22 May 2018, Tuesday

ഭരണനേട്ടങ്ങൾ

കായിക കേരളം

സാമൂഹിക പുരോഗതിയില്‍ നമ്മുടെ രാജ്യത്തിന് പലപ്പോഴും മാതൃകയായി നിന്നിട്ടുള്ളതാണ് കേരളം. കായിക രംഗത്തെ കുതിപ്പിനും കേരളം വീണ്ടും വഴികാട്ടുന്നു. കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയില്‍ കായിക വികസന നിധി കായിക ക്ഷമതാ മിഷന്‍ എന്നിവ ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനമായി മാറുകയാണ് കേരളം.

അതിവേഗം സുതാര്യം സുരക്ഷിതം

റോഡുകളുടെ വികസനം എന്നാല്‍ ഒരു നാടിന്റെ സമഗ്ര പുരോഗതിക്കുള്ള പ്രഥമവും പ്രധാനപ്പെട്ടതുമായ വികസന പ്രക്രിയയാണ്. നിര്‍ഭാഗ്യവശാല്‍ ദീര്‍ഘവീക്ഷണമുള്ള ഒരു സമീപനം പൊതുമരാമത്തിൽ ഉണ്ടായിരുന്നില്ല.

അതിവേഗ സേവനം സുതാര്യതയോടെ...

അമിത ജോലിഭാരം, ജോലി കുടിശ്ശിക, കാലതാമസം എന്നിവ പരിഹരിക്കുന്നതിനായി ഡിജിറ്റല്‍ ഇമേജ് പ്രിന്റര്‍ സംവിധാനം പുതുതായി വികസിപ്പിച്ചെടുത്ത് നടപ്പാക്കിയതാണ് രജിസ്ട്രേഷന്‍ വകുപ്പിന്റെ പ്രധാന നേട്ടം. പഴയ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നല്‍കാന്‍ മാസങ്ങളുടേയും വര്‍ഷങ്ങളുടെയും തന്നെയും കാലതാമസം ഉണ്ടായിരുന്നു. ഇപ്പോള്‍ മിനുട്ടുകള്‍ക്കകം സര്‍ട്ടിഫൈഡ് കോപ്പികള്‍ അപേക്ഷകര്‍ക്ക് നല്‍കുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 32 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു. സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ കംപ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കി.

മത്സ്യമേഖലയില്‍ ഉണര്‍വിന്റെ ചാകര

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് മത്സ്യമേഖലയില്‍ ചരിത്രനേട്ടങ്ങളാണ് ഉണ്ടാക്കിയത്. പരിതാപകരമായ ജീവിത സാഹചര്യങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥിര വരുമാനവും പഞ്ഞമാസങ്ങളില്‍ ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

പട്ടികവിഭാഗക്ഷേമം ദേശീയ മാതൃക

പട്ടികവിഭാഗക്കാര്‍ക്കായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ദേശീയതലത്തില്‍ തന്നെ മാതൃകയായി. പദ്ധതിച്ചെലവുകള്‍ നിര്‍വഹിക്കുന്നതില്‍ മുന്‍സര്‍ ക്കാരിന്റെ കാലത്തെ പരാതികളും അഴിമതികളും ഇല്ലാതാക്കാനായി. ഭൂരഹിതരും ഭവനരഹിതരുമായ എല്ലാ പട്ടികവിഭാഗ കുടുംബങ്ങള്‍ക്കും സ്വന്തമായ ഭൂമിയും ഭവനവും നല്‍കുന്ന പദ്ധതി നടപ്പാക്കി. ഇതിന്റെ ഭാഗമായി പട്ടികവിഭാഗക്കാര്‍ക്കായി 65,000 വീടുകള്‍ നിര്‍മിച്ചു. വീട് വെയ്ക്കാനുള്ള ഭൂമി വാങ്ങാന്‍ ധനസഹായം മൂന്നിരട്ടിയാക്കി.

വൈദ്യുതി രംഗത്തെ കേരളമാതൃക

കേരളം പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത സംസ്ഥാനമായി. 204 മെഗാ വാട്ട് പുതുതായി. പവർ ഫിനാൻസ് കോർപ്പിന്റെ മികച്ച വൈദ്യുതി യൂട്ടിലിറ്റികളിൽ KSEBയ്ക്ക് റാങ്ക് 2. വൈദ്യുതിമേഖലയിലെ CIIയുടെ പഠനത്തിൽ 3-ആം റാങ്ക്.

ധനവിനിയോഗത്തിന്റെ ഉജ്ജ്വല മാതൃക

സാമ്പത്തിക മേഖലയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും വിലയിരുത്തുന്നു.

സമ്പൂർണ്ണ ആരോഗ്യം, സമഗ്ര സംരക്ഷണം

കേരളപ്പിറവിയ്ക്ക് ശേഷം അരനൂറ്റാണ്ടിനിടയില്‍ ആരോഗ്യ-സാമൂഹികക്ഷേമ വകുപ്പുകളില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായെന്ന ചാരിതാര്‍ഥ്യവുമായാണ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. താളം തെറ്റിയ പൊതുജനാരോഗ്യമേഖലയെ പുനരുജ്ജീവിപ്പിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യമേഖല മികച്ച നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു.

മികവുറ്റ വിദ്യാഭ്യാസ മേഖല

എലമെന്ററി വിദ്യാഭാസത്തിലും ഉന്നത­വിദ്യാഭ്യാസത്തിലും ആധുനിക കരിക്കുലം ആവിഷ്കരിക്കുന്നത് മുതല്‍ നടപ്പിലാക്കുന്നത് വരെയുള്ള എല്ലായിടങ്ങളിലും സമൂലമായ പരിഷ്കരണങ്ങള്‍ നടപ്പിലാക്കാന്‍ ഈ സര്ക്കാരിനു കഴിഞ്ഞു.

എക്സൈസ് പ്രശ്നരഹിതം പ്രശ്നവകുപ്പ്

അബ്‌കാരി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന് ശക്തമായ നടപടി എടുക്കാനും വ്യാജമദ്യത്തിനെതിരെ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും എക്സൈസ് വകുപ്പിനു കഴിഞ്ഞു. പതിനൊന്ന് പുതിയ റെയ്ഞ്ചുകളും 280 തസ്തികകളും ഈ മേഖലയില്‍ സൃഷ്ടിച്ചു. ഉദ്യോഗസ്ഥരുടെ പത്ത്  വര്‍ഷമായി മുടങ്ങിക്കിടന്ന പരിശീലനം പുനരാരംഭിച്ചു. ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റല്‍ നല്‍കി. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ മാറ്റി പുതിയവ നല്‍കി. ജില്ലകളുടെ ചുമതല കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാരെ നിയമിച്ചു.

Pages

Subscribe to RSS - ഭരണനേട്ടങ്ങൾ