24 November 2017, Friday

ഇ ടി ടൈസൺ മാസ്റ്റർ

Malayalam

സിപിഐ കൈപ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറി. എടവിലങ്ങ് കാര സ്വദേശിയായ ഇലമിക്കൽ ടൈസൺ മാസ്റ്റർ യുവജന പ്രസ്ഥാനത്തിലൂടെയാണ് സിപിഐയുടെ നേതൃപദവിയിലേക്കെത്തിയത്. കാര സെന്റ് ആല്‍ബാന എൽ പി സ്‌കൂളിലെ അധ്യാപകൻ കൂടിയാണ് ജില്ലാ പഞ്ചായത്തംഗമായ ടൈസൺ മാഷ്. ദീര്‍ഘകാലം എടവിലങ്ങ് ലോക്കൽ സെക്രട്ടറി, എ ഐ വൈ എഫ് കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി, സി പി ഐ കൊടുങ്ങല്ലൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി, ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാ പ്രസിഡന്റ്, സെക്രട്ടറി, ജനകീയാസൂത്രണ പദ്ധതിയുടെ കീ റിസോഴ്‌സ് പേഴ്‌സൺ തുടങ്ങിയ നിലകളിൽ ടൈസൺ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്

വർഷം: 
2016