16 March 2019, Saturday

മാധ്യമവിമർശനം

യുഡിഎഫിന് 21 സീറ്റും കിട്ടുമെന്ന് സര്‍വേ...

അങ്ങനെയൊരു തലക്കെട്ട് കണ്ടാലും അതിശയിക്കരുത്. ഈ പോക്കുപോയാല്‍ താമസിയാതെ അതും കാണേണ്ടിവരും. അഭിപ്രായസര്‍വേകളുടെ ട്രെന്‍ഡ് അങ്ങനെയാണ് മുന്നേറുന്നത്. ഭരണാധികാരികള്‍ക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ഈവിധം ജനരോഷമുയര്‍ന്ന ഒരു തെരഞ്ഞെടുപ്പുകാലം ചരിത്രത്തിലില്ല. വിലക്കയറ്റവും അഴിമതിയും തീവെട്ടിക്കൊള്ളയും മുതല്‍ അധികാരത്തിലിരിക്കുന്നവരുടെ അധോലോകബന്ധങ്ങളും അന്തപ്പുരക്കഥകളുമൊക്കെ സജീവചര്‍ച്ചാ വിഷയമാണ്. സോഷ്യല്‍ മീഡിയയിലും പൊതുമണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. കൈയകലത്തില്‍ കിട്ടിയാല്‍ സചിവോത്തന്മാരെ ജനം പച്ചയ്ക്കു കത്തിക്കുന്ന അവസ്ഥ. അപ്പോഴാണ് സര്‍വേകളുടെ വരവ്.

ഭൂതകാലത്തോടും നീതിയോടും പോരാട്ടം

സ്വന്തം ഭൂതകാലത്തോടാണ് എം പി വീരേന്ദ്രകുമാര്‍ മത്സരിക്കുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് "മ"കാര മാധ്യമങ്ങള്‍ സൗകര്യപൂര്‍വം മുക്കി. "നല്ല സുഹൃത്തായ" കെ സി വേണുഗോപാലിനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടാകുമോ എന്ന് ഇടതുപക്ഷത്തുനിന്ന് ഒരു ചോദ്യംവന്നത് സരിത "വെളിപ്പെടുത്തി"യതാണ് അവര്‍ക്ക് വലിയ വാര്‍ത്ത. സിപിഐ എമ്മിന്റെ ഒരു നേതാവ് "തന്നെ സമീപിച്ചു" എന്ന് സരിത പറയുമ്പോള്‍ വാര്‍ത്തയാകുന്നതിന്റെ രസതന്ത്രം ശ്രദ്ധിക്കേണ്ടതാണ്.

പൊതുബോധ നിര്‍മിതിക്കായി ഗീബല്‍സുമാര്‍

ചില പ്രത്യേക ക്ഷേത്രങ്ങളിലേക്ക് ആളുകള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത്, അവിടെ ഉണ്ടെന്ന് പ്രചരിപ്പിക്കപ്പെടുന്ന, അല്‍ഭുതകരമായ ശക്തികളില്‍ വിശ്വാസമര്‍പ്പിച്ചാണ്. എന്നാല്‍ ഈ അല്‍ഭുതശക്തി അനുഭവിച്ചറിഞ്ഞ ആരെങ്കിലുമുണ്ടോ എന്ന അന്വേഷണം, ആരുമില്ല എന്ന ഉത്തരത്തിലേക്കായിരിക്കും നമ്മെ കൊണ്ടെത്തിക്കുന്നത്.

മനോരോഗമായി മാറിയ മോഹഭംഗം

കമ്യൂണിസ്റ്റ് പാര്‍ടിയെയും നേതൃത്വത്തെയും തകര്‍ക്കാന്‍ ഏതു നീചമാര്‍ഗവും പ്രയോഗിക്കുമെന്ന് തെളിയിക്കുന്നതുമാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതുകൂടിയാണ് ഈ മാധ്യമ അധമത്വം. ടൈംസ് ഓഫ് ഇന്ത്യ ഇറങ്ങുന്ന അതേപ്രസില്‍ അച്ചടിക്കുന്ന മാതൃഭൂമി, വി എസിനെ വികൃതമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുമായാണ് ഇറങ്ങിയത്.

കേരളത്തില്‍ സംഭവിക്കേണ്ട അത്ഭുതങ്ങള്‍

പ്രവചനക്കാര്‍ ഇറങ്ങിയിട്ടുണ്ട്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിെന്‍റ സംഭാവന എന്താകും എന്ന് മാനംനോക്കി പ്രവചിക്കുന്നവരും സര്‍വേ റിപ്പോര്‍ട്ടിലൂടെ പ്രഖ്യാപിക്കുന്നവരും മാധ്യമങ്ങളില്‍ തിളങ്ങിനില്‍ക്കുന്നു

വാജീകരണ രസായനം (മനോരമ സ്‌പെഷ്യല്‍)

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യറൗണ്ടില്‍ മേല്‍ക്കൈ നേടാനായി എന്ന ആത്മവിശ്വാസത്തിലാണത്രേ, യുഡിഎഫ്. പറയുന്നത് മനോരമയാണ്. എഴുതിയത് സുജിത് നായരും. ആദ്യ റൗണ്ടില്‍ യുഡിഎഫ്, ഒപ്പമെത്താന്‍ എല്‍ഡിഎഫ് എന്നാണ് തലക്കെട്ടു തന്നെ (മാര്‍ച്ച് 20).

സത്യം അറബിക്കടലിലോ..?

ചിലർ പത്രത്തിൽ എഴുതുമ്പോൾ അപരൻ കടന്നുവരും. സ്വന്തം പേരിനു താഴെ എഴുതിവെക്കുന്ന പരമ വങ്കത്തങ്ങൾ വായനക്കാർ ആകെ വിശ്വസിക്കും എന്ന മണ്ടത്തരമൊന്നും അത്തരക്കാർക്കും ഉണ്ടാകാൻ ഇടയില്ല.
മാനെജ്മെന്റ് പറയുന്ന പണി എടുക്കാൻ ബാധ്യത ഉണ്ടാകുമല്ലോ -അത് പെരുംനുണ എഴുതണം എന്നായാൽ പോലും.

"മാന" നഷ്ടമാണ് പുതിയ ആയുധം

മാനഹാനിയാണ് പുതിയ വിഷയം. പരാതികള്‍ പലവഴിക്ക് പായുന്നു. മലയാള മനോരമയുടെ ഒന്നാംപേജ് വാര്‍ത്തയുടെ തുടക്കം "ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കേരളത്തിലെ ആദ്യ സൈബര്‍ കേസ് ആലപ്പുഴയില്‍ റജിസ്റ്റര്‍ചെയ്തു" എന്നാണ്. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണിത് എന്നും പത്രം എഴുതുന്നു. ""പരാതിക്കിടയാക്കിയ ചിത്രങ്ങളും കമന്റുകളും ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതും ഷെയര്‍ ചെയ്തു പ്രചരിപ്പിച്ചതുമായ കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസ് ആവശ്യപ്പെട്ട് ഫെയ്സ് ബുക്ക് അധികൃതരെ സമീപിച്ചതായി സൈബര്‍ സെല്‍ അറിയിച്ചു.

മനോരമ ഇങ്ങനെയൊക്കെയാണ് പ്രചരണം നടത്തുന്നത്...

വിചാരണ ചെയ്യപ്പെടുന്ന മാധ്യമ പ്രവര്‍ത്തനം

ഇന്നത്തെ ഇന്ത്യന്‍ മാധ്യമരംഗം നേരിടുന്ന അപചയത്തിന്റെ നഖചിത്രമാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്സ് തയ്യാറാക്കിയ 2010-11 ദക്ഷിണേഷ്യയിലെ പത്രസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടിലേത്. ഇവിടത്തെ മാധ്യമങ്ങള്‍ ഫാഷന്‍ റിപ്പോര്‍ട്ടിങ്ങിലേക്കും പ്രശസ്ത വ്യക്തികളെക്കുറിച്ചുള്ള കഥയെഴുത്തുകളിലേക്കും ചുവടുമാറ്റുകയാണ്. പരസ്യവിഭാഗത്തില്‍നിന്നുള്ള സമ്മര്‍ദവും വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഇടിവുമൂലമുള്ള വരുമാനനഷ്ടവുംമൂലമുള്ള ഈ ചുവടുമാറ്റം വാര്‍ത്തയുടെ ഉള്ളടക്കത്തിന്റെ വില കുറയ്ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Pages

Subscribe to RSS - മാധ്യമവിമർശനം