20 March 2019, Wednesday

കണ്ണൂർ

നേരത്തേയുണ്ടായിരുന്ന പ്രദേശങ്ങള്‍ വിട്ടുപോകുകയും പുതിയ പ്രദേശങ്ങള്‍ കൂടിച്ചേരുകയും ചെയ്തതോടെ കണ്ണൂര്‍ മണ്ഡലത്തില്‍ യു ഡി എഫിന്റെ ആത്മവിശ്വാസം തീരെ ഇല്ലാതായിരിക്കുകയാണ്. യു ഡി എഫ് ജയിച്ചു വന്നിരുന്ന മണ്ഡലമാണ് കണ്ണൂര്‍. എം എല്‍ എയായിരുന്ന കെ സുധാകരന്‍ എം പിയായതിനെ തുടര്‍ന്ന് എം എല്‍ എ സ്ഥാനം രാജി വച്ചപ്പോള്‍ പകരം എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടത് യു ഡി എഫ് പ്രതിനിധിയായ എ പി അബ്ദുള്ളക്കുട്ടിയാണ്. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന വിലയിരുത്തലാണ് യു ഡി എഫിനുള്ളത്. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ കടന്നപ്പള്ളി രാമചന്ദ്രനാണ് കണ്ണൂര്‍ നിയമസഭാമണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. ഒന്നാം ഘട്ട മണ്ഡല പര്യടനം പൂര്‍ത്തിയായപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് പ്രചാരണത്തിലും ജനപിന്തുണയിലും വ്യക്തമായ മേല്‍ക്കൈ നേടാനായിട്ടുണ്ട്. കണ്ണൂര്‍ നഗരസഭയും എടക്കാട്, ചേലോറ, എളയാവൂര്‍, മുണ്ടേരി പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് പുതിയ കണ്ണൂര്‍ മണ്ഡലം. നേരത്തേ ഈ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന പുഴാതി, ചിറക്കല്‍, പള്ളിക്കുന്ന് പഞ്ചായത്തുകള്‍ ഇപ്പോള്‍ അഴീക്കോട് മണ്ഡലത്തിന്റെ ഭാഗമാണ്. പുഴാതിയും പള്ളിക്കുന്നുമെല്ലാം പോയത് കണ്ണൂരിലുള്ള തങ്ങളുടെ ബലം കുറച്ചുവെന്ന വിലയിരുത്തലാണ് യു ഡി ഫിനുള്ളത്. കഴിഞ്ഞ ആറു തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ചത് യു ഡി എഫാണ്. എന്നാല്‍ ഇത്തവണ ചരിത്രം മാറുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. കടന്നപ്പള്ളിക്ക് ഓരോ സ്വീകരണകേന്ദ്രത്തിലും ലഭിക്കുന്ന ജനപിന്തുണ ഈ കണക്കുകൂട്ടലിനെ ഒന്നു കൂടി ഉറപ്പിക്കുന്നു. കണ്ണൂര്‍ മണ്ഡലത്തിലെയും യു ഡി എഫ് ഭരിക്കുന്ന നഗരസഭയിലെയും വികസന മുരടിപ്പുകള്‍ കണ്ടു മടുത്ത ജനം ഇക്കുറി എല്‍ ഡി എഫിനെ വിജയിപ്പിക്കുമെന്ന പ്രതീക്ഷയാണ് പൊതുവെയുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭൂരിപക്ഷം കുറയുകയാണ് ചെയ്തത്. മാത്രമല്ല, എല്‍ ഡി എഫ് ജനക്ഷേമകരമായ പദ്ധതികളും വികസന പദ്ധതികളും ഏറെ നടപ്പാക്കിയിട്ടുമുണ്ട്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലുടെ രാഷ്ട്രീയ ജീവിതമാരംഭിച്ച കടന്നപ്പള്ളി കെ എസ് യു സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പിളര്‍പ്പോടെയാണ് എല്‍ ഡി എഫില്‍ കടന്നപ്പള്ളിയെത്തുന്നത്. തിരഞ്ഞെടുപ്പിലെ പ്രധാന വിജയങ്ങളുടെ പട്ടികയിലേക്ക് കടന്നപ്പള്ളിയുടെ പേരും ചേര്‍ന്നത് 1971 ല്‍ആണ്. അന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റായിരുന്ന കടന്നപ്പള്ളി കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇ കെ നായനാരെ തോല്‍പ്പിച്ചു. 1980 ല്‍ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലെത്തി. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ കെ സി കടമ്പൂരാനെ തോല്‍പ്പിച്ച കടന്നപ്പള്ളി മന്ത്രിസഭാ പുനസ്സംഘടനാ വേളയില്‍ ദേവസ്വം, പ്രിന്റിംഗ് ആന്റ് സ്റ്റേഷനറി വകുപ്പുകളുടെ മന്ത്രിയായി. യു ഡി എഫ് സ്ഥാനാര്‍ഥിയായ എ പി അബ്ദുള്ളക്കുട്ടിക്ക് കോണ്‍ഗ്രസില്‍ എത്തിയ ശേഷമുള്ള രണ്ടാം അങ്കമാണ് ഈ തിരഞ്ഞെടുപ്പ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. സി പി എമ്മില്‍ ആയിരുന്നപ്പോള്‍ രണ്ടു തവണ കണ്ണൂരില്‍ നിന്നും ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സി പി എമ്മില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സി പി എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടിക്ക് തുടര്‍ച്ചയായി രണ്ടാം തവണയും സ്ഥാനാര്‍ഥിത്വം നല്‍കിയതില്‍ കോണ്‍ഗ്രസിനകത്ത് തന്നെ വിയോജിപ്പുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെ പരസ്യമായി വിമര്‍ശിച്ചതിന് പാര്‍ട്ടിയില്‍ നിന്ന് അബ്ദുള്ളക്കുട്ടിക്ക് എതിര്‍പ്പ് നേരിടേണ്ടിയും വന്നിട്ടുണ്ട്. കോളജ് വിദ്യാര്‍ഥിയായിരിക്കേ എസ് എഫ് ഐയില്‍ സജീവമായ അബ്ദുള്ളക്കുട്ടി എസ് എഫ് ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. 1995ല്‍ ജില്ലാ പഞ്ചായത്തിലേക്ക് വളപട്ടണം ഡിവിഷനില്‍ നിന്ന് വിജയിച്ചു. 99ല്‍ കണ്ണൂരില്‍ നിന്ന് ലോകസഭയിലേക്ക്. 2004ലും വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്ന ഇദ്ദേഹം എം വി ജയരാജനെ തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്. എന്നാല്‍ ഇക്കുറി പ്രചരണരംഗത്ത് സജീവത നിലനിര്‍ത്താന്‍ അബ്ദുള്ളക്കുട്ടിക്കായിട്ടില്ലെന്നാണ് കോണ്‍ഗ്രസുകാരുടെ തന്നെ അഭിപ്രായം. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി യു ടി ജയന്തനാണ് ബി ജെ പി സ്ഥാനാര്‍ഥി. ഷിജിത്ത് കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കണ്ണൂർ കോർപ്പറേഷനും മുണ്ടേരി പഞ്ചായത്തും ഉൾപ്പെടുന്നതാണ് കണ്ണൂർ നിയമസഭാമണ്ഡലം. 1965ൽ നിലവിൽവന്ന കണ്ണൂർ മണ്ഡലത്തിന്റെ ആദ്യ എം.എൽ.എ മുസ്ലിംലീഗ്‌ സ്വതന്ത്രൻ കെ. എം. അബൂബക്കറായിരുന്നു. കോൺഗ്രസ്‌ സ്ഥാനാർത്ഥിയെയാണ്‌ കെ. എം. അബൂബക്കർ പരാജയപ്പെടുത്തിയത്‌. 67ൽ ലീഗിലെ ഇ. അഹമ്മദ്‌ കോൺഗ്രസ്‌ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. എന്നാൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ​എൻ. കെ. കുമാരൻ ലോക്ദൾ സ്ഥാനാർത്ഥി പി. ഭാസ്കരനോട്‌ പരാജയപ്പെട്ടു. പി. ഭാസ്കരൻ മൂന്ന് തവണ കണ്ണൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്. മുൻമന്ത്രി എൻ. രാമകൃഷ്ണനും കോൺഗ്രസ്‌ എം.എൽ.എയായി. കോൺഗ്രസുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്ന് എൻ. രാമകൃഷ്ണൻ ഇവിടെ നിന്നും സുധാകരനെതിരെ വിമതനായി മത്സരിച്ചു പരാജയപെട്ടിട്ടുണ്ട്. അതിനുശേഷം മൂന്നുതവണ കെ. സുധാകരൻ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. 2009ൽ കെ. സുധാകരൻ ലോകസഭയിലേക്ക് മത്സരിച്ചു ജയിച്ചത്‌ കൊണ്ട്, സി.പി.ഐ.എമ്മിൽ നിന്നും വന്ന കണ്ണൂർ മുൻ എം.പി എ. പി. അബ്ദുള്ളക്കുട്ടി മത്സരിച്ചു ജയിച്ചു. 2011ലും അബ്ദുള്ളക്കുട്ടി തന്നെയാണ് ഇവിടെ നിന്നും വിജയിച്ചത്. കണ്ണൂർ ജില്ല ഇടതു കോട്ടയായി അറിയപ്പെടുന്നുവെങ്കിലും ഈ മണ്ഡലം സി.പി.ഐ.എമ്മിന് ബാലികേറാമലയാണ്. ഒരിക്കൽപോലും സി.പി.ഐ(എം) സ്ഥാനാർത്ഥികൾ ഇവിടെ നിന്നും ജയിച്ചിട്ടില്ല. ബി.ജെ.പിക്ക് കാര്യമായ മുന്നേറ്റം ഇവിടെ കാണാനില്ല, കണ്ണൂർ ജില്ലയിൽ കെ. സുധാകരനെ ചുറ്റിപറ്റിയാണ് കോൺഗ്രസ് പ്രചരണം നടത്തുന്നത്. ഇത്തവണ അബ്ദുള്ളക്കുട്ടിക്ക് സിറ്റിംഗ് സീറ്റ് തന്നെ കിട്ടുമോ അതോ സുധാകരന് വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടിവരുമോ എന്നത് ഇതുവരെ തീരുമാനമായിട്ടില്ല, മത്സരിക്കാൻ ഉദുമ ​നിയമസഭാമണ്ഡലം കിട്ടിയില്ല എങ്കിൽ സുധാകരൻ തന്നെ കണ്ണൂരിൽ മത്സരിച്ചേക്കാം. ഇടതുപക്ഷം കോൺഗ്രസ്സ് എസ്സിനു സീറ്റ് കൊടുക്കുമോ അതോ സി.പി.ഐ(എം) സ്ഥാനാർത്ഥി മത്സരിക്കുമോ എന്നതിൽ ഇതുവരെ തീരുമാനമായില്ല. കണ്ണൂർ പൊതുവേ ഒരു യു.ഡി.എഫ് മണ്ഡലമായാണ് അറിയപ്പെടുന്നത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിമതൻ വഴി കോർപ്പറേഷൻ ഭരണം പിടിച്ച ഇടതുപക്ഷം ഇത്തവണ എല്ലാവിധ അടവുകളും പ്രയോഗിച്ചു നിയമസഭാമണ്ഡലം പിടിക്കാൻ ശ്രമിക്കും. കോൺഗ്രസ്സിലെ വിമതശബ്ദങ്ങളും ലീഗും കോൺഗ്രസ്സും തമ്മിലുള്ള പടല പിണക്കങ്ങളും ഇടതുപക്ഷം എങ്ങിനെ ഉപയോഗപ്പെടുത്തും എന്നത് കാത്തിരുന്നു കാണാം.

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.

ആകെ വോട്ട്: 143181

പോൾ ചെയ്യപ്പെട്ട വോട്ട്: 113360

പോളിംഗ് ശതമാനം: 79.17

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം. രണ്ടു സ്വതന്ത്രരുടെ പിന്തുണയോടെ കണ്ണൂർ കോർപ്പറേഷൻ ഇടതുപക്ഷം ഭരിക്കുന്നു. അതിൽ ഒരാൾ കോൺഗ്രസ്സ് വിമതനായി മത്സരിച്ച രാഗേഷാണ്.

 

Malayalam
ജില്ല: