20 March 2019, Wednesday

ഏറനാട്

ചാലിയാറിന്റെ സ്പന്ദനങ്ങള്‍ തൊട്ടുണരുകയാണ് ജില്ലയുടെ ഭൂപടത്തില്‍ പുതുതായി പിറന്ന ഏറനാട് മണ്ഡലം. പുഴകളും മലയോരമേഖലകളും വനപ്രദേശങ്ങളുമെല്ലാം പ്രകൃതി രമണീയമാക്കുന്ന മണ്ഡലം വികസനത്തിന് കാത്തുനില്‍ക്കുന്നു. കാല്‍പ്പന്തുകളിയുടെ സ്വന്തം നാടായ തെരട്ടമ്മല്‍, ജലോത്സവത്തിന് കേളികേട്ട കീഴുപറമ്പ്, മരമില്ലുകളുടെ നാടായ എടവണ്ണ, പാവയ്ക്ക കൃഷിക്ക് പേരുകേട്ട ഓടക്കയം... എണ്ണിപ്പറയാന്‍ മണ്ഡലത്തിലെ സ്ഥലങ്ങള്‍ക്കും വിശേഷണങ്ങളേറെ. കാര്‍ഷികമേഖലക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണിത്. കുഴിമണ്ണ പഞ്ചായത്ത് ഒഴികെയുള്ള ആറ് പഞ്ചായത്തുകളും ചാലിയാര്‍പ്പുഴ സ്പര്‍ശിച്ചൊഴുകുന്നവയാണ്. പുഴയെ ആശ്രയിച്ചുള്ള ജലസേചനപദ്ധതിയും കൃഷിയും പ്രധാനം. നെല്ല്, പച്ചക്കറികള്‍, റബ്ബര്‍ തുടങ്ങിയവാണ് പ്രധാന വിളകള്‍. മഞ്ചേരി, വണ്ടൂര്‍, നിലമ്പൂര്‍ അസംബ്ളി മണ്ഡലങ്ങളുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഏറനാട് മണ്ഡലം രൂപീകരിച്ചത്. താലൂക്കിന്റെ പേരില്‍ മാത്രം അറിയപ്പെട്ട 'ഏറനാട്' എന്ന നാമം ഇതോടെ പുതിയ അസംബ്ളി മണ്ഡലത്തിനുമായി. ഏഴുപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഏറനാട്. മഞ്ചേരി മണ്ഡലത്തില്‍ നിന്ന് കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, കുഴിമണ്ണ, അരീക്കോട് പഞ്ചായത്തുകളും, വണ്ടൂരിലെ എടവണ്ണയും, നിലമ്പൂരില്‍ നിന്നുള്ള ചാലിയാര്‍ പഞ്ചായത്തും ഉള്‍പ്പെടുത്തിയാണ് ഈ മണ്ഡലം രൂപീകരിച്ചത്. നിലവില്‍ ഏഴുപഞ്ചായത്തുകളുടെയും ഭരണസാരഥ്യം യുഡിഎഫിനാണെങ്കിലും നേരിയ വോട്ടിന്റെ വ്യത്യാസം മാത്രമാണ് എല്‍ഡിഎഫുമായുള്ളത്. ആദിവാസി വിഭാഗങ്ങള്‍ എറെയുള്ള മണ്ഡലമാണിത്. കുഴിമണ്ണ, അരീക്കോട്, കാവനൂര്‍ പഞ്ചായത്തുകളിലെ പ്രവാസികളും എടവണ്ണ, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലെ ക്രിസ്ത്യന്‍ കുടിയേറ്റ മേഖലകളും നിര്‍ണായകം. 1,41,212 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ സ്ത്രീവോട്ടര്‍മാരാണ് മുന്നില്‍. 70,130 വോട്ടര്‍മാര്‍ പുരുഷന്മാരും 71,082 പേര്‍ സ്ത്രീകളുമാണ്.

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തും, ഏറനാട് താലൂക്കിലെ അരീക്കോട്, എടവണ്ണ, കാവനൂർ, കീഴുപറമ്പ്, ഊർങ്ങാട്ടിരി, കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഏറനാട് നിയമസഭാമണ്ഡലം. ഇത് വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. 2008-ലെ മണ്ഡല പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. മുസ്ലീം ലീഗിലെ പി. കെ ബഷീർ ആണ് കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച് ജയിച്ചത്‌. ഇടതുപക്ഷ മുന്നണി എന്ന രീതിയിൽ ഇവിടെ പ്രവർത്തനം രണ്ടായിരത്തി പതിനൊന്നിൽ ഉണ്ടായിരുന്നില്ല. സി.പി.ഐയുടെ ഒരു സ്ഥാനാർത്ഥിയും സി.പി.ഐ.എമ്മിന്റെ ഒരു സ്വതന്ത്രനും ഇവിടെ മത്സരരംഗത്ത് ഉണ്ടായിരുന്നു. സി.പി.ഐ. സ്ഥാനാർത്ഥി ആയി മത്സരിച്ച അഷറഫലി കാളിയാത്ത്, വെറും രണ്ടായിരത്തി എഴുനൂറു വോട്ട് നേടി, ബി.ജെ.പിക്കും പിന്നിൽ നാലാം സ്ഥാനത്തേക്ക് പോയി. കോണ്‍ഗ്രസിൽ കെ. കരുണാകരന്റെ അനുയായിയായിരുന്ന അൻവർ സി.പി.എം. പിന്തുണയിലാണ് ഏറനാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചത്. പി. കെ. ബഷീറിനെതിരെ ഇരട്ടക്കൊലപാതക ആരോപണം നിലനിൽക്കുന്നതിനാൽ ഇത്തവണ വിജയം അത്ര എളുപ്പമാവാൻ വഴിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും ലോകസഭ തെരഞ്ഞെടുപ്പിലും മണ്ഡലം യു.ഡി.എഫിന് അനുകൂലമാണ്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 3.01% വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അതിലും താഴെ 2.36% വോട്ടാണ് സി.പി.ഐ സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​
 
ആകെ വോട്ട്: 141704
 
പോൾ ചെയ്യപ്പെട്ട വോട്ട്: 114435
 
പോളിംഗ് ശതമാനം: 80.76

നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ യു.ഡി.എഫിന് ഭൂരിപക്ഷം കൂടുകയാണ് ചെയ്തത്. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

 

Malayalam
ജില്ല: