9 March 2019, Saturday

കുറ്റ്യാടി

സ്ഥാനാർത്ഥി

കോഴിക്കോട് ജില്ലയില്‍ ഏറ്റവുംകൂടുതല്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമുള്ള അസംബ്ളി മണ്ഡലമാണ് കുറ്റ്യാടി. നെല്ലും നാളികേരവും മറ്റ് ഇടവിളകളും ധാരാളമുള്ള മണ്ണ്. കേരളത്തിലും ഇന്ത്യയിലാകെയും അറിയപ്പെടുന്ന നാളികേരത്തിന്റെ പേരും 'കുറ്റ്യാടി'യെന്നാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ പേരിലുമുണ്ട് 'കുറ്റ്യാടി' പെരുമ. ഇതിന്റെ ഡാമും പവര്‍ഹൌസും തൊട്ടടുത്ത ബാലുശേരി മണ്ഡലത്തിലാണെങ്കിലും പദ്ധതി അറിയപ്പെടുന്നത് ഈ കാര്‍ഷിക മണ്ഡലത്തിന്റെ പേരില്‍.

ഇതുവരെ മേപ്പയൂര്‍ അസംബ്ളി മണ്ഡലമെന്നറിയപ്പെട്ട പ്രദേശങ്ങളാണ് മണ്ഡല പുനര്‍നിര്‍ണയത്തോടെ 'കുറ്റ്യാടി'യായത്. ആയഞ്ചേരി, കുന്നുമ്മല്‍, കുറ്റ്യാടി, പുറമേരി, തിരുവള്ളൂര്‍, വേളം, മണിയൂര്‍, വില്ല്യാപ്പള്ളി എന്നീ എട്ട് പഞ്ചായത്തുകളാണ് ഇതിലുള്‍പ്പെടുന്നത്. 140 ബൂത്തുകളിലായി 1,57,985 വോട്ടര്‍മാര്‍. ഇതില്‍ 84,328 പേര്‍ സ്ത്രീകളും 73,657 പേര്‍ പുരുഷന്മാരുമാണ്. (അന്തിമ വോട്ടര്‍പട്ടികയില്‍ ചെറിയ വ്യത്യാസമുണ്ടാകും). കുറ്റ്യാടി, വേളം, കുന്നുമ്മല്‍, ആയഞ്ചേരി, തിരുവള്ളൂര്‍, പുറമേരി, മേപ്പയൂര്‍, ചെറുവണ്ണൂര്‍, മണിയൂര്‍ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് നേരത്തെ മേപ്പയൂര്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മേപ്പയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകള്‍ പേരാമ്പ്ര മണ്ഡലത്തിലേക്ക് മാറി. വടകര മണ്ഡലത്തില്‍നിന്ന് വില്ല്യാപ്പള്ളി പഞ്ചായത്ത് കുറ്റ്യാടി മണ്ഡലത്തിലേക്കും വന്നു. നിലവിലുള്ള എട്ട് പഞ്ചായത്തുകളില്‍ അഞ്ചെണ്ണം എല്‍ഡിഎഫ് ഭരിക്കുന്നു. മൂന്നെണ്ണത്തില്‍ യുഡിഎഫും. വേളം, ആയഞ്ചേരി, കുറ്റ്യാടി എന്നിവയാണ് യുഡിഎഫ് നിയന്ത്രണത്തിലുള്ളവ. ഇതില്‍ കുറ്റ്യാടിയില്‍ ഇരു മുന്നണിയും ഏഴ് വാര്‍ഡുകള്‍ വീതം നേടി ഒപ്പമായപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് ഭരണം യുഡിഎഫിനായത്.

1965ലാണ് മേപ്പയൂര്‍ മണ്ഡലം രൂപീകൃതമാവുന്നത്. ആദ്യത്തെ രണ്ടുതവണയും സിപിഐ എമ്മിലെ എം കെ കേളുഏട്ടന്‍ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എ വി അബ്ദുള്‍റഹിമാന്‍, പണാരത്ത് കുഞ്ഞിമുഹമ്മദ് എന്നിവരും. 1987 മുതല്‍ ഇടതുപക്ഷത്തോടൊപ്പമാണ് ഈ മണ്ഡലം. 1987, '91, '96 തെരഞ്ഞെടുപ്പുകളില്‍ സിപിഐ എമ്മിലെ എ കണാരനും 2001ല്‍ സിപിഐ എമ്മിലെ മത്തായിചാക്കോയും വിജയിച്ചു. സിപിഐ എമ്മിലെ കെ കെ ലതികയാണ് സിറ്റിങ് എംഎല്‍എ. 2006ലെ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് ലഭിച്ച ഭൂരിപക്ഷം 15,887 വോട്ട്. പുഴകളും മലകളുംകൊണ്ട് പ്രകൃതിമനോഹരംകൂടിയാണ് കുറ്റ്യാടി മണ്ഡലം. കിഴക്ക് പേരാമ്പ്ര മണ്ഡലം അതിരിടുന്നു. വടക്ക് നാദാപുരവും, പടിഞ്ഞാറ് വടകര, നാദാപുരം മണ്ഡലങ്ങളും തെക്ക് കൊയിലാണ്ടി മണ്ഡലവുമാണ് അതിര്‍ത്തികള്‍. കാര്‍ഷികമേഖലയുടെ ഉണര്‍വ്വിന് അഞ്ചുവര്‍ഷംകൊണ്ട് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ തങ്ങളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പ്രവാസികളും ഈ മണ്ഡലത്തില്‍ കൂടുതലായുണ്ട്. ഇവരിലും എല്‍ഡിഎഫിന് ശുഭപ്രതീക്ഷതന്നെ2008-ലെ നിയമസഭാ പുനഃർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി, പുറമേരി, തിരുവള്ളൂർ, വേളം, മണിയൂർ, വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കുറ്റ്യാടി നിയമസഭാമണ്ഡലം. 2011 സി.പി.ഐ.എമ്മിലെ മുതൽ കെ. കെ. ലതിക ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഇത്തവണയും കെ. കെ. ലതിക തന്നെയാവും ഇവിടെ മത്സരിക്കുക. യു.ഡി.എഫിൽ നിന്നും മുസ്ലീം ലീഗ് തന്നെയാവും ഇവിടെ മത്സരിക്കുക. ബി.ജെ.പിക്ക് കാര്യമായ വോട്ടുബാങ്ക് ഇവിടെയില്ല, എങ്കിലും കഴിഞ്ഞ തവണ 4.40% വോട്ടുകൾ നേടി സാന്നിധ്യം തെളിയിച്ചിട്ടുണ്ട് എന്ന് കാണാം. വടകര ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു കുറ്റ്യാടി.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 162140

പോൾ ചെയ്യപ്പെട്ട വോട്ട്: 142453

പോളിംഗ് ശതമാനം: 87.86

2011ൽ കെ. കെ. ലതികയ്ക്ക് കിട്ടിയ ഏതാണ്ട് അതെ ഭൂരിപക്ഷം ലോകസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളിക്ക് കിട്ടി എന്നതിൽ നിന്ന് ഇടതുപക്ഷ വോട്ടുകളിൽ കാര്യമായ വിള്ളലുകൾ ഉണ്ടായി എന്ന് മനസിലാക്കാം. കുറ്റ്യാടി മണ്ഡലത്തിൽ ആർ.എം.പിക്ക് 2087 വോട്ടുകളും എസ്.ഡി.പി.ഐക്ക് 2007 വോട്ടുകളും കിട്ടിയിട്ടുണ്ട്. ബി.ജെ.പി രണ്ടായിരം വോട്ടിനടുത്ത് വർധന ഉണ്ടാക്കിയിട്ടുണ്ട് അതുകൊണ്ട് തന്നെ മണ്ഡലം നിലനിർത്താൻ ഇടതിന് നന്നായി വിയർക്കേണ്ടി വരുമെങ്കിലും കെ. കെ. ലതികയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങൾ കൃത്യമായി വോട്ടായി മാറിയാൽ 2014ൽ നഷ്ടപെട്ട ഭൂരിപക്ഷം തിരിച്ചു പിടിക്കാൻ കഴിയുമെന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്നു. ​2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

 

Malayalam