25 April 2017, Tuesday

കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌ )

നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കേരളത്തിനകത്തും പുറത്തുമുള്ള, പാർടിയെ സ്നേഹിക്കുന്ന മുഴുവൻ ബഹുജനങ്ങളും ഉദാരമായി സംഭാവന ചെയ്യണമെന്ന് സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു .

വികസനവുമായി ബന്ധപ്പെട്ട് ലോക വ്യാപകമായിത്തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം. ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ ഉൾപ്പെടെ നാം കൈവരിച്ച നേട്ടങ്ങളാണ് ഇതിന് അടിസ്ഥാനമായിട്ടുള്ളത്. കേരളീയന്റെ ജനാധിപത്യബോധവും മതസൗഹാർദ്ദത്തിൽ അടിയുറച്ച സംസ്കാരവുമെല്ലാം നമുക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ളതാണ്. പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ ഇക്കാര്യത്തിൽ വഹിച്ച പങ്ക് ഏറെ വലുതാണ്‌.

നമ്മുടെ നേട്ടങ്ങൾ നിലനിർത്താൻ കഴിയണം. ഒപ്പം, കോട്ടങ്ങൾ തിരുത്താനും. കൃഷിയും വ്യവസായവും മെച്ചപ്പെടുത്തി സ്ഥായിയായ വികസനത്തിന് കഴിയേണ്ടതുണ്ട്.

ആരോഗ്യ-വിദ്യഭ്യാസമേഖലകളിലെ നിലവാരം ഇനിയും ഉയരേണ്ടതുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ നിക്ഷേപങ്ങൾ വികസനത്തിന് ഉപയോഗിക്കാനുള്ള അന്തരീക്ഷം ഉണ്ടാകണം. പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ടുള്ള ജനസൗഹാർദ്ദപരമായ വികസനം നമ്മുടെ മുഖമുദ്രയാവണം. ഇത്തരം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചവരുമായി ചർച്ച ചെയ്തുകൊണ്ട് ഒരു വികസന കാഴ്ചപ്പാട് നാം രൂപീകരിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമാക്കണം.

കേരളത്തിലെ ഉന്നതമായ രാഷ്ട്രീയ സംസ്കാരത്തിന് കളങ്കം ചാർത്തിക്കൊണ്ടാണ് യു.ഡി.എഫ് ഭരിച്ചുക്കൊണ്ടിരിക്കുന്നത്. അഴിമതി സാർവ്വത്രികമായി മാറിക്കഴിഞ്ഞിരിക്കുന്നു. മതസൗഹാർദ്ദത്തിന്റെ അന്തരീക്ഷത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ കരിനിഴൽ വീഴ്‌ത്തിയിരിക്കുന്നു. ജനജീവിതമാകട്ടെ ഏറെ ദുസ്സഹമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യു.ഡി.എഫ് സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കാനും ബി.ജെ.പിയെ പരാജയപ്പെടുത്താനും മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം പടുത്തുയർത്താനും എൽ.ഡി.എഫിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.

വമ്പിച്ച പണകൊഴുപ്പിന്റെ പിൻബലത്തോടെയാണ് യു.ഡി.എഫും ബി.ജെ.പിയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പ്രചരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട്‌ ബഹുജനങ്ങളിൽ നിന്ന് സ്വരൂപിച്ചുകൊണ്ടാണ് പാർടി പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടം ഏറെ നീണ്ടതും തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം സുപ്രധാനമായതുകൊണ്ടും ഉദാരമായി സംഭാവന ചെയ്യാൻ പാർടി ബന്ധുക്കൾ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. പണം അയക്കാന്നുള്ള അക്കൗണ്ട്‌ നമ്പർ താഴെ കൊടുക്കുന്നു:

A/c No. 35643044878

IFSC Code: SBIN0004360

SBI SP PB Branch, Thiruvananthapuram.

Malayalam