19 April 2019, Friday

ഇടതുപക്ഷം - എന്നും ജനപക്ഷത്ത്

    ഇടതുപക്ഷ ജനാധിപത്യമുന്നണി നിയമസഭാതെരഞ്ഞടുപ്പിനെ നേരിടാന്‍ സന്നദ്ധമായികഴിഞ്ഞു. നിറഞ്ഞ ജനവിശ്വാസം- ആത്മസ്ഥൈര്യം-ചാരിതാര്‍ത്ഥ്യം-ജനപക്ഷത്തിന്റെ പ്രതീക്ഷ.

    ഒരു സംസ്ഥാന സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്നതെല്ലാം ഈ സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.  ഈ ഭരണ കാലത്തു സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍കൊണ്ട് ഗുണം ലഭിക്കാത്ത, സ്‌നേഹ സ്പര്‍ശം ലഭിക്കാത്ത ഒരാള്‍-ഒരു കുടുംബം-ഒരു സമൂഹം പോലും കേരളത്തില്‍ ഇല്ല.

    ഏതു മേഖലയിലാണ് പിന്നോക്കം പോയത് എന്ന് എതിരാളികള്‍ക്കുപോലും ചൂണ്ടികാണിക്കാന്‍ കഴിയില്ല.  കേന്ദ്ര സര്‍ക്കാര്‍ തന്നെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ ഡല്‍ഹിയില്‍ ക്ഷണിച്ചു ബഹുമതി നല്‍കി സര്‍ക്കാരിനെ അഭിനന്ദിച്ചത് അനുഭവ സാക്ഷ്യം.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇന്ത്യയ്ക്കാകെ മാതൃകയാകുന്നതിന് നിരവധി കാരണങ്ങള്‍. ഭരണപരമായതും- രാഷ്ട്രീയപരവും

    ഒരു ലക്ഷ്യബോധത്തോടെ-നയപരിപാടികള്‍, രാഷ്ട്രീയ സമീപനം-പ്രതിബന്ധത-ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനങ്ങള്‍-നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വബോധം അതാണ് LDF ന്റെ മുഖമുദ്ര.

    കേന്ദ്രത്തിലും മുന്നണിസംവിധാനം നിലവിലുണ്ട്. അവിടെ നിലവിലുള്ള ഭരണമുന്നണി താല്കാലികമായി രൂപപ്പെടുത്തിയതാണ്. നേരത്തെതന്നെ ഒരു നയവും പരിപാടിയും അനുസരിച്ചുള്ള സംവിധാനമല്ല. അതുകൊണ്ടുതന്നെ ഭരണനേതൃത്വത്തിന് പല കാര്യങ്ങളിലും കീഴടങ്ങേണ്ടി വരുന്നു.  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ-മതേതര-പരമാധികാര രാജ്യമായ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള രാഷ്ട്രീയ-ധാര്‍മിക ശക്തി അവര്‍ക്കില്ലാതെ പോകുന്നു. ലോക ജനസംഖ്യയില്‍ 6-ല്‍ 1 ഉള്‍ക്കൊള്ളുന്ന ഈ മഹാരാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നു.
ഈ സാഹചര്യത്തിലാണ്  LDFന്റെ പ്രസക്തിയും പ്രാധാന്യവും ഉന്നീതമാക്കപ്പെടുന്നത്. ക്രമസമാധാന ഭദ്രത-വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത സമാധാന ജീവിതം-പട്ടിണി മരണമില്ലാത്ത കേരളം- പവര്‍കട്ട് ഇല്ലാത്ത കേരളം-തൊഴില്‍ കുഴപ്പങ്ങള്‍ ഇല്ലാത്ത കേരളം-വ്യവസായ പുരോഗതി കാര്‍ഷികമഹോത്സവങ്ങള്‍-പട്ടയമേള-ശുദ്ധജലപ്രവാഹം-വനസംരക്ഷണം-മത്സ്യസംമ്പത്തും-തിരഭൂമി സംരക്ഷണവും-തൊഴിലാളികളുടെ പരിരക്ഷണവും- സമസ്ത മേഖലയിലും ചുമതല ഏറ്റെടുക്കാന്‍ കഴിയുന്ന സഹകരണ മേഖല-
വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വര്‍ദ്ധിച്ചത്-ആരോഗ്യ മേഖലയുടെ സര്‍വ്വതോമുഖമായ പുരോഗതി-ഗതാഗതരംഗത്തും പൊതുമരാമത്ത് പ്രവര്‍ത്തനം മേഖലയിലും അഭിനന്ദനീയമായ പുരോഗതി-തദ്ദേശസ്വയംഭരണ വകുപ്പിലെ ജനകീയത-അധികാരവികേന്ദ്രീകരണം-ഗാന്ധിജിയുടെ സ്വപ്നമായ ഗ്രാമസ്വരാജിലേക്കുള്ള നീക്കം-തുറമുഖ വികസനം സാക്ഷാല്‍കരിക്കല്‍-യുവജനക്ഷേമപ്രവര്‍ത്തനങ്ങള്‍-അഴിമതിരഹിതമായ ഭരണം- കാര്യക്ഷമതയുള്ള പൊതുഭരണം-ഇടതുപക്ഷ ഭരണം ജനപക്ഷത്ത്താണെന്നതിന് ഇതില്‍പരം തെളിവ് ആവശ്യമില്ല.

മതനിരേപക്ഷതയുടെ ബോധമുള്‍ക്കൊള്ളുന്ന വിശ്വാസങ്ങളുടെ സംരക്ഷണം ക്ഷേത്രങ്ങളും, പള്ളികളും, ചര്‍ച്ചുകളും ഉള്‍പ്പടെ വ്യത്യസ്ഥമായ അനുഷ്ഠാനങ്ങളെയും വിശ്വാസികളെയും പരിരക്ഷിക്കല്‍-നമ്മുടെ സാംസ്‌കാരിക ചൈതന്യം പരിപാലിക്കല്‍-അച്ചടി മേഖലയില്‍ സാങ്കേതികമാറ്റത്തിനാവശ്യമായ ചുവടുവയ്പ്പുകള്‍ -എണ്ണിയാല്‍ ഒടുങ്ങാത്ത നേട്ടങ്ങളുടെ വസന്തകാലം.  ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനമനസുകളില്‍ നിറഞ്ഞുനില്‍ക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.