17 August 2017, Thursday

കൊല്ലം

സ്ഥാനാർത്ഥി

തിരുകൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ കൊല്ലം മണ്ഡലത്തില്‍ 1951ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ ആര്‍ എസ് പിയിലെ ടി കെ ദിവാകരന്‍ 2349 വോട്ടിന് കോണ്‍ഗ്രസിലെ എ എ റഹിമിനെ തോല്‍പ്പിച്ചു. തൊഴിലാളികളുടെ അഭൂതപൂര്‍വമായ മുന്നേറ്റമായിരുന്നു ആ തിരഞ്ഞെടുപ്പുവിജയം. ടി കെ ദിവാകരന് 12,373 വോട്ടും എ എ റഹിമിന് 10029 വോട്ടുമാണ് ലഭിച്ചത്. 1954 ലെ തിരഞ്ഞെടുപ്പിലും ടി കെ ദിവാകരന്‍ തന്നെ വിജയിച്ചു. ഇത്തവണ എതിരാളി കോണ്‍ഗ്രസിലെ ആര്‍ ശങ്കറായിരുന്നു. ഭൂരിപക്ഷം 6175 വോട്ട്. ടികെയ്ക്ക് 20063 വോട്ടും ശങ്കറിന് 13888 വോട്ടും ലഭിച്ചു.

1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍ എസ് പിയും തമ്മില്‍ ഏറ്റുമുട്ടിയതോടെ വിജയം കോണ്‍ഗ്രസിനായി. കോണ്‍ഗ്രസിലെ എ എ റഹിമിന് 20367 വോട്ടും ആര്‍ എസ് പിയിലെ ടി കെയ്ക്ക് 12571 വോട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജെ ചിത്തരഞ്ജന് 11817 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 7796 വോട്ട്.1960 ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ വിജയം ആവര്‍ത്തിച്ചു. എ എ റഹിമിന് 25083 വോട്ടും എതിര്‍സ്ഥാനാര്‍ഥികളായ ഡോ. പി കെ സുകുമാരന് (സി പി ഐ) 18791 വോട്ടും ടി കെ ദിവാകരന് (ആര്‍ എസ് പി സ്വതന്ത്രന്‍) 13374 വോട്ടുമാണ് ലഭിച്ചത്. റഹിമിന്റെ ഭൂരിപക്ഷം 6392 വോട്ട്.

1965 ല്‍ കോണ്‍ഗ്രസിലെ ഹെന്‍ട്രി അഗസ്റ്റിന്‍ 250 വോട്ടിന് വിജയിച്ചു. ആസ്റ്റിന് 13759 വോട്ടും ടി കെ ദിവാകരന് 13499 വോട്ടും ഡാണ്‍ഗോണ്‍സാഗോയ്ക്ക് (കേരളാ കോണ്‍ഗ്രസ്) 11047 വോട്ടും സി എം മൈതീന്‍കുഞ്ഞിന് (സിപിഎം) 9731 വോട്ടുമാണ് ലഭിച്ചത്.1967 ല്‍ സി പി ഐ - സി പി എം - ആര്‍ എസ് പി ഉള്‍പ്പെടെയുള്ള സപ്തമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച ടി കെ ദിവാകരന്‍ 29075 വോട്ട് നേടി. 9751 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. അദ്ദേഹത്തെ എതിര്‍ത്ത ഹെന്‍ട്രി ആസ്റ്റിന് 19324 വോട്ട് ലഭിച്ചു.

70 ലും ടി കെ ദിവാകരനാണ് വിജയിച്ചത്. ഭൂരിപക്ഷം 11101 വോട്ട്. ടി കെയ്ക്ക് 27220 വോട്ടും ഡോ. പി കെ സുകുമാരന് (സി പി എം) 16119 വോട്ടും ലഭിച്ചു.  1977 ലെ തിരഞ്ഞെടുപ്പില്‍ ആര്‍ എസ് പിയിലെ എസ് ത്യാഗരാജന്‍ 13016 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. ത്യാഗരാജന് 37065 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി സി പി എമ്മിലെ എന്‍ പത്മലോചനന് 24049 വോട്ടും ലഭിച്ചു.1980ല്‍ ആര്‍എസ്പിയിലെ കടവൂര്‍ ശിവദാസന്‍ 2415 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിലെ സി വി പത്മരാജനെ തോല്‍പ്പിച്ചു. കടവൂരിന് 35749 വോട്ടും പത്മരാജന് 33335 വോട്ടുമാണ് ലഭിച്ചത്. 82ല്‍ കടവൂര്‍ ശിവദാസന്‍ ആര്‍ എസ് പി - എസ് ആയിട്ടാണ് മത്സരിച്ചത്. അദ്ദേഹത്തിന് 35387 വോട്ടും, എതിര്‍സ്ഥാനാര്‍ഥി ആര്‍ എസ് പിയിലെ എസ് ത്യാഗരാജന് 28310 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 7077 വോട്ട്.

87 ല്‍ ആര്‍ എസ് പി എസിലെ കടവൂര്‍ ശിവദാസനെ ആര്‍ എസ് പിയിലെ ബാബുദിവാകരന്‍ 12722 വോട്ടിന് തോല്‍പിച്ചു. ബാബു ദിവാകരന്‍ 42617 വോട്ടും കടവൂരിന് 29895 വോട്ടുമാണ് ലഭിച്ചത്. 1991ല്‍ കടവൂര്‍ ശിവദാസന്‍ കോണ്‍ഗ്രസ് ടിക്കറ്റിലും ബാബുദിവാകരന്‍ ആര്‍ എസ് പി സ്ഥാനാര്‍ഥിയായും മത്സരിച്ചപ്പോള്‍ വിജയം കടവൂരിനായിരുന്നു. കടവൂരിന് 48307 വോട്ടും ബാബുദിവാകരന് 43831 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 4476 വോട്ട്. എന്നാല്‍ 1996ല്‍ ബാബുദിവാകരന്‍ 6298 വോട്ടിന് കടവൂര്‍ ശിവദാസന്‍ തോല്‍പ്പിച്ചു. ബാബുദിവാകരന് 45383 വോട്ടും, കടവൂരിന് 39085 വോട്ടും ലഭിച്ചു.

2001ല്‍ ബാബുദിവാകരന്‍ ആര്‍ എസ് പി ബി സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിച്ചത്. ആര്‍ എസ് പിയിലെ പ്രഫ. കല്ലട വിജയത്തെ 12275 വോട്ടിന് ബാബുദിവാകരന്‍ തോല്‍പ്പിച്ചു. ബാബുദിവാകരന് 50780 വോട്ടും കല്ലട വിജയത്തിന് 38505 വോട്ടുമാണ് ലഭിച്ചത്. 2006 ല്‍ സി പി എമ്മിലെ പി കെ ഗുരുദാസനാണ് വിജയം. സ്വതന്ത്രനായി മത്സരിച്ച ബാബുദിവാകരനെ 11439 വോട്ടിനാണ് ഗുരുദാസന്‍ തോല്‍പ്പിച്ചത്. അദ്ദേഹത്തിന് 44662 വോട്ടും ബാബുദിവാകരന് 33233 വോട്ടും ലഭിച്ചു.

കൊല്ലം മണ്ഡലത്തിന്റെ ഘടനയില്‍ വലിയമാറ്റം ഉണ്ടായി. നേരത്തെ കൊല്ലം കോര്‍പ്പറേഷന്റെ ആറ് മുതല്‍ 13 വരെയും 16 മുതല്‍ 19 വരെയും 42 മുതല്‍ 48 വരെയും വാര്‍ഡുകളാണ് ഉള്‍പ്പെട്ടിരുന്നത്.ഇപ്പോള്‍ കുണ്ടറ മണ്ഡലത്തിലായിരുന്ന തൃക്കടവൂര്‍, പനയം, തൃക്കരുവ എന്നീ പഞ്ചായത്തുകളും കൊല്ലം  കോര്‍പ്പറേഷന്റെ 6 മുതല്‍ 13 വരെ വാര്‍ഡുകളായ കുരീപ്പുഴ സൗത്ത് (6) മുളങ്കാടകം (7), തേവള്ളി(8), ആശ്രാമം സൗത്ത്(9), ആശ്രാമം(10), ഉളിയക്കോവില്‍ വെസ്റ്റ് (11), ഉളിയക്കോവില്‍ ഈസ്റ്റ് (12), കടപ്പാക്കട(13), മങ്ങാട് (16), അറുനൂറ്റി മംഗലം(17), ചാത്തിനാംകുളം (18), കരിക്കോട് (19), മുണ്ടയ്ക്കല്‍ (42), താമരക്കുളം (43), പള്ളിത്തോട്ടം(44), ബീച്ച്‌സൗത്ത് (45), ബീച്ച്‌നോര്‍ത്ത്് (46), കച്ചേരി (47), തങ്കശ്ശേരി (48) വാര്‍ഡുകളും ഉള്‍പ്പെടുന്നു.

Malayalam
ജില്ല: