16 August 2017, Wednesday

വിജയമുറപ്പിച്ച് ആറ്റിങ്ങലിന്റെ പ്രിയങ്കരനായ സാരഥി അഡ്വ ബി സത്യന്‍ MLA

നിയമസഭയില്‍ 100 ശതമാനം ഹാജര്‍. എംഎല്‍എ ഫണ്ടിന്റെയും എംഎല്‍എയുടെ ആസ്തി വികസനഫണ്ടിന്റെയും വിനിയോഗത്തില്‍ 100 ശതമാനം നേട്ടം.

ആറ്റിങ്ങല്‍ വികസനം എന്തെന്ന് തൊട്ടറിഞ്ഞ വര്‍ഷങ്ങളാണ് കടന്നുപോയത്. പട്ടണത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തിയതാണ് ബി സത്യന്റെ ആറ്റിങ്ങലില്‍ എടുത്തു പറയാവുന്ന പ്രധാന നേട്ടം. അഞ്ചുവര്‍ഷംകൊണ്ട് അഭിമാനപൂര്‍വം എടുത്തുകാട്ടാവുന്ന നിരവധി പദ്ധതികള്‍ സത്യന്‍ യാഥാര്‍ഥ്യമാക്കി. ഗതാഗതം, വൈദ്യുതി വിതരണം, കുടിവെള്ളം, റോഡുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസം തുടങ്ങി സര്‍വമേഖലയിലും വളര്‍ച്ച രേഖപ്പെടുത്തിയ കാലഘട്ടമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം.

പ്രതിപക്ഷ എംഎല്‍എയോടുള്ള സര്‍ക്കാരിന്റെ എല്ലാതരത്തിലുള്ള അവഗണനകളെയും മറിടന്ന് ഗ്രാമ–നഗര ഭേദമില്ലാതെ വികസനമെത്തിച്ചു. ആറ്റിങ്ങല്‍ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ടൂറിസം മേഖലയില്‍ കഠിനംകുളം ബാക്വാട്ടര്‍ സര്‍ക്യൂട്ടുമായി ബന്ധപ്പെടുത്തി ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു. കൊല്ലംപുഴയില്‍ ബോട്ടിങ് സൌകര്യമേര്‍പ്പെടുത്തി. രാജാ രവിവര്‍മയുടെ സ്മൃതിമണ്ഡപവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാംസ്കാരിക മേഖലയ്ക്ക് മുതല്‍ക്കൂട്ടായി. പട്ടികജാതി കോളനികളുടെ വികസനം, ഗ്രാമീണ റോഡുകളുടെ വികസനം, സര്‍ക്കാര്‍–എയ്ഡഡ് വിദ്യാഭ്യാസ മേഖലകളെ കേന്ദ്രീകരിച്ച് സമഗ്ര വിദ്യാഭ്യാസ പദ്ധതി, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കാര്‍ഷികരംഗത്ത് നടത്തിയ ഇടപെടലുകള്‍ എന്നിവ എടുത്തു പറയേണ്ടവയാണ്.

മാമത്ത് നാളികേര കോംപ്ളക്സ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുതകുന്ന പദ്ധതിയാണ്. അതേസമയം സര്‍ക്കാരിന്റെ രാഷ്ട്രീയ വിരോധംമൂലം ഫണ്ട് അനുവദിക്കാത്തതിനാല്‍ നടപ്പാക്കാനാകാതെ പോയ പദ്ധതികളും ഏറെയാണ്. ഇതിലേറെയും ഗ്രാമീണ റോഡുകളുടെ വികസന പദ്ധതികളാണ്.

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിന് വനിതാഹോസ്റ്റല്‍ നിര്‍മാണം, ആറ്റിങ്ങല്‍ പോളിടെക്നിക്കിന് വനിതാ ഹോസ്റ്റല്‍ നിര്‍മാണം, 1.35 കോടി ചെലവില്‍ ആറ്റിങ്ങല്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മാണം, ആറ്റിങ്ങല്‍ സിവില്‍സ്റ്റേഷന്‍ രണ്ടാംഘട്ട നിര്‍മാണം, കിളിമാനൂര്‍ സിവില്‍സ്റ്റേഷന്‍ നിര്‍മാണം, 4.50 കോടി ചെലവില്‍ ആറ്റിങ്ങള്‍ കോടതി സമുച്ചയത്തിന് അഡീഷണല്‍ ബ്ളോക്ക്, കുടുംബ കോടതിക്ക് അനുമതി, പൂവന്‍ പാറയില്‍ ചെക്ഡാം, 3.60 കോടി രൂപ ചെലവില്‍ ആറ്റിങ്ങല്‍ ഐടിഐക്ക് രണ്ട് അഡീഷണല്‍ ബ്ളോക്കുകള്‍, ഉള്‍പ്രദേശങ്ങളില്‍ ലോ ഫ്ളോര്‍ ബസുകള്‍ ഉള്‍പ്പെടെ പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍, കിളിമാനൂരില്‍ ഇലക്ട്രിക് ശ്മശാനം, ആറ്റിങ്ങലില്‍ അഡീഷണല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് കോടതി തുടങ്ങി നിരവധി പദ്ധതികള്‍ പൂര്‍ണതയിലെത്തിക്കാന്‍ എംഎല്‍എയ്ക്ക് കഴിഞ്ഞു.

നിങ്ങളുടെ ഓരോ വോട്ടും ആറ്റിങ്ങലിന്റെ മണ്ണിൽ വികസന പെരുമഴ തീർത്ത നമ്മുടെ സ്ഥാനാർഥി സഖാവ് അഡ്വ ബി സത്യന്

ഓരോ വോട്ടും ഇടതുപക്ഷത്തിന്