24 November 2017, Friday

പത്രക്കുറിപ്പുകൾ

പാചകവാതകം : വില കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ നാടെങ്ങും പ്രതിഷേധം

വില കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ നാടെങ്ങും പ്രതിഷേധം കത്തിപ്പടരുമ്പോഴും സംസ്ഥാനത്ത് പാചകവാതക വിതരണം മൂന്നാംദിവസവും സ്തംഭിച്ചു. ശനിയാഴ്ചയും വിതരണം മുടങ്ങുമെന്ന് ഏജന്‍സികള്‍ അറിയിച്ചു. സംസ്ഥാനത്തെ മൂന്ന് എണ്ണക്കമ്പനിയുടെ ഏഴു പ്ലാന്റില്‍നിന്നായി വെള്ളിയാഴ്ച വൈകിട്ടോടെ 50 ലോഡ് സിലിന്‍ഡര്‍ മാത്രമാണ് പുറത്തുപോയത്. പ്ലാന്റുകളില്‍ പാചകവാതകം നിറയ്ക്കല്‍ വെള്ളിയാഴ്ചയും നിലച്ചു. ഇത്് ശനിയാഴ്ച രാവിലെയോടെയേ പുനഃസ്ഥാപിക്കൂ.

സിപിഐ(എം) സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളായി കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യാ മാർക്സിസ്റ്റ് [സി.പി.ഐ (എം)]ൽ നിന്നും മത്സരിക്കുന്നവരുടെ പട്ടിക ഇതൊന്നിച്ച് പ്രസിദ്ധീകരിക്കുന്നു. 22 മാർച്ച് വരെയുള്ള പുതുക്കലുകൾ നടത്തി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്. 84 സി.പി. ഐ എം സ്ഥാനാർഥികളും 9 സ്വതന്ത്രരും അടങ്ങുന്നതാണ് പൂർണ പട്ടിക. തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിന്റെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സി.പി.ഐ.എം സ്ഥാനാർഥിയെ പിൻ‌വലിച്ച് സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നൽകാനും തീരുമാനമായിട്ടുണ്ട്.

കേന്ദ്ര ബജറ്റും വിലക്കയറ്റവും

ന്യൂഡൽഹിയിൽ മാർച്ച് 4,5 തീയതികളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇൻഡ്യ(മാർക്സിസ്റ്റ്)യുടെ കേന്ദ്രക്കമ്മിറ്റി ചേർന്നശേഷം പുറത്തിറക്കിയ പത്രപ്രസ്താവനയിൽ നിന്ന് :

കേന്ദ്ര ബജറ്റ്

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പുറപ്പെടുവിച്ച പത്ര പ്രസ്താവന

തങ്ങളുടെ നേതാക്കള്‍ ഓരോരുത്തരായി ജയിലിലേക്കു പോകുന്നത് കണ്ട് പരിഭ്രാന്തിയിലായ യു.ഡി.ഫ്. നേതാക്കള്‍ പ്രതിരോധത്തിനു കണ്ടെത്തിയ ഉപായമാണ് ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഇവക്കെല്ലാം നിയമസഭയില്‍ ഞാന്‍ മറുപടി നല്‍കിയതാണ്. പലതും മറുപടി പോലും അര്‍ഹിക്കുന്നവയല്ല.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവന

ബജറ്റ്‌വാഗ്ദാനം എത്രയുംവേഗം നടപ്പാക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ബജറ്റില്‍പറഞ്ഞ പാലക്കാട് കോച്ച്ഫാക്ടറിയുടേയും ആലപ്പുഴ വാഗണ്‍ഫാക്ടറിയുടേയും കാര്യത്തില്‍ പ്രഖ്യാപനത്തിനപ്പുറം നടപടിയാണാവശ്യം. കോച്ച്ഫാക്ടറി ചിലതടസ്സങ്ങള്‍ ഉണ്ടെന്നാണു റെയില്‍വേ മന്ത്രി പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കോച്ച് ഫാക്ടറിക്കുവേണ്ട സ്ഥലം ഉള്‍പ്പടെ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുകയുണ്ടായി. എന്നിട്ടും അനാവശ്യകാലതാമസം വരുത്തിയതിനു ന്യായീകരണമില്ല. ഇപ്പോഴും കോച്ച്ഫാക്ടറിക്കാവശ്യമായ പണം ബജറ്റില്‍ നീക്കിവച്ചിട്ടില്ല.

സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പുറപ്പെടുവിച്ച പ്രസ്താവന

ക്രിസ്‌തുമസ്‌ കാലത്ത്‌ നാട്ടിലേക്ക്‌ വരാനിരിക്കുന്ന നൂറുകണക്കിന്‌ ഗള്‍ഫ്‌ മലയാളികളുടെ യാത്ര ദുരിതത്തിലാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്ക്‌ അടിയന്തരമായി അറുതിവരുത്താന്‍ ഇടപെടണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഞായറാഴ്‌ച രാവിലെ 230 യാത്രക്കാരുമായി കോഴിക്കോട്ടേക്ക്‌ പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം മൂന്നുദിവസമായിട്ടും യാത്ര തിരിച്ചിട്ടില്ല. ഒരുദിവസത്തെ കാത്തിരിപ്പിനുശേഷം കോഴിക്കോടുനിന്ന്‌ എത്തിയ വിമാനത്തിന്‌ യന്ത്രത്തകരാറെന്നാണ്‌ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്‌. ക്രിസ്‌തുമസ്‌ തിരക്കായതുകൊണ്ട്‌ പകരം വിമാനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നുമാണ്‌ എയര്‍ ഇന്ത്യയുടെ നിലപാട്‌. ഇത്‌ തികച്ചും പ്രതിഷേധാര്‍ഹമാണ്‌. വിമാനം കിട്ടാതെ വിമാനത്താവളത്തില്‍ കുടുങ്ങിയ പ്രവാസി മലയാളികള്‍ നേരിടുന്ന കടുത്ത ദുരിതം മനസ്സിലാക്കി പ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രിയും വ്യോമയാന-പ്രവാസിക്ഷേമ മന്ത്രിമാരും തയ്യാറാകണം.

Pages

Subscribe to RSS - പത്രക്കുറിപ്പുകൾ