26 March 2019, Tuesday

ഹരിതകേരളം ഉഷ്ണകേരളമാവുകയാണോ?

ഹരിതകേരളം ഉഷ്ണകേരളമാവുകയാണോ? ചൂട് അസഹ്യമാണ്. കുടിവെള്ളം വറ്റിത്തീരുന്നു. പച്ചപ്പ്‌ പതുക്കെ മായുന്നു. നീർത്തടങ്ങളും ജലാശയങ്ങളും നദികളും വയലുകളും മലിനമാകുന്നു; ശോഷിക്കുന്നു.

മണ്ണും മലനിരകളും മരങ്ങളും രക്ഷിക്കപ്പെട്ടാലെ നാളെയീ മണ്ണിൽ മനുഷ്യ വാസം സാധ്യമാകൂ എന്ന തിരിച്ചറിവാണ് ഇന്ന് ഭൌമ ദിനം ആചരിക്കുമ്പോൾ ഓരോരുത്തരുടെയും മനസ്സിൽ ഉയരേണ്ട ചിന്ത. 

ഭൂമി മാഫിയയുടെയും വനം കൊള്ളക്കാരുടെയും ആർത്തി പൂണ്ടു മണ്ണും മരവും വിറ്റു പണം കുന്നു കൂട്ടുന്ന ഇന്നത്തെ ഭരണാധികാരികളുടെയും പിടിയിൽ നിന്ന് കേരളത്തെ രക്ഷിക്കാനുള്ളതാകണം ഈ ഭൗമദിനത്തിൽ ഓരോ കേരളീയന്റെയും പ്രതിജ്ഞ.

പരിസ്ഥിതി സംരക്ഷണത്തിനു ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയിൽ ശാസ്ത്രീയമായ ഇടപെടൽ ഉറപ്പു നൽകുന്നു. 
ഇന്ന്, ഭൌമ ദിനത്തിന്റെ ചർച്ചയ്ക്കായി പ്രകടന പത്രികയിലെ ആ ഭാഗം സമര്പ്പിക്കുന്നു:

"71. സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസത്തിനകം പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി ഒരു ധവളപത്രം ഇറക്കും. മുന്‍ സര്‍ക്കാരിന്റെ പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമായ എല്ലാ ഉത്തരവുകളും പുനഃപരിശോധിക്കും.

72. സംസ്ഥാന നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം അനുശാസിക്കുന്ന പ്രകാരം ഉപഗ്രഹ ഭൂടത്തിന്റെ സഹായത്തോടെ ഡേറ്റാ ബാങ്കുകള്‍ ആറുമാസത്തിനകം പ്രസിദ്ധീകരിക്കുകയും ജനകീയ പരിശോധനയ്ക്കുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ അന്തിമരൂപം നല്‍കുകയും ചെയ്യും. ഇതിനാവശ്യമായ അധിക ഉദ്യോഗസ്ഥരെ നിയമിക്കും.

73. നെല്‍വയല്‍ സംരക്ഷണനിയമം, കേരള ഭൂവിനിയോഗ ഓര്‍ഡര്‍ എന്നിവയില്‍ വെള്ളം ചേര്‍ക്കാനുള്ള യു.ഡി.എഫിന്റെ നടപടികള്‍ ഉപേക്ഷിക്കും. നിയമവിരുദ്ധ നിലം നികത്തലുകള്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കും. ഭൂപരിധി നിയമം ബിനാമി ഇടപാടുകളിലൂടെ ലംഘിക്കുന്നതിന് തടയിടും.

74. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യവും ഉള്‍ക്കൊണ്ടുകൊണ്ട് പ്രാദേശിക ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പശ്ചിമഘട്ട സംരക്ഷണ പദ്ധതിക്ക് രൂപം നല്‍കും.

75. ശാസ്്രത സാേങ്കതികവിദ്യകള്‍ മലിനീകരണം ഒഴിവാക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കും. വ്യവസായ സ്ഥാപനങ്ങളില്‍ മലിനീകരണ നിയന്ത്രണം ഉറപ്പുവരുത്തും.

76. ശാസ്്രതീയമായ പഠനത്തിന്റെയും സാമൂഹ്യനിയ്രന്തത്തിന്റെയും അടിസ്ഥാനത്തിേല പാറ, മണല്‍ ഖനനം നടത്താന്‍ അനുമതി നല്‍കുകയുള്ളൂ. നദീതട മണലിന്റെ അമിതമായ ചൂഷണം ഒഴിവാക്കുന്നതിനായി ശേഷി പഠനവും നിയന്ത്രണവും കൊണ്ടുവരും.

77. കേരളത്തിന്റെ ഖനിജങ്ങള്‍ പൊതുഉടമസ്ഥതയിലാക്കുകയും ഖനനത്തിന് ശക്തമായ സാമൂഹ്യ നിയന്ത്രണ സംവിധാനം കൊണ്ടുവരികയും ചെയ്യും. ആവശ്യമായ പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തി, െപാതുേമഖലയുെട മുന്‍െെകയില്‍ മൂല്യവര്‍ദ്ധിത ഉല്‍പാദനത്തിനുേവണ്ടി കരിമണല്‍ ഖനനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

78. േകരളം േനരിടുന്ന ഒരു ്രപധാന ്രപശ്‌നമായ ജല മലിനീകരണം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി നിശ്ചിത ഇടേവളകൡ ജലഗുണനിലവാര പരിേശാധനയും അതിനനുസരിച്ചുള്ള ജലേ്രസാതസ് പരിപാലനവും ഉറപ്പാക്കാനാവശ്യമായ സംവിധാനം തേദ്ദശ ഭരണ സ്ഥാപനങ്ങള്‍ക്കും കീഴില്‍ ഉണ്ടാക്കും. എല്ലാ തരത്തിലുമുള്ള നീര്‍ത്തടങ്ങളും പൗരാണിക കെട്ടിടങ്ങളും സംരക്ഷിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കും.

79. െചറു നീര്‍ത്തടങ്ങെള അടിസ്ഥാനമാക്കിയുള്ള ജലസംരക്ഷണ ജലവിനിേയാഗ വികസന പരിപാലന കര്‍മ്മപരിപാടികള്‍ തയ്യാറാകുകയും അവ സംേയാജിപ്പിച്ച് െകാണ്ട് നദീതടതല ജലപരിപാലന പദ്ധതിയും സംസ്ഥാനതല ജലപരിപാലന പദ്ധതിയും നടപ്പിലാക്കും. തേദ്ദശ ഭരണ സ്ഥാപനങ്ങളുെട ഉത്തരവാദിത്തത്തില്‍ ഇത്തരം നീര്‍ത്തട തല പരിപാടികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഗാര്‍ഹിക-സ്ഥാപനതല വ്യാവസായിക സംരംഭ തലങ്ങൡെലല്ലാം മഴെവള്ളെകായ്ത്ത്, ജല പുനരുപേയാഗം തുടങ്ങിയ നടപടികള്‍ അടങ്ങുന്ന കര്‍മ്മപരിപാടി നടപ്പിലാക്കും.

80. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നീര്‍ത്തടങ്ങളുടെ (കുളങ്ങള്‍, ടാങ്ക്, കനാല്‍, അരുവി, പുഴ) പട്ടിക തയ്യാറാക്കും. ഇതിന്റെ വ്യാപ്തി, ആഴം, ജൈവവൈവിധ്യം എന്നിവ പ്രതിപാദിക്കും. ഇങ്ങനെ സൂക്ഷിക്കുന്ന തണ്ണീര്‍ത്തട പട്ടിക അതാത് പഞ്ചായത്തില്‍ സൂക്ഷിക്കുകയും അവയുടെ പരിപാലന ഉത്തരവാദിത്വം പഞ്ചായത്തുകളില്‍ നിക്ഷിപ്തമായിരിക്കും.

81. ഉല്‍പ്പാദന വര്‍ദ്ധന ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒരു സമഗ്ര തീരദേശ മത്സ്യബന്ധന നയം കൊണ്ടുവരും. കായല്‍, അഴിമുഖം, പൊഴി, കണ്ടല്‍ എന്നിവയുടെ സംരക്ഷണവും ഈ ആവാസവ്യവസ്ഥകളിലേക്കുള്ള പുഴയുടെ നീരൊഴുക്ക് നിലനിര്‍ത്തിക്കൊണ്ട് മലിനീകരണം ഒഴിവാക്കിക്കൊണ്ടുമുള്ള ഒരു നയം സ്വീകരിക്കും.

82. ഒരു വിധത്തിലുള്ള വനം കയ്യേറ്റവും അനുവദിക്കുന്നതല്ല. വനമേഖലകളിലെ കാമ്പ് മേഖലകള്‍ അസ്പര്‍ശിത ഉള്‍വനങ്ങളായി നിലനിര്‍ത്തും. നിലവിലുള്ള വനമേഖലങ്ങളെ സംരക്ഷിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും പ്രാദേശിക സമൂഹത്തേയും പങ്കാളികളാക്കും.

83. തടി ആവശ്യം നിറേവറ്റാന്‍ കാടിനു പുറത്ത് കാര്‍ഷിക വനവല്‍ക്കരണം നടപ്പിലാക്കും. വനാവകാശ നിയമം കര്‍ശനമായി നടപ്പിലാക്കുകയും തടിേയതര വനവിഭവങ്ങള്‍ േശഖരിക്കാനും വില്‍ക്കാനുമുള്ള അവകാശം ആദിവാസികള്‍ക്ക് ഉറപ്പാക്കും.

84. വനങ്ങള്‍ക്ക് പുറെമ കണ്ടല്‍കാടുകള്‍, കാവുകള്‍, നദീതീരസ്വാഭാവിക സസ്യജാലങ്ങള്‍, ജലാശയങ്ങളുെട വാഹക്രപേദശങ്ങള്‍ തുടങ്ങിയവയുെമാെക്ക സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. െപാതു ഉടമസ്ഥതയില്‍ ലഭ്യമായ മറ്റ് എല്ലാ ഉചിതമായ ്രപേദശങ്ങൡലും വനവത്ക്കരണത്തിനും ഹരിതവത്ക്കരണത്തിനും തേദ്ദശ ഭരണ സ്ഥാപന തലത്തില്‍ പരിപാടി ആവിഷ്‌കരിക്കും.

85. സംസ്ഥാനെത്ത എല്ലാ നിര്‍മ്മാണ വസ്തുക്കളുെടയും ആവശ്യവും ലഭ്യതയും കണക്കിെലടുക്കുന്ന ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. നിര്‍മ്മാണ വസ്തുക്കള്‍ കഴിയുന്നിടേത്താളം പുനരുപേയാഗിക്കുന്ന രീതിയും േ്രപാത്സാഹിപ്പിക്കും.

86. തീരനിയന്ത്രണനിയമം മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് പുതുക്കും. തീരദേശ അതോറിറ്റിയുടെ പ്രവര്‍ത്തനം വികേന്ദ്രീകരിക്കും. അവയുടെ പ്രവര്‍ത്തനം സുതാര്യമാകുമെന്ന് ഉറപ്പുവരുത്തും.

87. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തെ പ്രോത്സാഹിപ്പിക്കും. സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
88. ശബ്ദ മലിനീകരണത്തിനെതിരെ സമഗ്രമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.

89. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കും. നിലവിലുള്ളവ ശാസ്ത്രീയമായി പുതുക്കി സമ്പൂര്‍ണ്ണമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് സമയബന്ധിത പരിപാടി തയ്യാറാക്കും.

90. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

91. പ്ലാച്ചിമടയിലെ ജലചൂഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമസഭ അംഗീകരിച്ച നിയമം നടപ്പിലാക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. "