22 February 2018, Thursday

പത്രക്കുറിപ്പുകൾ

പ്രൊഫ. നൈനാന്‍കോശിയുടെ നിര്യാണത്തില്‍ അനുശോചിച്ച് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ പുറപ്പെടുവിക്കുന്ന സന്ദേശം

കേരളത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പ്രൊഫ. നൈനാന്‍കോശിയുടെ നിര്യാണം കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങള്‍ക്ക്‌ കനത്ത നഷ്‌ടമാണ്‌. ഇടതുപക്ഷ പ്രസ്ഥാനത്തിനോടൊപ്പം എന്നും നിലയുറപ്പിച്ചിട്ടുള്ള അദ്ദേഹം 1999-ല്‍ മാവേലിക്കര ലോക്‌സഭാ മണ്‌ഡലത്തിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്നു.

ജനപ്രതിനിധികളുടെ ധര്‍ണ്ണ വിജയിപ്പിക്കുക : എല്‍ഡിഎഫ്

ധനകാര്യമന്ത്രി കെ.എം.മാണി, മന്ത്രിസ്ഥാനം രാജിവെക്കണമെന്നും മുഖ്യമന്ത്രി തല്‍സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ജനുവരി 5-ാം തീയതി സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാകേന്ദ്രങ്ങളിലും നടക്കുന്ന ജനപ്രതിനിധികളുടെ ധര്‍ണ്ണ വിജയിപ്പിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു. 
 

29.12.2014 ന്‌ ചേര്‍ന്ന എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയങ്ങള്‍29.12.2014 ന്‌ ചേര്‍ന്ന എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയങ്ങള്‍

എല്‍.ഡി.എഫ്‌ സംസ്ഥാന കമ്മിറ്റി 29.12.2014-ന്‌ വി.എസ്‌ അച്ചുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന്‌ താഴെപറയുന്ന പ്രമേയങ്ങള്‍ അംഗീകരിച്ചു.

1. നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമങ്ങള്‍ക്കെതിരെ അണിനിരക്കുക

ബാര്‍ കോഴ കേസില്‍ ഒന്നാം പ്രതിയാക്കി കേസെടുത്ത സാഹചര്യത്തില്‍ കെഎം മാണി ഉടനെ രാജിവെക്കണം:വൈക്കം വിശ്വന്‍

ബാര്‍ കോഴ ഇടപാടില്‍ വിജിലന്‍സ് ഒന്നാം പ്രതിയാക്കി കേസെടുത്ത സാഹചര്യത്തില്‍ ധനമന്ത്രി കെ എം മാണി ഉടനെ രാജിവെക്കണം. സര്‍ക്കാര്‍ മദ്യനയത്തിന്റെ ഭാഗമായി നടപ്പാക്കിയ ബാര്‍ പൂട്ടലിന്റെ മറവില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് എല്‍ഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണം പുറത്ത് വന്നിട്ടും അന്വേഷിക്കാന്‍പോലും സര്‍ക്കാര്‍ മടിക്കുകയായിരുന്നു.ഇപ്പോള്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം മാണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കയാണ്.ഇനിയും ധനമന്ത്രി സ്ഥാനത്ത് തുടരാതെ ഉടനെ രാജിവെക്കുകയാണ് വേണ്ടത്.

-വൈക്കം വിശ്വന്‍ , എല്‍ഡിഎഫ് കണ്‍വീനര്‍

കര്‍ഷകതാല്‍പ്പര്യത്തിനായി പോരാടിയ മഹദ് വ്യക്തിത്ത്വം : വൈക്കം വിശ്വന്‍

ഐക്യകേരളപ്പിറവിക്കുമുമ്പുതന്നെ കൃഷിക്കാരന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ച് പോരാട്ടംനടത്തിയ മഹദ്വ്യക്തിയായിരുന്നു കൃഷ്ണയ്യര്‍. നീതിന്യായരംഗത്ത് കേരളം ഇന്ത്യക്ക് സംഭാവന നല്‍കിയ ഉജ്വല നിയമജ്ഞന്‍കൂടിയായിരുന്നു അദ്ദേഹം. ജനങ്ങളോട് അങ്ങേയറ്റം പ്രതിബദ്ധതയോടെ ഇടപഴകിയ അദ്ദേഹം നിയമനിര്‍മാണരംഗത്തും നീതിന്യായരംഗത്തും ആ വ്യക്തിത്വം നിലനിര്‍ത്തി. എപ്പോഴും ഇടതുപക്ഷ അനുഭാവം പ്രകടിപ്പിച്ച കൃഷ്ണയ്യര്‍ നിയമസഭയിലും ആ നിലയിലുള്ള സംഭാവനകള്‍ നല്‍കി. രാഷ്ട്രപതിസ്ഥാനത്തേക്ക് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴും ഈ പ്രതിബദ്ധതയാണ് വെളിപ്പെട്ടത്.

ബാര്‍ കുംഭകോണത്തില്‍ മന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് 15ന് നിയമസഭാ മാര്‍ച്ച്

ബാര്‍ കുംഭകോണത്തില്‍ മന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് 15ന് നിയമസഭാ മാര്‍ച്ച് നടത്താന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മാണി രാജിവച്ച് സമഗ്രാന്വേഷണം പ്രഖ്യാപിക്കുംവരെ പ്രക്ഷോഭം ശക്തമായി തുടരും. അതിനിടെ, ബാര്‍ കോഴസംബന്ധിച്ച് കേസ് രജിസ്റ്റര്‍ചെയ്യണമെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തദ്ദേശഭരണ സ്ഥാപനങ്ങളെ തകര്‍ക്കരുത്:എല്‍ഡിഎഫ്

തദ്ദേശഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനുള്ള നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. വാര്‍ഡുകള്‍ വെട്ടിമുറിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഭൂമിശാസ്ത്രപരമായ സവിശേഷതകളോ വികസനപ്രവര്‍ത്തനത്തിനുള്ള സാധ്യതകളോ പരിഗണിക്കാതെ വെട്ടിമുറിക്കാനാണ് ശ്രമിക്കുന്നത്. വിശദമായ പഠനം നടത്തിയതിനുശേഷംമാത്രമേ തീരുമാനം എടുക്കാന്‍ പാടുള്ളൂ. അതിനായി ഒരു കമീഷനെ നിയമിക്കണം. അതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി കണക്കിലെടുക്കണം.

ബിജെപി പത്രികയില്‍ ഹിന്ദുത്വ അജണ്ട

ലോകസഭയിലേക്കുള്ള പോളിങ് തുടങ്ങിയ ശേഷം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഹിന്ദുത്വ അജണ്ടയാണുള്ളതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട് .

സര്‍വേകള്‍ കോര്‍പറേറ്റുകളുടെ കര്‍സേവ

തെരഞ്ഞെടുപ്പു സര്‍വേകള്‍ കോര്‍പറേറ്റുകളുടെ കര്‍സേവയായി മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിലവിലുള്ള യാഥാര്‍ഥ്യങ്ങളുമായി ബന്ധമുള്ളതല്ല സര്‍വേകള്‍. ആരാണോ ഏല്‍പ്പിക്കുന്നത് അവര്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെടുന്നതാണിത്.

കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌) - പ്രകടനപത്രിക

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിലേക്ക്‌ ഇന്ത്യയിലെ ജനങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. പാര്‍ലമെന്ററി ജനാധിപത്യം വിവിധ വശങ്ങളില്‍നിന്ന്‌ കടന്നാക്രമണത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ്‌ ഈ തെരഞ്ഞെടുപ്പ്‌ നടക്കാന്‍ പോകുന്നത്‌.

Pages

Subscribe to RSS - പത്രക്കുറിപ്പുകൾ