22 November 2017, Wednesday

മൈക്രോ ഫിനാന്‍സ് വായ്പയെടുത്തവരുടെ താല്പര്യം സംരക്ഷിക്കും.

മൈക്രോ ഫിനാന്‍സിംങിന് വളരെ പ്രസക്തിയും പ്രാധാന്യവുമുള്ള രാജ്യമാണ് നമ്മുടേത്, പ്രത്യേകിച്ചും കേരളത്തിൽ. പാവപ്പെട്ടവർക്കും തൊഴിലില്ലാത്തവർക്കും ഒരു ജീവിതം കണ്ടെത്താൻ അത് സഹായകമാണ്. കൊള്ള പലിശക്കാരുടെ കെണിയിൽ പെടാതെ കടം എടുത്ത തുക യഥാസമയം തിരച്ചടയ്ക്കുന്നതിനും വയ്പയെടുത്തവർക്ക് കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത.

എന്നാൽ മൈക്രോ ഫിനാസിംങിനെ മറയാക്കി തട്ടിപ്പ് നടത്തുന്നവരും ഉണ്ട്. മഹത്തായ എസ്.എൻ.ഡി.പി. യോഗത്തിന്റെ ലേബലിൽ വെള്ളാപ്പള്ളി നടേശനും ചില കൂട്ടാളികളും അതാണ് ചെയ്തത്. സ്വന്തം കുടുംബവും സിൽബന്ധികളും അല്ലാതെ സമുദായ താല്പര്യം അദ്ദേഹത്തിന് ഒട്ടും ഇല്ലല്ലോ. അല്ലെങ്കിൽ സ്വസമുദായത്തിൽ പെട്ട ഈ പാവപ്പെട്ടവരുടെ വായ്പാ പണത്തിൽ നിന്ന് കൊള്ള പലിശ എടുക്കില്ലായിരുന്നു. ഇതിനെതിരെ ഞാൻ കേസ് നൽകിയത് ഈ തട്ടിപ്പിന് തടയിടാനും തട്ടിപ്പ്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരാനും വായ്പയെടുത്തവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുമാണ്.

എന്നാൽ സദുശത്തോടെ ഞാൻ ചെയ്ത ഈ നടപടി തെറ്റായി വ്യഖ്യാനിച്ച് കുപ്രചരണം നടത്തി രാഷ്ട്രീയ മുതലടുപ്പ് നടത്താൻ ചില എസ്. എൻ. ഡി. പി. നേതാക്കളും ആർ.എസ്.എസ്.കാരും ശ്രമിക്കുന്നതായി ഫേയിസ്ബുക്കിലൂടെ V.P. സജികുമാർ എനിക്ക് ഒരു മെസേജ് അയച്ചിരിക്കുന്നു. എൽ.ഡി.എഫ്. അധികാരത്തിൽ വന്നാൽ വായ്പ പദ്ധതി നിറുത്തലാക്കുമെന്നും എസ്.എൻ.ഡി.പി. പ്രവർത്തകരെ ജയിലിലാക്കുമെന്നും വായ്പയെടുത്തവരെ വഴിമുട്ടിക്കും എന്നും വീടുകളിൽ കയറിയറങ്ങി കുപ്രചരണം നടത്തുന്നതായി സജികുമാർ അറിയിക്കുന്നു.

മഹത്തായ എസ്.എൻ.ഡി.പി. യോഗത്തിന്റെ പേര് ദുരുപയോഗം ചെയ്ത് മൈക്രോ ഫിനാൻസ് തട്ടിപ്പ് നടത്തിയവർക്ക് തക്ക ശിക്ഷ വാങ്ങി കൊടുക്കും എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ അതൊടൊപ്പം എൽ.ഡി.എഫ്. അധികാരത്തിൽ വന്നാൽ താഴെപ്പറയുന്ന കാര്യങ്ങളും നടപ്പിലാക്കും.

  1. ബ്ലൈഡ് ഇടനിലക്കാരെ ഒഴിവാക്കി വായ്പ ഉറപ്പാക്കും.
  2. എസ്.എൻ.ഡി.പി. യോഗത്തിന്റെ സ്വയം സഹായ സമിതികൾക്ക് ഉൾപ്പെടെ അർഹരായവർക്കെല്ലാം നേരിട്ട് വായ്പ നൽകും.
  3. സർക്കാരും ബാങ്കും നിശ്ചയിക്കുന്ന പലിശയ്ക്കായിരിക്കും വായ്പ നൽകുന്നത്.
  4. മൈക്രോ ഫിനാൻസ് തട്ടിപ്പിനിരയായവർക്ക് കിട്ടേണ്ട നീതി ലഭിച്ചിരിക്കും.