാലം-പൊൻമുടി റോഡ് വിപുലീകരിക്കാൻ സാധിച്ചാൽ വർക്കല,പൊൻമുടി ടൂറിസ്റ്റ് കോറിഡോർ യാഥാർത്ഥ്യമാക്കുവാനുള്ള സാദ്ധ്യതകൾ ഏറും.

പൊൻമുടി-ബ്രൈമൂർ റോപ് വേ യാഥാർത്ഥ്യമായാൽ ബ്രൈമൂറും പ്രധാന ടൂറിസ്റ്റ് കേന്ദ്രമാകും.

മീൻമുട്ടി ഹൈഡൽ ടൂറിസം വിപുലീകരിക്കാൻ കഴിഞ്ഞാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കും.

പൊൻമുടി, ബ്രൈമൂർ, മീൻമുട്ടി, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, എണ്ണപ്പന ഗവേഷണ കേന്ദ്രം തുടങ്ങിയവ ഉൾപ്പെടുത്തി ടൂറിസം പാക്കേജിന് രൂപം നല്കുന്നത് ടൂറിസം സാദ്ധ്യതകൾ വർധിപ്പിക്കും.

2) അതോടൊപ്പം വെഞ്ഞാറമൂട് മിനി സിവിൽ സ്റ്റേഷൻ, പാലോട് ഫയർ സ്റ്റേഷൻ, വെഞ്ഞാറമൂട് ഡിവൈഎസ്പി ഓഫീസ് എന്നിവ മണ്ഡലത്തിന് അനിവാര്യമാണ്.

3) സ്ഥലം ലഭ്യമായാൽ സർക്കാർ/സർക്കാർ നിയന്ത്രിത ആർട്സ് & സയൻസ് കോളേജ് സ്ഥാപിക്കുന്നത് ഉചിതമായിരിക്കും.

4) വെഞ്ഞാറമൂട് ജംഗ്ഷൻ ട്രാഫിക് പ്രശ്നത്തിന് ശാശ്വത പരിഹാരം അനിവാര്യം. ഇതിനായി ലിങ്ക് റോഡുകൾ പണിയുകയും, ബൈപാസ് നിർമ്മാണം നടത്തുകയും ആവാം.