19 April 2019, Friday

കൊണ്ടോട്ടി

ഇശലുകള്‍ ഈണമിട്ട മണ്ണില്‍ പോരാട്ടം ഇഞ്ചോടിഞ്ച്

 
കൊണ്ടോട്ടി: ഇശലിന്റെയും ഗസലിന്റെയും മണമുള്ള മണ്ണില്‍ പോരാട്ടം ഇഞ്ചോടിഞ്ച്. ഏറനാടിന്റെ വിപ്ളവ പോരാളി കുഞ്ഞാലിയുടെയും മഹാകവി മോയിന്‍കുട്ടിവൈദ്യരുടെയും ജന്മംകൊണ്ട് അനുഗൃഹീതമായ കൊണ്ടോട്ടിയല്‍ യുവനേതാവ് എല്‍ഡിഎഫിലെ പി സി നൌഷാദും യുഡിഎഫിലെ കെ മുഹമ്മദുണ്ണിഹാജിയും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയുടെ കുമാരി സുകുമാരനും പിഡിപിയുടെ ഫൈസല്‍ വാവൂരും എസ്ഡിപിഐയുടെ പി ടി അബ്ദുറഹിമാനും മത്സരരംഗത്തുണ്ട്. വാഴയൂര്‍ ആക്കോട് സ്വദേശിയായ നൌഷാദിനിത് കന്നി മത്സരമാണ്. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാകമ്മിറ്റി അംഗവും സിപിഐ എം ചണ്ണൈപള്ളിയാളി ബ്രാഞ്ച് അംഗവുമാണ്. നിലവിലെ കൊണ്ടോട്ടി എംഎല്‍എയായ മുഹമ്മദുണ്ണിഹാജിക്ക് ഇത് രണ്ടാം അങ്കമാണ്. അരനൂറ്റാണ്ടിലധികം ലീഗ് നേതാക്കള്‍ വാണ മണ്ഡലത്തില്‍ ഇപ്പോഴും വികസന മുരടിപ്പുതന്നെ. ഇറക്കുമതിക്കാരെ ഒഴിവാക്കി കഴിഞ്ഞ തവണ മണ്ഡലക്കാരനെ പരീക്ഷിച്ചിട്ടും ലീഗിന് നേട്ടമുണ്ടായതല്ലാതെ ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമുണ്ടായില്ല. എടുത്തുപറയാവുന്ന വികസന പ്രവര്‍ത്തനങ്ങളൊന്നും മണ്ഡലത്തില്‍ ചൂണ്ടിക്കാട്ടാനില്ല. എംഎല്‍എ ഫണ്ടുപോലും ഫലപ്രദമായി വിനിയോഗിച്ചില്ല. ഹജ്ജ് തീര്‍ഥാടകരുടെ ഇടത്താവളമായ ഹജ്ജ്ഹൌസ് പോലും യാഥാര്‍ഥ്യമായത് ഇടത് സര്‍ക്കാരിന്റെ ഇടപെടല്‍മൂലമാണ്. മണ്ഡലത്തില്‍ ലീഗും കോണ്‍ഗ്രസും പടലപ്പിണക്കത്തിലാണ്. വാഴക്കാട്, കൊണ്ടോട്ടി പഞ്ചായത്തുകളില്‍ ലീഗുമായി സഹകരിക്കില്ലെന്ന് യൂത്ത്കോണ്‍ഗ്രസ് പരസ്യ പ്രസ്താവനയിറക്കിയിട്ടുണ്ട്. തദ്ദേശ ഭരണതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ലീഗ് കാലുവാരിയതാണ് ബന്ധം തകരാന്‍ കാരണം. നെടിയിരുപ്പ് പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും ഒറ്റക്കാണ് മത്സരിച്ചത്. ലീഗിലും ഗ്രൂപ്പിസം ശക്തമാണ്. നിലവിലെ എംഎല്‍എക്കെതിരെ ലീഗിലെ ഒരു പടതന്നെ രംഗത്തുണ്ട്. 
 

മുഴുവന്‍ പഞ്ചായത്തുകളിലും യുഡിഎഫ് ഭരണമാണ് നിലവിലെങ്കിലും അഞ്ചോളം പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ സ്വാധീനമുണ്ട്. ബിജെപി വോട്ട് മറിച്ചുനല്‍കിയും പണംകൊണ്ട് പകിട നിരത്തിയുമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുഖംമിനുക്കിയത്. വൈദ്യര്‍ സ്മാരകത്തിന്റെ മുഖഛായ മാറ്റിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അഞ്ച് ബജറ്റുകളിലും ഇതിന് ഫണ്ട് വകയിരുത്തിയതും ജനം മറക്കില്ല. ചീക്കോട് കുടിവെള്ളപദ്ധതി പുനരുജ്ജീവിപ്പിച്ചതും വിമാനത്താവളത്തിന്റെ തുടര്‍ വികസനത്തിന് തുടക്കമിട്ടതും എല്‍ഡിഎഫിനെ തുണയ്ക്കും. ആകെ 1,57,248 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 79,286 പേര്‍ സ്ത്രീകള്‍. വാഴയൂര്‍, വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍, ചെറുകാവ്, പുളിക്കല്‍, കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് കൊണ്ടോട്ടി മണ്ഡലം.മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കൊണ്ടോട്ടി നഗരസഭയും , ചീക്കോട്, ചെറുകാവ്, പുളിക്കൽ, വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ കൊണ്ടോട്ടി നിയമസഭാമണ്ഡലം. മലപ്പുറം ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു കൊണ്ടോട്ടി . മുസ്ലീം ലീഗിന്‍റെ പരമ്പരാഗത മണ്ഡലം ആണ് കൊണ്ടോട്ടി. 1977 മുതലുള്ള ചരിത്രം എടുത്താൽ മുസ്ലീം ലീഗ് അല്ലാതെ വേറെരു പാർട്ടിയും ഇവിടെ നിന്നും ജയിച്ചിട്ടില്ല . സീതി ഹാജി നാല് തവണ ഇവിടെ നിന്നും വിജയിച്ചീട്ടുണ്ട്. 2006-ല്‍ 14972 വോട്ടിന്‍റെ ഭൂരിപക്ഷത്തിനു വിജയിച്ചപ്പോൾ 2011-ൽ കെ മുഹമ്മദ്‌കുഞ്ഞി ഹാജിക്ക് കിട്ടിയത് 28149 ആണ്. കൊണ്ടോട്ടി ലീഗിന് വേണ്ടി ഇത്തവണ ടി.വി. ഇബ്രാഹീം ആണ് മത്സരിക്കുന്നത്, ഇടതുപക്ഷ സ്വതന്ത്രനായി കെ.പി. വീരാൻകുട്ടിയും, ബി.ജെ.പി. സ്ഥാനാർഥിയായി കെ. രാമചന്ദ്രനും ജനവിധി തേടുന്നു. 2015ലെ പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഇരുപത്തി അഞ്ചു പഞ്ചായത്തിലും, കൊണ്ടോട്ടി , പരപ്പനങ്ങാടി നഗരസഭയിലും ‘സാമ്പാര്‍’ മുന്നണി എന്ന പേരില്‍ ലീഗ് പരിഹസിച്ച സഖ്യമാണ് മത്സരിച്ചത് അത് പലയിടത്തും ലീഗിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി എന്നത് യാഥാർഥ്യമാണ്. ‘സാമ്പാര്‍’ മുന്നണി നിയമസഭാ ഇലക്ഷനിൽ കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ല എന്ന് ലീഗ് നേതൃത്വം വിലയിരുത്തുന്നു .

2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം.​

ആകെ വോട്ട്: 157911

പോൾ ചെയ്യപ്പെട്ട വോട്ട്: 119675

പോളിംഗ് ശതമാനം: 75.79

2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​

 

Malayalam
ജില്ല: