19 February 2019, Tuesday

VS Achuthanandan's blog

കാള പെറ്റതും കയർ എടുത്തതും

നിരന്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്ന ഒരു കാലഘട്ടമാണിത്. വിവാദ വ്യവസായം തഴച്ചു വളരാന്‍ ഇത് ധാരാളം മതി. അതുകൊണ്ട് വളരെ സൂക്ഷിച്ച് വേണം ഇടതുപക്ഷ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍.

UDF മദ്യനയം ഒർജിനലും വ്യാജനും

ഉമ്മൻചാണ്ടി സർക്കാരിനും UDF നും രണ്ട് മദ്യ നയങ്ങളാണുള്ളത്. ഒന്ന് ഒർജിനൽ മദ്യനയം. രണ്ട് വ്യാജ മദ്യനയം. ഇത് ഏത് ഏപ്പോഴാണ് പുറത്ത് വരുന്നത് എന്ന് ആർക്കും പ്രവചിക്കാൻ ആകില്ല. തരാതരം പോലെയാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും ഒർജിനലും വ്യാജനും ഒഴുക്കുന്നത്.

Oommen Chandy’s Backfoot Salute

It is because Oommen Chandy is more thick skinned than a rhinoceros that he is becoming verbose about IT, despite having tried to sell Infopark, which employed 28,000 people, to Smart City for a pittance and is mocking me for starting my website.

This is Oommen Chandy’s challenge to the youth. To him, IT is just a saleable commodity like any other. Communists realize its importance and move forward rectifying their mistakes, if any.

ഉമ്മൻ ചാണ്ടിയുടെ പിൻകാൽ സല്യൂട്ട് !!

ഉമ്മൻ ചാണ്ടിയുടെ പിൻകാൽ സല്യൂട്ട് !!? 28000 മലയാളികൾക്ക് അഞ്ച് വർഷം കൊണ്ട് ജോലി ലഭിച്ച Infopark ആക്രി വിലയ്ക്ക് സ്മാർട്ട് സിറ്റിക്ക് വിറ്റ് തുലയ്ക്കാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇപ്പോഴത്തെ IT വികസനത്തെപ്പറ്റി വാചാലനാകുന്നതും ഞാൻ വെബ്ബ് പേജ് തുടങ്ങിയതിനെ പരിഹസിക്കുന്നതും കാണ്ടാമൃഗത്തിനെക്കാൽ ചർമശക്തി ഉള്ളത് കൊണ്ടാണ്. ഉമ്മൻ ചാണ്ടിയുടെ പിൻകാൽ കൊണ്ടുള്ള ഈ സല്യൂട്ട് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാറ്റിനും എന്ന പോലെ IT-യും ഒരു വില്പന ചരക്കാണ്. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകുന്നവരാണ് കമ്മ്യൂണിസ്റ്റ്കാർ.

യുഡിഎഫ് സര്ക്കാരിന്റെ വികസനത്തെപ്പറ്റി വായ്ത്താരി മുഴക്കുന്ന ഉമ്മന്ചാണ്ടിയോട് ഒരു ചോദ്യം

<p>യുഡിഎഫ് സര്ക്കാരിന്റെ വികസനത്തെപ്പറ്റി വായ്ത്താരി മുഴക്കുന്ന ഉമ്മന്ചാണ്ടിയോട് ഒരു ചോദ്യം. പിറവം ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഏറെ കൊട്ടിഘോഷിച്ച് താങ്കള് പാലക്കാട് കോട്ട മൈതാനിയില് ഒരു തറക്കല്ലിട്ടല്ലോ. പാലക്കാട് കോച്ച് ഫാക്റ്ററിയുടെ ശിലാസ്ഥാപനമായിരുന്നു, അത്. അത് ഉടന് യാഥാര്ത്ഥ്യമാക്കുമെന്നും, അതുവഴി ആയിരക്കണക്കിന് ചെറുപ്പക്കാര്ക്ക് തൊഴില് ലഭിക്കുമെന്നും അന്ന് താങ്കള് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള് വര്ഷം അഞ്ചാവുന്നു. തറക്കല്ലിനു ചുറ്റും പുല്ല് മുളച്ചതല്ലാതെ മറ്റെന്തെങ്കിലും നടന്നോ?</p>

ആഭ്യന്തരമന്ത്രിക്ക് ഒളിച്ചോടാനാകില്ല

ദുരന്തത്തിന് വഴിയൊരുക്കിയ സംഭവം സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിക്ക് അയച്ചുകൊടുത്ത സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്. ഇത് ചെയ്തത് മന്ത്രിയുടെ പങ്ക് മറച്ചുവയ്ക്കാനാണ്. പൊലീസുദ്യോഗസ്ഥരുടെ പിഴവ് ചൂണ്ടിക്കാണിച്ചുള്ള റിപ്പോര്‍ട്ടാണ് ആഭ്യന്തര സെക്രട്ടറി നല്‍കിയത്. ഈ റിപ്പോര്‍ട്ട് കുറ്റവാളികളെ കൊണ്ടുതന്നെ പരിശോധിപ്പിക്കാന്‍ പൊലീസ് മന്ത്രി ചുമതലപ്പെടുത്തിയിരിക്കയാണ്. കുറ്റവാളികളായ പൊലീസുദ്യോഗസ്ഥരെ രക്ഷിക്കാന്‍ ഏതറ്റംവരെയും രമേശ് ചെന്നിത്തല പോകുമെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

കോണ്‍ഗ്രസിനുപോലും വേണ്ടാത്ത ഉമ്മന്‍ചാണ്ടി ഭരണം

കൊടിയ അഴിമതിയും ജനദ്രോഹനടപടികളും മൂലം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരുന്ന ഉമ്മന്‍ചാണ്ടിഭരണത്തെ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ കൈയൊഴിഞ്ഞു. ഇതാണ് യുഡിഎഫ് ഭരണത്തിന്റെ നാലുവര്‍ഷം നല്‍കുന്ന ബാക്കിപത്രം.

അഴിമതിയുടെ അതിവേഗ ഭരണം : വിഎസ് അച്യുതാനന്ദന്‍

അഴിമതിയില്‍ ജനിച്ച്, അഴിമതിയില്‍ വളര്‍ന്ന്, അഴിമതിയില്‍ ഒടുങ്ങുന്ന ഭരണം എന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെക്കുറിച്ച് ഒറ്റവാക്കില്‍ പറയാവുന്നത്. അഴിമതിയില്‍ ആറാടി ഒടുങ്ങുന്നതിന്റെ കാലപരിധി നീട്ടിയെടുക്കാനും അഴിമതിയുടെ പൂഴിക്കടകന്‍ അടവുവരെ പ്രയോഗിക്കുന്ന ഭരണമെന്ന നിലയിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. നാണംകെട്ടും പണം നേടിയെന്നാല്‍ നാണക്കേടാപ്പണം തീര്‍ത്തുകൊള്ളും എന്ന പഴഞ്ചൊല്ല് മുദ്രാവാക്യമായി അംഗീകരിച്ചു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.

ജനങ്ങള്‍ക്ക് ബാധ്യതയായ യുഡിഎഫ് ഭരണം

മൂന്നുവര്‍ഷമായി ഒന്നിനു പിറകെ ഒന്ന് എന്ന മട്ടില്‍ ജനവിരുദ്ധനടപടികളുമായി മുന്നോട്ടുപോകുന്ന യുഡിഎഫ് ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തീരാക്കളങ്കവും ബാധ്യതയുമായി മാറുകയാണ്. ജനവിരുദ്ധനയങ്ങളും നടപടികളും ഒരു ഉളുപ്പുമില്ലാതെ നടപ്പാക്കുന്നതിനിടയില്‍തന്നെ ജനങ്ങളെയാകെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്ന വര്‍ത്തമാനങ്ങള്‍ പറഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള ശ്രമവും നടത്തുന്നു. തര്‍ക്കവിഷയങ്ങള്‍ ഒന്നൊന്നായി വരുമ്പോഴൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ യുഡിഎഫ് മാത്രമല്ല, കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളും ഒറ്റക്കെട്ടാണെന്ന് നേതാക്കളൊക്കെ പ്രസ്താവന നടത്തുകയാണ്.

Pages

Subscribe to RSS - VS Achuthanandan's blog