23 June 2018, Saturday

വാർത്തകൾ

ലാവലിൻ: പിണറായി പ്രതിയായിരുന്നില്ല- ഉമ്മന്‍ചാണ്ടി

തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്ന് അഞ്ചു വര്‍ഷത്തിനുശേഷം ഉമ്മന്‍ചാണ്ടി സമ്മതിക്കുന്നു.

ഉമ്മന്‍ചാണ്ടിയെ ഉടന്‍ ചോദ്യം ചെയ്യും

പാമോലിൻ ഇടപാടിൽ ഉമ്മന്‍ചാണ്ടിയെ ചോദ്യംചെയ്യാന്‍ വിജിലന്‍സ്. കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തതും ഇറക്കുമതി നടപടികള്‍ നിയമവിരുദ്ധമാണെന്ന് രേഖപ്പെടുത്തിയതുമായ ഫയലുകൾ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കണ്ടതിന് തെളിവുണ്ട്, ഫയലില്‍ ഒപ്പുമുണ്ട്. ഇതെല്ലാം നിര്‍ണായക തെളിവാണെന്നാണ് വിജിലന്‍സിന്റെ നിഗമനം.

കൊച്ചി റീജ്യണൽ ഡയാലിസിസ് കേന്ദ്രം:ആതുരസേവനത്തിന്റെ പുതിയമുഖം

Arogya Keralam logo

രാജ്യത്ത് മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തിനും നല്‍കാന്‍ ആകാത്ത കുറഞ്ഞ നിരക്കില്‍ ഏറ്റവും അത്യന്താധുനിക സൌകര്യങ്ങളുമായി കൊച്ചിയിലെ ഈ ഡയാലിസിസ് യൂണിറ്റ് മുന്നേറുമ്പോള്‍ അത് വിവിധ സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ വിജയം കൂടിയാണ് രചിക്കുന്നത്.

ആർ. എസ്. പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭാതെരഞ്ഞെടുപ്പിലെ ആര്‍എസ്‌പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രനും ഇരവിപുരത്ത് എ എ അസീസും കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോനും വീണ്ടും സ്ഥാനാര്‍ഥികളാകും. അരുവിക്കരയില്‍ അമ്പലത്തറ ശ്രീധരന്‍നായരാണ് മത്സരിക്കുക. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് യോഗമാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്.

വിക്കിലീക്സുമായി ദ് ഹിന്ദു : ഇന്ത്യൻ വിദേശനയം അമേരിക്കയുടെ കാൽചുവട്ടിൽ ?

Wikileaks India Cables

ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അട്ടിമറിക്കാനും ഇന്ത്യയുടെ വിദേശനയത്തെ പൂർണമായും വലതുപക്ഷത്തേയ്ക്ക് വലിക്കാനും അമേരിക്ക നടത്തിയ ചരടുവലികളെ കുറിച്ചുള്ള കേബിളുകൾ ദ് ഹിന്ദു ദിനപ്പത്രം പുറത്തുവിട്ടു

വൈദ്യുതി ഉല്‍പാദനം: കോഴിക്കോട് രണ്ടാംസ്ഥാനത്ത്

ഇടുക്കി കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ലയേത്? പിഎസ്സി ഗൈഡ് നോക്കി പത്തനംതിട്ട എന്നെഴുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാമത്തെ വര്‍ഷത്തില്‍ രണ്ടാംസ്ഥാനത്തേക്ക് കോഴിക്കോട് കുതിച്ചുയര്‍ന്നു.

ഇടതുമുന്നണി പ്രകടനപത്രിക പ്രസിദ്ധപ്പെടുത്തി

5 വർഷത്തെ നേട്ടങ്ങൾ ഉറപ്പിച്ചുകൊണ്ട് ദീർഘകാല വികസനത്തിനു ഊന്നൽ നൽകിയും സാമൂഹിക നീതി ഉറപ്പുവരുത്തിയും നാളത്തെ കേരളത്തിന്റെ മാർഗ്ഗരേഖയാകാൻ ഇടതുജനാധിപത്യമുന്നണിയുടെ ഇലക്ഷൻ പ്രകടനപത്രിക.

വിതുര പെവാണിഭക്കേസ്: മാണി കോൺഗ്രസ് നേതാവ് കെ സി പീറ്ററുടെ ഹര്‍ജി തള്ളി

വിതുര പെൺവാണിഭക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന മുന്‍ അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും മാണി കോൺഗ്രസ് നേതാവുമായ കെ. സി പീറ്ററുടെ ആവശ്യം ഹൈക്കോടതിയും തള്ളി. പീറ്ററിനെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി പറഞ്ഞു.

എന്‍സിപി, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

ഇ-വോട്ടിംഗ് യന്ത്രം

എൻ സി.പിയ്ക്കായി ഏലത്തൂരില്‍ എ കെ ശശീന്ദ്രനും കുട്ടനാട്ടില്‍ തോമസ് ചാണ്ടിയും പാലായില്‍ മാണി സി കാപ്പനും കോട്ടക്കലില്‍ ഡോ. സിപികെ ഗുരുക്കളും മത്സരിക്കും. തിരുവനന്തപുരത്ത് വി സുരേന്ദ്രന്‍പിള്ളയെയും കോതമംഗലത്ത് സ്കറിയാ തോമസിനെയും മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. കടുത്തുരുത്തിയിൽ സ്ഥാനാര്‍ഥിയെ പിന്നീടു നിശ്ചയിക്കും.

പുനലൂരിന് ഇരട്ടിമധുരം നല്‍കി ആഗ്രോഫ്രൂട്ട്‌സും തുറന്നു

പുനലൂര്‍: പൊതുമേഖലാ സ്ഥാപനമായ പുനലൂരിലെ ആഗ്രോ ഫ്രൂട്ട്‌സ് വിപണിയില്‍ ഇറക്കിയ ജനപ്രിയ ഉല്‍പ്പന്നമായ “ജ്യോതി’ എന്ന ശീതളപാനീയം ജനശ്രദ്ധ പിടിച്ചുപറ്റുന്നു. ഇതിന് പുറമെ വിവിധ ഇനം സ്‌ക്വാഷുകളും അച്ചാറുകളും തേനും വിറ്റഴിക്കുന്നുണ്ട്.

Pages

Subscribe to RSS - വാർത്തകൾ