17 April 2019, Wednesday

കൊയിലാണ്ടി

സ്ഥാനാർത്ഥി

നഗരസഭയുടെ വികസനനായകനെ നിയമസഭയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കൊയിലാണ്ടി മണ്ഡലം. പത്തുവര്‍ഷം നഗരസഭയെ നയിച്ചതിന്റെ ഭരണപാടവം ഇടതുപക്ഷ സ്ഥാനാര്‍ഥി കെ ദാസന്റെ വഴികള്‍ സുഗമമാക്കുന്നു. വികസനരംഗത്ത് മണ്ഡലത്തെ ബഹുദൂരം മുന്നോട്ടുനയിച്ച പി വിശ്വന്‍ എംഎല്‍എയ്ക്ക് കെ ദാസനിലൂടെ തുടര്‍ച്ച തേടുകയാണ് ജനങ്ങള്‍. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കെ പി അനില്‍കുമാറിനെയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. പ്രതിഷേധം തെരുവ്പ്രകടനത്തോളമെത്തിയതിന്റെ ക്ഷീണത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഈ പ്രതികൂലാവസ്ഥ മറികടന്നുവേണം അനില്‍കുമാറിന് പോരാട്ടത്തിനിറങ്ങാന്‍. നഗരസഭാ ചെയര്‍മാനെന്ന നിലയില്‍ കാഴ്ചവച്ച ഭരണപാടവംതന്നെയാണ് കെ ദാസന്റെ കൈമുതല്‍. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പന്ത്രണ്ടോളം പുരസ്കാരങ്ങളാണ് ഇദ്ദേഹം ചെയര്‍മാനായ കാലത്ത് നഗരസഭയെ തേടിയെത്തിയത്. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ദാസന്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമാണ്. കൈത്തറി തൊഴിലാളി, മത്സ്യതൊഴിലാളി, ചെത്തുതൊഴിലാളി എന്നീ മേഖലകളില്‍ ട്രേഡ്യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ച ദാസന്‍ മണ്ഡലത്തിനാകെ സുപരിചിതന്‍. മത്സ്യതൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ്, ചെത്തുതൊഴിലാളി യൂണിയന്‍ (സിഐടിയു) താലൂക്ക് സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1954ല്‍ രൂപീകൃതമായതു മുതല്‍ 20 വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു കൊയിലാണ്ടി. 1996ല്‍ പി വിശ്വനിലൂടെയാണ് ഇടതുപക്ഷം മണ്ഡലത്തില്‍ വിജയക്കൊടി നാട്ടിയത്. 2001ല്‍ കോണ്‍ഗ്രസിലെ അഡ്വ. പി ശങ്കരന്‍ നിയമസഭയിലെത്തി. 2006ല്‍ ശങ്കരനെ 18,424 വോട്ടുകള്‍ക്ക് തറപറ്റിച്ചാണ് പി വിശ്വന്‍ വീണ്ടും വിജയക്കൊടി പാറിച്ചത്. എംഎല്‍എ എന്ന നിലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് പി വിശ്വന്‍ കാഴ്ചവച്ചത്. കൊയിലാണ്ടി ഫിഷിങ് ഹാര്‍ബര്‍, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, കാപ്പാട് ടൂറിസം പദ്ധതി, റെയില്‍വേ മേല്‍പ്പാലം തുടങ്ങിയവ ഇദ്ദേഹം മണ്ഡലത്തിനു സമ്മാനിച്ച നേട്ടങ്ങളിലെ പൊന്‍തൂവലുകളാണ്. ഈ വികസന തുടര്‍ച്ചയ്ക്കാണ് ഇടതുപക്ഷം വോട്ടഭ്യര്‍ഥിക്കുന്നത്. കെ ദാസനിലൂടെ തുടര്‍ച്ച സാധ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവിടത്തെ ഇടതുപക്ഷ പ്രവര്‍ത്തകര്‍. പ്രചാരണരംഗത്ത് എല്‍ഡിഎഫ് ബഹുദൂരം മുന്നേറിയപ്പോഴും ഇറക്കുമതി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിന്റെ കോളിളക്കം യുഡിഎഫ് ക്യാമ്പില്‍ കെട്ടടങ്ങിയിട്ടില്ല. കൊയിലാണ്ടിയിലെ കെപിസിസി അംഗവും ഡിസിസി സെക്രട്ടറിയും പരസ്യമായി എതിര്‍ത്തിട്ടും ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗപ്പെടുത്തിയാണ് അനില്‍കുമാര്‍ സീറ്റ് സ്വന്തമാക്കിയതെന്ന ആക്ഷേപം ശക്തമാണ്. സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രകടനങ്ങളും പ്രതിഷേധങ്ങളുമായി നിരത്തിലിറങ്ങിയ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാടുനീളെ അനില്‍കുമാറിനെതിരെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. യൂത്ത്കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റായ ഇദ്ദേഹത്തിന് നിയമസഭയിലേക്ക് രണ്ടാം അങ്കമാണ്. 2006ല്‍ പാലക്കാട് ശ്രീകൃഷ്ണപുരത്ത് സിപിഐ എമ്മിലെ കെ എസ് സലീഖയോടാണ് തോറ്റത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി പി ജയചന്ദ്രനാണ് ബിജെപി സ്ഥാനാര്‍ഥി. നരിക്കുനി സ്വദേശിയായ ഇദ്ദേഹം പാവണ്ടൂര്‍ ഹൈസ്കൂള്‍ അധ്യാപകനാണ്കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, പയ്യോളി എന്നീ നഗരസഭകളും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ കൊയിലാണ്ടി ‍ നിയമസഭാമണ്ഡലം. ഈ മണ്ഡലം വടകര ലോകസഭാ മണ്ഡലത്തിൽ പെടുന്നു. 1977 മുതലുള്ള കണക്കുകൾ നോക്കിയാൽ ആറു തവണ കോൺഗ്രസ്സിനേയും മൂന്ന് തവണ ഇടതുപക്ഷത്തെയും പിന്തുണച്ച മണ്ഡലമാണിത്. ഒരു കാലം വരെ കോൺഗ്രസ്സിന്റെ ഉറച്ച മണ്ഡലം ആയിരുന്ന കൊയിലാണ്ടിയിൽ സ്ഥിരമായി കോൺഗ്രസ്സ് ജയിച്ചിരുന്നു. 1996ലാണ് പി. വിശ്വനിലൂടെ ഈ മണ്ഡലം സി.പി.ഐ.എം തിരിച്ചു പിടിച്ചത്. പക്ഷേ 2001ൽ പി. ശങ്കരന്റെ ജയത്തിലൂടെ കോൺഗ്രസ്സ് വീണ്ടും മേൽക്കൈ നേടി. 2006ൽ ഒരിക്കൽ കൂടി പി. വിശ്വൻ ഇവിടെ നിന്ന് വിജയിച്ചു. പതിനെട്ടായിരത്തിലധികം വോട്ടുകൾക്കാണ് പി. വിശ്വൻ, പി. ശങ്കരനെ അപ്രാവശ്യം തോൽപ്പിച്ചത്. സി.പി.ഐ.എമ്മിലെ കെ. ദാസൻ ആണ് 2011 അവിടെ നിന്നും ജയിച്ചത്. സി.പി.ഐ.എമ്മിന് വേണ്ടി കെ. ദാസനും കോൺഗ്രസിന് വേണ്ടി കെ. പി. അനിൽകുമാറും ആയിരിക്കും വീണ്ടും ഇവിടെ മത്സരിക്കുക. ലീഗും കോൺഗ്രസ്സും തമ്മിൽ അത്ര രസത്തിലല്ല ഈ മണ്ഡലത്തിൽ എന്ന് വാർത്തകളിൽ നിന്നും അറിയാൻ സാധിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഇവിടെ നിന്ന് 5.93​% വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

2011 നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ട്: 165945

പോൾ ചെയ്യപ്പെട്ട വോട്ട്: 136394

പോളിംഗ് ശതമാനം: 82.19

വടകര ലോകസഭാ മണ്ഡലത്തിൽ പൊതുവിൽ ഇടതുപക്ഷം ജയിച്ചു വരുന്ന നിയമസഭാ മണ്ഡലങ്ങൾ നോക്കിയാൽ, 2014 ലോകസഭ തെരെഞ്ഞെടുപ്പിൽ മിക്ക മണ്ഡലങ്ങളിലും മുല്ലപ്പള്ളിക്ക് ഭൂരിപക്ഷം ലഭിച്ചു എന്ന് കാണാം. കൊയിലാണ്ടിയും വ്യത്യസ്തമല്ല. 2014ൽ മുല്ലപ്പള്ളിക്ക് ഇവിടെ 6626 വോട്ടുകളുടെ ഭൂരിപക്ഷം ആണുണ്ടായിരുന്നത്. ഇത് ഇത്തവണത്തെ ഇലക്ഷനിൽ എങ്ങിനെ പ്രതിഫലിക്കും എന്നത് കാത്തിരുന്നു കാണാം. അതേ സമയം തന്നെ ബി.ജെ.പിക്ക് ആറായിരം വോട്ടിൻറെ വർദ്ധനവും ഇവിടെ ഉണ്ടായിട്ടുണ്ട്. ​

2011 ലോകസഭാ തെരെഞ്ഞെടുപ്പിൽ​ കൊയിലാണ്ടി‍ നിയമസഭാമണ്ഡലത്തിൽ കിട്ടിയ വോട്ടുകൾ എത്രയെന്ന് നോക്കാം.

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കാം.

.

Malayalam