19 April 2019, Friday

വാർത്തകൾ

എല്‍ഡിഎഫ്-പ്രകടനപത്രിക.

തിരുവനന്തപുരം: പുതുകേരളത്തിന് നാന്ദികുറിക്കാനുള്ള സുപ്രധാന നിർദ്ദേശങ്ങൾ ഉയർത്തികൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനാണ് പത്രിക പുറത്തിറക്കിയത്.

കേരളത്തിന്റെ 79 സ്ത്രീ എംഎല്‍എമാരില്‍ 49 പേരും ഇടതുപക്ഷം

ഇതുവരെ നടന്ന 13 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എമാരായ 79 സ്ത്രീകളില്‍ 49 പേരും ഇടതുപക്ഷ പ്രതിനിധികള്‍. 29 പേരാണ് എതിര്‍പക്ഷത്തുനിന്ന് സഭയിലെത്തിയത്. ഒരു സ്വതന്ത്രയും സഭയിലെത്തി–1980ല്‍ ചെങ്ങന്നൂരില്‍ നിന്ന് ജയിച്ച കെ ആര്‍ സരസ്വതിയമ്മ. 1965 ല്‍ ജയിച്ച മൂന്നുപേര്‍ സഭ ചേരാത്തതിനാല്‍ എംഎല്‍എ മാര്‍ ആയില്ല.

പറയുന്നതേ ചെയ്യാവൂ; ചെയ്യാൻ കഴിയുന്നതേ പറയാവൂ

ആര്‍എസ്എസുകാര്‍ തീവെച്ച വായനശാലയ്ക്ക് പുതുജീവന്‍; പുസ്തക കൈമാറ്റം ഞായറാഴ്ച

കൊച്ചി: ആര്‍എസ്എസുകാര്‍ തീവെച്ചു നശിപ്പിച്ച മലപ്പുറം ജില്ലയിലെ തിരൂര്‍ തലൂക്കര എകെജി സ്മാരക ഗ്രന്ഥാലയയുടെ പുനരുദ്ധാരണം അവസാനഘട്ടത്തിലേക്ക്. വായനശാലയില്‍ ആര്‍എസ്എസുകാര്‍ തീയിട്ട 5000 പുസ്തകത്തിനു പകരമായി നാടൊട്ടുക്കുനിന്ന് ശേഖരിച്ച പുസ്തകങ്ങള്‍ ഏപ്രില്‍ 17 ഞായര്‍ വൈകിട്ട് നാലിന്് തിരൂര്‍ തലക്കാട്, തലൂക്കര എകെജി സ്മാരക കലാവേദിക്ക് കൈമാറും. തീയിട്ട 5000 പുസ്തകത്തിനുപകരം 50000 പുസ്തകം സംഭരിക്കാനാണ് പരിശ്രമം. പുസ്തക ശേഖരണത്തിന് നേതൃത്വം നല്‍കുന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ സഞ്ചരിക്കുന്ന പുസ്തകവണ്ടി 14 ജില്ലയില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങുകയാണ്.

എസ്എസ്എല്‍സി പരീക്ഷാഫലം അട്ടിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണം:എല്‍ഡിഎഫ്

എസ്എസ്എല്‍സി പരീക്ഷാഫലം അട്ടിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ അടിയന്തരനടപടി വേണമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രിക്കാണ്. അതിനാല്‍ ഉദ്യോഗസ്ഥരെമാത്രം ബലിയാടാക്കി രക്ഷപ്പെടാന്‍ സര്‍ക്കാരിനാകില്ല. ആറന്മുള വിമാനത്താവളത്തിന് വീണ്ടും പരിസ്ഥിതി ആഘാതപഠനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് പ്രതിഷേധാര്‍ഹമാണ്.

സെക്രട്ടറിയറ്റ് കലക്ടറേറ്റ് ഉപരോധം വന്‍വിജയമാക്കുക: വൈക്കം വിശ്വന്‍

ധനമന്ത്രി കെ എം മാണി രാജിവയ്ക്കുക , സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച എല്‍ഡിഎഫ് നടത്തുന്ന സെക്രട്ടറിയറ്റ്-കലക്ടറേറ്റ് ഉപരോധം വന്‍വിജയമാക്കാന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പ് അന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും ആ മന്ത്രി സ്ഥാനത്ത് തുടരുകയാണ്. ഉന്നതമായ രാഷ്ട്രീയ സംസ്കാരത്തെ വെല്ലുവിളിക്കുന്ന ഈ നടപടിക്കെതിരെ കേരളമൊന്നാകെ അണിനിരക്കേണ്ടതുണ്ട്.

കെ എം മാണിയെ വഴിയില്‍ തടയും: എല്‍ഡിഎഫ്

ബാര്‍ കോഴ ഇടപാടില്‍ പ്രതിയായ ധനമന്ത്രി കെ എം മാണിയെ വഴിയില്‍ തടയുവാനും മാണിയുടെ പൊതു പരിപാടികള്‍ ബഹിഷ്ക്കരിക്കുവാനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 22ന് കലക്ടേറ്റ് മാര്‍ച്ച് നടത്തും. കലക്ട്രേറ്റ് മാര്‍ച്ചിന് മുന്നോടിയായി ഏപ്രില്‍ 6, 7, 9 തിയതികളില്‍ ജില്ലകളില്‍ പ്രതിഷേധജാഥകള്‍ നടത്തുവാനും തീരുമാനിച്ചതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
 
വനിത എംഎല്‍എമാരെ ആക്രമിച്ചവര്‍ക്കെതിരെ നിയമപോരാട്ടം തുടരും . മാണി രാജി വെക്കുക. സത്രീ സുരക്ഷിത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യള്‍ ഉയര്‍ത്തിയാകും പ്രക്ഷോഭം.
 

നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

നിയമസഭയില്‍ എല്‍ഡിഎഫ് എംഎല്‍എമാരെയും നിയമസഭയ്ക്കുപുറത്ത് സമരത്തിനെത്തിയ പ്രവര്‍ത്തകരെയും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലാചരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനമെടുത്തതെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഐഷാപോറ്റി എല്‍ഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ഥി

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. പി ഐഷാപോറ്റി (സിപിഐ എം) മത്സരിക്കും. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. രാവിലെ ഒമ്പതരയ്ക്കാണ് വോട്ടെടുപ്പ്. കൊട്ടാരക്കരയില്‍നിന്നുള്ള നിയമസഭാംഗമാണ് ഐഷാപോറ്റി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി യോഗമാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്.

മാണി ബഡ്ജറ്റ് അവതരിപ്പിച്ചാല്‍ ശക്തമായ പ്രതിഷേധം : വൈക്കം വിശ്വന്‍

ധനമന്ത്രി കെ എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിന് അപമാനകരമാണ്. ധാര്‍മികമായി ബഡ്ജറ്റ് അവതരിപ്പിക്കാന്‍ മാണിക്ക് അവകാശമില്ല. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെ സഭയ്ക്കകത്തും പുറത്തും ശക്തമായി എതിര്‍ക്കുമെന്നും എല്‍ഡിഎഫ് യോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Pages

Subscribe to RSS - വാർത്തകൾ