22 February 2018, Thursday

ആര്‍. രാമചന്ദ്രന്‍

Malayalam

സിപിഐ കൊല്ലം ജില്ലാസെക്രട്ടറിയും സംസ്ഥാനകൗണ്‍സില്‍ അംഗവുമാണ്. എല്‍ഡിഎഫിന്റെ ജില്ലാകണ്‍വീനര്‍ കൂടിയായ ഇദ്ദേഹം കരുനാഗപ്പള്ളി, തൊടിയൂര്‍ സ്വദേശിയാണ്. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായും സിഡ്‌കോ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കരുനാഗപ്പള്ളി അര്‍ബന്‍ സഹകരണബാങ്കിന്റെ പ്രസിഡന്റ്, മുഖത്തല സി അച്യുതമേനോന്‍ സ്മാരക ജില്ലാസഹകരണ ആശുപത്രിയുടെ പ്രസിഡന്റ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു. എഐഎസ്എഫിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. എഐഎസ്എഫ് ജില്ലാസെക്രട്ടറി, സംസ്ഥാന ജോ.സെക്രട്ടറി, എഐവൈഎഫ് ജില്ലാസെക്രട്ടറി, റെഡ്‌വോളന്റിയര്‍ ജില്ലാക്യാപ്റ്റന്‍, സംസ്ഥാന ചുമതലക്കാരന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സിപിഐ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും പിന്നീട് ചവറ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും അംഗമായിരുന്നു. കെഎംഎംഎല്‍, ഐആര്‍ഇ സ്ഥാപനങ്ങളിലെ എഐടിയുസി യൂണിയനുകളുടെ പ്രസിഡന്റാണ്. ദീര്‍ഘകാലം പാര്‍ട്ടിയുടെ ജില്ലാ അസി.സെക്രട്ടറിയായിരുന്ന അദ്ദേഹം 2012 ലാണ് ജില്ലാസെക്രട്ടറിയാകുന്നത്. ഭാര്യ: സി പി പ്രിയദര്‍ശിനി ദേവസ്വം ബോര്‍ഡ് ജീവനക്കാരിയായിരുന്നു. മകള്‍ ദീപ ചന്ദ്രന്‍.

വർഷം: 
2016