12 March 2019, Tuesday

കോട്ടക്കൽ

ആയുര്‍വേദത്തിലൂടെ ലോകപ്രശസ്തമായ കോട്ടക്കല്‍ ഇനി നിയമസഭാമണ്ഡലത്തിന്റെ പേരിലുമറിയപ്പെടും. കുറ്റിപ്പുറം പേരുമാറ്റി കോട്ടക്കലായി എത്തുമ്പോള്‍ നിളമാത്രമല്ല തൂതയും കടലുണ്ടിപ്പുഴയും മണ്ഡലത്തിന് സ്വന്തം. അഞ്ചുവര്‍ഷത്തിനുശേഷം പേരുമാഞ്ഞെങ്കിലും മണ്ഡലത്തില്‍ വികസനനേട്ടത്തിന്റെ സുവര്‍ണരേഖകള്‍ തെളിഞ്ഞുകാണുന്നു. മുസ്ളിംലീഗിന്റെ കോട്ടകൊത്തളത്തില്‍ കുഞ്ഞാലിക്കുട്ടി തറപറ്റിവീണതോടെയാണ് മണ്ഡലം ശ്രദ്ധേയമായത്. ആയുര്‍വേദത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന വൈദ്യരത്നം പി എസ് വാരിയര്‍ സ്ഥാപിച്ച കോട്ടക്കല്‍ ആര്യവൈദ്യശാലയും മികവിന്റെ കേന്ദ്രമായിമാറിയ ആയുര്‍വേദകോളേജും മണ്ഡലത്തിന്റെ ഹദയതാളമാണ്. ആയിരംവര്‍ഷം പഴക്കമുള്ള വെങ്കിട്ടത്തേവര്‍ ക്ഷേത്രം, നാറാണത്തുഭ്രാന്തന്‍ പ്രതിഷ്ഠിച്ചതെന്നു കരുതുന്ന ഇന്ത്യനൂര്‍ ഗണപതിക്ഷേത്രം, പാലാവുറപ്പള്ളി, ആയിരക്കണക്കിന് ഭക്തരെത്തുന്ന കാടാമ്പുഴ ഭഗവതി ക്ഷേത്രം, ഇരിമ്പിളിയത്തെ കാട്ടുമാടം മന, പറമ്പത്ത് കാവ് എന്നിവയും കുറ്റിപ്പുറം പാലവും മണ്ഡലത്തിലാണ്. മൂന്നുപുഴകളുടെ സാമീപ്യം കോട്ടക്കല്‍ മണ്ഡലത്തെ ഫലഭൂയിഷ്ഠമാക്കുന്നു. മണ്ഡലത്തിന്റെ കിഴക്ക് ഭാഗം ഇരിമ്പിളിയം പഞ്ചായത്തിനെ ചുറ്റി ഭാരതപ്പുഴയുടെ കൈവഴിയായ തൂതപ്പുഴ ഒഴുകുന്നു. തെക്ക് കുറ്റിപ്പുറം പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെ നിളാനദിയും പടിഞ്ഞാറ് ദേശീയപാതയുമാണ്. വടക്ക് പൊന്മള പഞ്ചായത്ത് കടലുണ്ടിപ്പുഴയോട് തീരം പങ്കിടുന്നു. നെല്ല്, കമുക്, തെങ്ങ്, വാഴ, കപ്പ, വെറ്റില, പച്ചക്കറി എന്നിവയാണ് പ്രധാന കൃഷികള്‍. പുഴ സമ്പുഷ്ടമാക്കുന്നുവെങ്കിലും ശുദ്ധജലം മുഖ്യപ്രശ്നമാണ്. പുതുതായി രുപീകരിച്ച കോട്ടക്കല്‍ മുനിസിപ്പാലിറ്റി, കുറ്റിപ്പുറം, വളാഞ്ചേരി, എടയൂര്‍, മാറാക്കര, ഇരിമ്പിളിയം, എടയൂര്‍, പൊന്മള പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് ഈ മണ്ഡലം. ഇതില്‍ ഇരിമ്പിളിയം, എടയൂര്‍ പഞ്ചായത്തുകള്‍ പഴയ മങ്കട മണ്ഡലത്തിന്റെയും പൊന്മളയും കോട്ടക്കലും മലപ്പുറത്തിന്റെയും ഭാഗമായിരുന്നു. കുറ്റിപ്പുറം മണ്ഡലത്തിന്റെ ഭാഗമായിരുന്ന ആതവനാട്, കല്‍പ്പകഞ്ചേരി, തിരുന്നാവായ, വളവന്നൂര്‍ പഞ്ചായത്തുകള്‍ പുതിയ തിരുര്‍ മണ്ഡലത്തോട് കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിലെ 1,66,570 വോട്ടര്‍മാരില്‍ 80,611 പുരുഷന്മാരും 85,959 പേര്‍ സ്ത്രീകളുമാണ്. കുറ്റിപ്പുറമായിരുന്നപ്പോൾ 2006-ല്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ഡോ കെ ടി ജലീല്‍ 64,207 വോട്ടുനേടിയാണ് വിജയിച്ചത്. 8781 വോട്ടായിരുന്നു കെ ടി ജലീലിന്റെ ഭൂരിപക്ഷം. മുസ്ളിം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി 55,426 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ഥി അനില്‍കുമാറിന് 4862 വോട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ പി കുഞ്ഞാലിക്കുട്ടി 1146 ഉം കെ എ ജലീല്‍ 1017 ഉും അബു നെടുമ്പ 880 ഉം അബ്ദുള്‍ ജബ്ബാര്‍ 406ഉം കെപിഎ ജലീല്‍ 277 ഉം വോട്ട് നേടി. ബിഎസ്പി സ്ഥാനാര്‍ഥി സുരേഷ് 377 വോട്ട് നേടി. 80.92 ശതമാനമായിരുന്നു പോളിങ്.മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ, ​വളാഞ്ചേരി​ നഗരസഭകളും എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള ​എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാ മണ്ഡലമാണ് കോട്ടക്കൽ നിയമസഭാ മണ്ഡലം. 2008ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ മണ്ഡലം നിലവിൽ വന്നത്. കുറ്റിപ്പുറം നിയോജക മണ്ഡലം ഇല്ലാതായി പകരം നിലവിൽ വന്ന മണ്ഡലമാണ് കോട്ടക്കൽ നിയോജക മണ്ഡലം. 2006ൽ മുസ്ലീം ലീഗിന്റെ കുത്തക മണ്ഡലം ആയി അറിയപ്പെട്ടിരുന്ന കുറ്റിപ്പുറത്ത് കെ. ടി. ജലീൽ​ ഇടതുപക്ഷ സ്വതന്തൻ ആയി മത്സരിച്ച് ​മുസ്ലീം ലീഗ് സ്ഥാനാർത്ഥി പി. കെ. കുഞ്ഞാലികുട്ടിയെ തോൽപ്പിച്ചു ചരിത്രത്തിൽ ഇടം നേടിയിരുന്നു. 2011ലെ തെരഞ്ഞെടുപ്പിൽ അബ്ദുൽ സമദ് സമദാനിയിലൂടെ റിക്കാർഡ് ഭൂരിപക്ഷത്തിൽ ഈ മണ്ഡലം ലീഗ് തിരിച്ചു പിടിത്തു. ലീഗിന് വേണ്ടി ഇത്തവണ കെ. കെ. ആബിദ് ഹുസൈൻ തങ്ങളാണ് ജനവിധി തേടുന്നത്. എൻ.സി.പിയിലെ എൻ. എ. മുഹമ്മദ്‌ കുട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. വി. ഉണ്ണികൃഷ്ണൻ ബി.ജെ.പി സ്ഥാനാർത്ഥിയായും മത്സരിക്കുന്നു. പൊന്നാനി ലോകസഭാ മണ്ഡലത്തിലാണ് കോട്ടക്കൽ ഉൾപ്പെടുന്നത്. ​

​2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ട്: 167435

പോൾ ചെയ്യപ്പെട്ട വോട്ട്: 118343

പോളിംഗ് ശതമാനം: 70.68

നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്നും ലോകസഭയിലേക്ക് എത്തിയപ്പോഴേക്കും​ ലീഗിന് ഭൂരിപക്ഷത്തിൽ ഇരുപത്തിനാലായിരം വോട്ടുകളുടെ കുറവ് വന്നതായി കാണാം​. ​2014 ലോകസഭാ തെരഞ്ഞെടുപ്പിൽകോട്ടക്കൽ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ​​:

 

Malayalam
ജില്ല: