14 March 2019, Thursday

VS Achuthanandan's blog

കോണ്‍ഗ്രസ് കൊതിക്കുന്നത് ജനാധിപത്യത്തിനു പകരം പണാധിപത്യം

ഇന്ത്യന്‍ ജനാധിപത്യത്തെ പൂര്‍ണമായും കച്ചവടവല്‍ക്കരിക്കുകയും എല്ലാ മൂല്യങ്ങളെയും പണാധിപത്യത്തിന് കീഴ്‌പ്പെടുത്തുകയും ചെയ്യുകയാണ് കോണ്‍ഗ്രസ്-ഐ. കെ പി സി സി-ഐ നിര്‍വാഹകസമിതി അംഗം കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം പത്രലേഖകര്‍ക്കും അവര്‍ വഴി സമൂഹത്തിനാകെയും മുന്നില്‍ ദീനവിലാപം നടത്തിയത് അതാണ്. താന്‍ മന്ത്രിയായിരിക്കെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒരു അഴിമതി ഇടപാടിന് നിര്‍ബന്ധിച്ചുവെന്നും താന്‍ അതിന് വഴങ്ങാത്തതിനെതുടര്‍ന്ന് ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തിയെന്നും അത് തന്റെ രാജിയിലേയ്ക്ക് നയിച്ചുവെന്നുമാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞത്.

മലമ്പുഴ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്ഷക്കാലത്ത് നടപ്പിലാക്കിയ പ്രധാന വികസന പ്രവർത്തനങ്ങള്‍

 1. മലമ്പുഴ പഞ്ചായത്ത്
  • മലമ്പുഴ ഉദ്യാനനവീകരണം - 20.80 കോടി രൂപ (നടന്നു വരുന്നു)
  • റിങ്ങ്റോഡ് നിര്മ്മാണം - 31.00 കോടി രൂപ (നടന്നു വരുന്നു)
  • മലമ്പുഴ ഐ.ടി.ഐ.ക്കും, ഹൈസ്ക്കൂളിനും പുതിയ കെട്ടിടം
  • നവോദയ സ്കൂളിന് പുതിയ ഹാളും, സ്റേജും
  • നഴ്സിങ്ങ് കോളേജും, പുതിയ കെട്ടിടവും
  • ആനക്കല്‍ കുടിവെള്ള പദ്ധതി പൂര്ത്തീ കരണം
  • വി.കെ.എന്‍.എം. യു.പി.എസ്. സ്കൂള്‍, കമ്പ്യൂട്ടര്‍ സജ്ജീകരണം
  • ശാസ്താകോളനി പാലം
  • കരുവന്കാാട് - തുപ്പാലംപുഴ റോഡ് മെച്ചപ്പെടുത്തല്‍
  • പാലക്കാട് ഇന്ഡോംര്‍ സ്റേഡിയം നിര്മ്മാ ണം
  • കരടിച്ചോല - മേട്ടുതപടി റോഡ്

ക്ഷേമം, വികസനം, സമാധാനം

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വലിയൊരു മാറ്റം കുറിക്കുന്ന തിരഞ്ഞെടുപ്പാവും പതിമൂന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. 1977 മുതല്‍ ഇതേവരെ മുന്നണികള്‍ മാറിമാറി ഭൂരിപക്ഷം നേടുന്ന തരത്തില്‍ ചാഞ്ചാട്ടത്തിന്റെ ചരിത്രമാണ് ആവര്‍ത്തിക്കുന്നത്. ആദ്യമായി അത് മാറാന്‍ പോവുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുന്നതിന് പശ്ചാത്തലമൊരുങ്ങിയിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ അനുഭവത്തിലുണ്ട്. കാര്‍ഷികമേഖലയിലോ വ്യവസായമേഖലയിലോ പരമ്പരാഗത തൊഴില്‍മേഖലകളിലോ തോട്ടംമേഖലയിലോ എവിടെയും അസ്വസ്ഥതകളില്ല. എല്ലാ മേഖലയിലും സമാധാനമാണ്. തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥ എവിടെയുമില്ല. ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥ എവിടെയുമില്ല. എല്ലാ തൊഴില്‍മേഖലയിലും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ജീവിതപ്രയാസങ്ങള്‍ പരമാവധി ലഘൂകരിക്കാന്‍ കഴിഞ്ഞു.

തൊഴിലാളികൾക്ക് ആശ്വാസമായി എൽ ഡി എഫ് സർക്കാർ

എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ക്ഷേമനിധിയും പെന്‍ഷനും ചികിത്സാ ഇന്‍ഷുറന്‍സും രണ്ട് രൂപ നിരക്കില്‍ റേഷനരിയും ലഭ്യമാക്കുന്ന സംസ്ഥാനമാണിന്ന് കേരളം.

സമഗ്ര വികസനത്തിന്റെ അഞ്ച് വർഷങ്ങൾ

അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ക്ഷേമം, വികസനം, സമാധാനം എന്ന അടിസ്ഥാന ലക്ഷ്യത്തോടെ ഉജ്ജ്വലമായ മുന്നേറ്റമുണ്ടാക്കാന്‍ ഈ കാലയളവില്‍ സാധ്യമായെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്.

ഇ.എം.എസ്. സ്മരണ

പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഒഴിപ്പിക്കപ്പെടുകയും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും കിടപ്പാടവുമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ എന്ത് വികസനമാണ് ഉണ്ടാവുക?

ഭരണാധികാരിയെന്ന നിലയില്‍ ഇ.എം.എസ്.

ഗവണ്‍മെന്റുകളില്‍ പങ്കാളികളാവുമ്പോള്‍തന്നെ ബഹുജനതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഇ.എം.എസ്. പഠിപ്പിച്ചു.

ഭക്ഷ്യോല്പാദനവര്‍ദ്ധനയ്ക്ക് സമഗ്രപദ്ധതി

ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ് രണ്ട് വര്‍ഷംകൊണ്ട് കേരളത്തിലെ കാര്‍ഷികമേഖലയില്‍നിന്നും നൈരാശ്യമകറ്റി, നവോന്മേഷം പകര്‍ന്നു. ഉല്പാദനമുന്നേറ്റത്തിനുള്ള പശ്ചാത്തലമൊരുങ്ങിക്കഴിഞ്ഞു എന്നര്‍ത്ഥം.

ആഗോളവല്ക്കരണവും കേരള വികസനവും - വി.എസ്. അച്യുതാനന്ദന്‍

ആഗോളവത്ക്കരണം ലോകവ്യാപകമായി വികസനത്തിന്റെ കൊടുങ്കാറ്റഴിച്ചുവിടുമെന്നാണ് ബൂര്‍ഷ്വാ സാമ്പത്തിക ശാസ്‌ത്രവിദഗ്ദ്ധര്‍ പ്രചാരണം നടത്തിപ്പോന്നത്. ആഗോളവത്ക്കരണത്തിന് പുറംതിരിഞ്ഞുനില്‍ക്കുന്നതിനു പകരം അതിന്റെ അനുകൂല ഘടകങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വികസനക്കുതിപ്പ് കൈവരിക്കണമെന്ന് ഇവിടെയും കൊണ്ടുപിടിച്ച് ഉപദേശമുണ്ടായി.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തികഞ്ഞ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ഒറ്റക്കെട്ടായി എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടും. എല്‍.ഡി.എഫ്. വിജയം ആവര്‍ത്തിക്കുന്നതിന് സാഹചര്യങ്ങള്‍ സജ്ജമായിരിക്കുന്നു. ഒറ്റക്കെട്ടായ പ്രവര്‍ത്തനം നടത്തി നല്ല ഭൂരിപക്ഷത്തോടെ വീണ്ടും എല്‍.ഡി.എഫ്. അധികാരത്തിലെത്തും. ജനങ്ങള്‍ അതാണാഗ്രഹിക്കുന്നത്. ക്ഷേമത്തിന്റെയും വികസനത്തിന്റെയും സമാധാനത്തിന്റെയും സുവര്‍ണ്ണകാലം തുടരുന്നതിനുവേണ്ടിയുള്ള ജനവിധിയാവും ഏപ്രില്‍ 13ന് ഉണ്ടാവുക.

Pages

Subscribe to RSS - VS Achuthanandan's blog