15 March 2019, Friday

പത്രക്കുറിപ്പുകൾ

മാനനഷ്ടക്കേസ് മാധ്യമപ്രവര്‍ത്തകരുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമം

മാനനഷ്ടക്കേസ് മാധ്യമപ്രവര്‍ത്തകരുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമം തെരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വായ്‌ മൂടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഉമ്മന്‍ചാണ്ടി അവര്‍ക്കെതിരെ മാനനഷ്‌ടക്കേസ്‌ നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ലിഫ്‌ ഹൗസില്‍വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു എന്ന വാര്‍ത്ത നല്‍കിയതിന്റെ പേരിലാണ്‌ നാല്‌ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഉമ്മന്‍ചാണ്ടി മാനനഷ്‌ടക്കേസ്‌ നല്‍കിയിരിക്കുന്നത്‌. നേരത്തെ തന്നെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എല്ലാം എതിരായി ഇത്തരം ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്‌.

വിഷരഹിത പച്ചക്കറികള്‍ക്കുള്ള സ്ഥിരം വിപണികള്‍ വര്‍ദ്ധിപ്പിക്കണം

വിഷരഹിത പച്ചക്കറികള്‍ക്കുള്ള സ്ഥിരം വിപണികള്‍ വര്‍ദ്ധിപ്പിക്കണം:     കഴിഞ്ഞ വിഷുവിനും ഓണത്തിനും പ്രാവര്‍ത്തികമാക്കിയ ജനകീയ ജൈവ പച്ചക്കറി കൃഷി ക്യാമ്പയിന്റെ തുടര്‍ച്ചയായി ഈ വിഷുക്കാലം വിഷരഹിതമായ സ്വന്തം പച്ചക്കറിക്കായുള്ള വിപുലമായ പ്രവര്‍ത്തനത്തിനാണ്‌ സി.പി.ഐ (എം) നേതൃത്വം നല്‍കിയത്‌. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും സംഘകൃഷിക്കാരും കര്‍ഷകരും ഈ ദൗത്യം ഏറ്റെടുത്ത്‌ വിജയിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി അവസാനവാരം ആരംഭിച്ച നടീല്‍ ഉത്സവം ഫെബ്രുവരി പകുതിവരെ നീണ്ടുനിന്നു.

മാണിയും ബാബുവും രാജിവെക്കുക:എല്‍.ഡി.എഫ്‌ സായാഹ്ന ധര്‍ണ 16ന്

ധനമന്ത്രി കെ.എം. മാണിയും എക്‌സൈസ്‌ മന്ത്രി കെ. ബാബുവും മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്നും സ്‌ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ മെയ്‌ 16ന് പഞ്ചായത്ത്‌ കേന്ദ്രീകരിച്ച്‌ എല്‍.ഡി.എഫ്‌ നേതൃത്വത്തില്‍ നടക്കുന്ന സായാഹ്ന ധര്‍ണ വിജയിപ്പിക്കാന്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

കെ എം മാണിയും കെ. ബാബുവും മന്ത്രിസ്ഥാനം രാജിവെയ്ക്കണം: മെയ് 7ലെ ധര്‍ണ്ണ വിജയിപ്പിക്കുക

ധനമന്ത്രി കെ എം മാണിയും എക്സൈസ് മന്ത്രി കെ. ബാബുവും മന്ത്രിസ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ട ് മെയ് ഏഴിന് സെക്രട്ടേറിയറ്റ് നടയില്‍ എല്‍.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും തിരുവനന്തപുരം ജില്ലയിലെ മറ്റ് ജനപ്രതിനിധികളും എല്‍ഡിഎഫ് സംസ്ഥാന നേതാക്കളും നടത്തുന്ന സത്യാഗ്രഹം വിജയിപ്പിക്കാന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു

പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെയുള്ള ഏകപക്ഷീയമായി നടപടി പ്രതിഷേധാര്‍ഹം:വൈക്കം വിശ്വന്‍

നിയമസഭയില്‍ കഴിഞ്ഞദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ഏകപക്ഷീയമായി നടപടി എടുത്തതില്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ ശക്തമായി പ്രതിഷേധിച്ചു.

ഹര്‍ത്താല്‍ വിജയിപ്പിച്ച ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു:വൈക്കം വിശ്വന്‍

നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും പോലീസ്‌ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ വിജയിപ്പിച്ച മുഴുവന്‍ പേരെയും എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിവാദ്യം ചെയ്‌തു.

മാണി ബജറ്റ് അവതരിപ്പിക്കരുത്: എല്‍ഡിഎഫ് പ്രക്ഷോഭം വിജയിപ്പിക്കുക

കോഴക്കേസില്‍ പ്രഥമദൃഷ്‌ടിയാ കുറ്റക്കാരനെന്ന്‌ കണ്ട കെ.എം.മാണിയെ ബഡ്‌ജറ്റ്‌ അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്‌ എല്‍.ഡി.എഫ്‌ നടത്തുന്ന പ്രക്ഷോഭ സമരങ്ങള്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാവണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

സ്‌പീക്കര്‍ ശ്രീ. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി സംസ്ഥാനകമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നു

ബഹുമാന്യനായ സ്‌പീക്കര്‍ ശ്രീ. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി സംസ്ഥാനകമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിനോടുള്ള ആദര സൂചകമായി തിരുവനന്തപുരം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ജനകീയ കൂട്ടായ്‌മയും കുറ്റവിചാരണയും അനുശോചന പ്രമേയം അംഗീകരിച്ച്‌ നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം
07.03.2015
 

***

ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭയിലേക്ക് പ്രതിഷേധ പ്രതിരോധ മാര്‍ച്ച്

ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭയിലേക്ക് പ്രതിഷേധ പ്രതിരോധ മാര്‍ച്ച് നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചു.  അന്നേ ദിവസം സഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തും. ബാര്‍കോഴ കേസില്‍ പ്രതിയായ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുവാനാണ് പ്രക്ഷോഭം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ 13 ന് തിരുവനന്തപുരത്ത്  കേന്ദ്രീകരിച്ചാണ് മാര്‍ച്ച് നടത്തുക. അന്നുതന്നെ മണ്ഡലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കും. രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനമെടുത്തത്. യോഗത്തിൽ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ അധ്യക്ഷനായി.

മാര്‍ച്ച്‌ 7-ന് നടക്കുന്ന ജനകീയ കൂട്ടായ്‌മകള്‍ വിജയിപ്പിക്കുക.

കൈക്കൂലിക്കേസില്‍ പ്രതിസ്ഥാനത്തുള്ള ധനകാര്യ വകുപ്പുമന്ത്രി കെ.എം.മാണി ബഡ്‌ജറ്റ്‌ അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട്‌ മാര്‍ച്ച്‌ 7-ാം തീയതി പഞ്ചായത്തുകളില്‍ നടക്കുന്ന ജനകീയ കൂട്ടായ്‌മകള്‍ വിജയിപ്പിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

Pages

Subscribe to RSS - പത്രക്കുറിപ്പുകൾ