27 May 2018, Sunday

പത്രക്കുറിപ്പുകൾ

ഇടപാടിന് നേതൃത്വം ഉമ്മന്‍ചാണ്ടി: വൈക്കം വിശ്വന്‍

ആര്‍എസ്പിയെ യുഡിഎഫില്‍ എത്തിക്കാനുള്ള ഇടപാടിന് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഒറ്റദിവസം കൊണ്ട് മുന്നണി വിട്ടെന്ന് പ്രഖ്യാപിച്ച് പ്രേമചന്ദ്രനും കൂട്ടരും ക്ലിഫ് ഹൗസില്‍ ഉമ്മന്‍ചാണ്ടിയുടെ അടുത്തേക്കാണ് പോയത്. ഇവര്‍ തമ്മിലുള്ള ഗൂഢപദ്ധതി ഇതില്‍നിന്ന് വ്യക്തമാണ്. ആര്‍എസ്പി നേതൃത്വം മുന്നണി വിട്ടെങ്കിലും ഇടതുപക്ഷ മനസ്സുള്ള അണികളും പ്രവര്‍ത്തകരും ഇപ്പോഴും എല്‍ഡിഎഫില്‍ തുടരുകയാണെന്നും പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

ആര്‍എംപി കോണ്‍ഗ്രസിന്റെ വാല്‍ - വി എസ് അച്യുതാനന്ദന്‍

ആര്‍എംപി കോണ്‍ഗ്രസിന്റെ വാലാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് വി എസ് ഇക്കാര്യം പറഞ്ഞത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നതനുസരിച്ചാണ് ആര്‍എംപി നേതാക്കള്‍ ഓരോകാര്യവും ചെയ്യുന്നത്. ടി പി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് സിപിഐ എം അന്വേഷണം നടത്തി കൃത്യമായ നടപടിയെടുത്തു. ഇത് ആര്‍എംപിയും രമയും ഉള്‍ക്കൊള്ളണം.

മുല്ലപ്പള്ളിയടക്കമുള്ള എംപിമാര്‍ പട്ടികവിഭാഗ ഫണ്ട് വകമാറ്റി

കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് എംപിമാര്‍ പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള ഫണ്ട് വകമാറ്റി. എംപിമാരുടെ പ്രാദേശികഫണ്ട് ചെലവഴിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും പുല്ലുവിലപോലും കല്‍പ്പിക്കാതെയാണ് മന്ത്രിയും എംപിമാരും സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെട്ടുനില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റിയത്. ജനപ്രതിനിധിയെന്ന നിലയില്‍ ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന അതീവ ഗുരുതരമായ കുറ്റമായാണ് ഇത് കണക്കാക്കുന്നത്.

ഔദ്യോഗിക വെബ്സൈറ്റ് വഴി തെര. പ്രചാരണം

പെരുമാറ്റച്ചട്ടം കാറ്റില്‍പറത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റുവഴി തെരഞ്ഞെടുപ്പു പ്രചാരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകളിലടക്കം നടത്തുന്ന പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും വെബ്സൈറ്റില്‍ നല്‍കുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം അടക്കമുള്ള യുഡിഎഫ് അനുകൂല പത്രങ്ങളില്‍ വരുന്ന വാര്‍ത്തയും ഔദ്യാഗിക വെബ്സൈറ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരചട്ടലംഘനമാണ്.

എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കും: എന്‍സിപി

എല്‍ഡിഎഫില്‍ തുടരുന്നതുസംബന്ധിച്ച് പാര്‍ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എന്‍സിപി പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തനരംഗത്തുണ്ട്. എന്‍സിപിയില്‍ ഭിന്നതയുണ്ടെന്ന് ചിലര്‍ നടത്തുന്ന പ്രചാരണം പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഉദ്ദേശിച്ച് മാത്രമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സീറ്റുവിഭജന ചര്‍ച്ചയ്ക്കുശേഷം ചേര്‍ന്ന എന്‍സിപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും സംസ്ഥാന നേതൃയോഗവും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്തു.

തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രണ്ടക്കത്തിലൊതുങ്ങും: പിണറായി

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ പരാജയമാണെണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രണ്ടക്കത്തിലൊതുങ്ങുന്ന പാര്‍ട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് മറുപടി പറയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. കോണ്‍ഗ്രസും യുപിഎയും തകരുന്നതോടെ അധികാരത്തിലേറാമെന്ന ബിജെപിയുടെ മോഹം നടക്കില്ല. വലിയ സംസ്ഥാനങ്ങളില്‍ ബിജെപി പ്രധാന ശക്തിയല്ല എന്ന് തിരിച്ചറിയണം.

തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രണ്ടക്കത്തിലൊതുങ്ങും: പിണറായി വിജയന്‍

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ പരാജയമാണെണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രണ്ടക്കത്തിലൊതുങ്ങുന്ന പാര്‍ട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുതലാളിമാരുടെ കളിപ്പാവകള്‍ ഇന്ത്യ ഭരിക്കുന്നു

യു പി എ സര്‍ക്കാരിന്റെ ജനവിരുദ്ധഭരണത്തില്‍ മനംമടുത്ത് ജീവിക്കുകയാണ് ജനങ്ങളെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവിന്ദ്രന്‍ പറഞ്ഞു. കുത്തക മുതലാളിമാരുടെ കളിപ്പാവകളാണ് ഇന്ത്യ ഭരിക്കുന്നത്. ആറ്റിങ്ങല്‍ എല്‍ ഡി എഫ് പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുമ്പും ഇടതുപക്ഷം സ്വതന്ത്രരെ മത്സരിപ്പിച്ചിട്ടുണ്ട്: വി എസ്

പൊതുതെരഞ്ഞെടുപ്പില്‍ സ്വതന്ത്രരെ നിര്‍ത്തുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അമ്പലപ്പുഴയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1957ല്‍ ഇഎംഎസ് ഗവണ്‍മെന്റിന്റെ കാലംതൊട്ട് ഇടതുപക്ഷംസ്വതന്ത്രരെ മത്സരിപ്പിച്ചിട്ടുണ്ട്. മുണ്ടശേരിയും എ ആര്‍ മേനോനും വി ആര്‍ കൃഷ്ണയ്യരുമെല്ലാം സ്വതന്ത്രരായി മത്സരിച്ചവരാണ്. ഇവര്‍ ഇടതുനിലപാടുകളോട് അങ്ങേയറ്റം യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ, ഭൂപരിഷ്കരണ നിയമങ്ങള്‍ പാസാക്കിയത് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണെന്നും വി എസ് പറഞ്ഞു.

താന്‍ പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നു: വിഎസ്

കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ജില്ലകളില്‍ നടന്നുവരുന്ന സമരത്തിെന്‍റ തീ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും അണയാതെ നില്‍ക്കുകയാണ്. യുഡിഎഫിലെ കക്ഷികള്‍ തമ്മിലും ആ കക്ഷികള്‍ക്കുള്ളിലും ജനലക്ഷങ്ങളെ വഴിയാധാരമാക്കുന്ന ആ പ്രശ്നം അമര്‍ന്നും പകര്‍ന്നും കത്തുകയാണ്.

Pages

Subscribe to RSS - പത്രക്കുറിപ്പുകൾ