24 September 2017, Sunday

VS Achuthanandan's blog

Oommen Chandy has got only questions, and no answers! - VS Achuthanandan

Oommen Chandy had no answers to the questions I asked him regarding IT and the Smart City. The reasons for this are easy to understand. For the Oommen Chandy government, IT means "International Thattipp" (International Fraud). Oommen Chandy's IT development is being carried out in fake swami Santhosh Madhavan's land.

ഉമ്മന്‍ ചാണ്ടിയ്ക്ക് ചോദ്യങ്ങളേയുള്ളൂ, ഉത്തരങ്ങളില്ല!!!

‘ഉമ്മന്‍ ചാണ്ടിയുടെ പിന്‍കാല്‍ സല്യൂട്ട്’ എന്ന ശീര്‍ഷകത്തില്‍ ഞാനെഴുതിയ മറുപടി പോസ്റ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതിലൊന്ന്‍ 28,000 പേര്‍ക്ക് തൊഴില്‍ ലഭിച്ച ഇന്‍ഫോപാര്‍ക്ക് ആക്രിവിലയ്ക്ക് സ്മാര്‍ട്ട് സിറ്റിയ്ക്ക് വിറ്റ്‌ തുലയ്ക്കാന്‍ എന്തുകൊണ്ട് ശ്രമിച്ചു എന്നാണ്. മറ്റൊന്ന്‍ സ്മാര്‍ട്ട്‌സിറ്റിയെ ഒരു റിയല്‍ എസ്റ്റേറ്റ്‌ സിറ്റിയാക്കി മാറ്റിയ ജനവഞ്ചനയെക്കുറിച്ചാണ്.

The King shall steal, the subjects shall not!

Reading the UDF’s promises in their manifesto, the people of Kerala are laughing their hearts out and banging their heads against the wall.

ഒരു സ്വയം വിമര്‍ശനം

ഈ മാസം 18 ന് രണ്ട് പത്രലേഖകരോട് അഞ്ച് മിനുട്ട് സംസാരിച്ചു എന്നാണ് എന്‍റെ ഓര്‍മ്മ. അതിലൊരാള്‍ കേരളത്തിലെ ജനങ്ങള്‍ താങ്കള്‍ മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചു. അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവാം പക്ഷേ പാര്‍ട്ടിയാണ് അത് തീരുമാനിക്കുന്നത് എന്നു ഞാന്‍ പറഞ്ഞു. വേറൊരു ചോദ്യം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിപട്ടികയെക്കുറിച്ച് ആക്ഷേപമുണ്ടല്ലോ എന്നായിരുന്നു. ആക്ഷേപമുണ്ടാകാം എന്നാണ് ഞാന്‍ മറുപടി നല്‍കിയത്.

ഉമ്മൻ ചാണ്ടിക്ക് മറുപടി

പ്രിയപ്പെട്ട ശ്രീ ഉമ്മൻ ചാണ്ടി,

എന്റെ വെബ് ലോക പ്രവേശത്തെ പിൻകാലുകൊണ്ട് സല്യൂട്ട് ചെയ്ത ശേഷം എന്നെ അഭിസംബോധന ചെയ്തു താങ്കൾ എഴുതിയ രണ്ട് പോസ്റ്റുകൾ വായിച്ചു. തികച്ചും രാഷ്ട്രീയമായ ചോദ്യങ്ങളുന്നയിച്ചു കൊണ്ടുള്ളതാണ് താങ്കളുടെ അവസാന പോസ്റ്റ്. അതിന് ആദ്യം മറുപടി പറയാം.

Reply to Oommen Chandy

Dear Oommen Chandy,

I have read the two posts you have written after that “back heel salute” you accorded me on my entry to the online world. Your last post raises a few political questions. Let me answer those first.

വി.എം. സുധീരന്റെ വിചിത്ര വേഷങ്ങൾ!

കെ.പി.സി.സി. പ്രസിഡന്റ് ശ്രീ വി.എം. സുധീരന് എന്നോടുള്ള സ്നേഹം വർദ്ധിച്ചു വരികയാണ്. യൂ.ഡി.എഫ്. നേതാക്കളിലും ഈ പ്രവണത കാണുന്നുണ്ട്. എന്നാൽ 'സ്നേഹരോഗം' കലശലായിരിക്കുന്നത് സുധീരനിലാണ്.
 

യച്ചൂരി പറഞ്ഞതാണ് പാർട്ടിയുടെ മദ്യനയം

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മദ്യനയം സുവ്യക്തമാണ്. മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വരികയും മദ്യവർജ്ജനം നടപ്പിലാക്കുകയും ആണ് ആ നയം. സി.പി. ഐ. (എം) ജനറൽ സെക്രട്ടറി സ: സീതാറാം യച്ചൂരി അടച്ച ബാറുകൾ തുറക്കുകയില്ലെന്ന് വ്യക്തമാക്കിയതും ഈ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞങ്ങൾ കാണുന്നത്. ഇവിടെ എവിടെയാണ് ആശയക്കുഴപ്പം?

എന്നാൽ ഒരു ആശയക്കുഴപ്പവും ഇല്ലാത്ത കാര്യങ്ങളിലും രാഷ്ട്രീയ ലക്ഷ്യം വച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ് UDF ന്റെയും BJP യുടെയും പ്രധാന പരിപാടി.

UDF നേതാക്കളാകട്ടെ ഒരേ സമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും മുയലിനോടെപ്പം ഓടുകയും ആണ്.

എമ്പ്രാൻ കട്ടോളാം അമ്പലവാസികൾ കക്കേണ്ട!!

യു.ഡി.എഫ് പ്രകടന പത്രികയിലെ പല വാഗ്‌ദാനങ്ങളും വായിച്ചാൽ ജനം തലയറഞ്ഞു ചിരിച്ചു പോകും. സാമ്പിൾ ഒന്ന്: സർക്കാർ സർവ്വീസിലെ അഴിമതിയും കൈക്കൂലിയും കർശനമായി അവസാനിപ്പിക്കുമെന്നാണ് ഒരു വാഗ്‌ദാനം. അടിമുടി അഴിമതിയിൽ കുളിച്ചു നിൽക്കുന്ന തീവെട്ടിക്കൊളളക്കാരുടെ സംഘമാണ് ഇത് പറയുന്നത്. പക്ഷെ ഒരു തരത്തിൽ അത് ശരിയാവാനും വഴിയുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കൊടും കൊളള കഴിഞ്ഞാൽ പിന്നെ ഉദ്യോഗസ്ഥരിലെ ചെറുകളളന്മാർക്ക് കക്കാൻ ഒന്നും കാണില്ലല്ലോ. ഞങ്ങൾ കട്ടോളാം നിങ്ങൾ അതിനിടയിൽ കയറി കക്കാൻ നോക്കേണ്ട എന്നാവും ചിലപ്പോൾ ഇവർ ഉദ്ദേശിച്ചത്.

മാധ്യമ സുഹൃത്തുക്കളോട് ഒരു അഭ്യര്‍ത്ഥന

“കാള പെറ്റതും കയറെടുത്തതും” എന്ന ശീര്‍ഷകത്തിലുള്ള എന്‍റെ പോസ്റ്റില്‍ നിന്നും ചില വാക്കുകള്‍ ഊരിയെടുത്ത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചില ചാനലുകളില്‍ ബ്രേക്കിങ്ങ് ന്യൂസ്‌ വന്നുകൊണ്ടിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ദയവായി ഞാന്‍ കുറിച്ച കാര്യങ്ങള്‍ വളച്ചൊടിക്കാതെ റിപ്പോര്‍ട്ട്‌ ചെയ്യുക. സഖാവ് വിജയന്‍ എനിക്കെതിരെ മോശം പദപ്രയോഗം നടത്തിയത് ശ്രദ്ധയില്‍ പെട്ടു എന്ന് ഞാന്‍പോസ്റ്റ്‌ ചെയ്തിട്ടില്ല. അങ്ങനെ പോസ്റ്റ്‌ ചെയ്തു എന്നാണ് ഒരു ചാനലില്‍ കണ്ടത്. അങ്ങനെയുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു എന്നാണ് ഞാന്‍ കുറിച്ചത്.

Pages

Subscribe to RSS - VS Achuthanandan's blog