24 June 2017, Saturday

കോവളം

എന്നും ഇടതുപക്ഷത്തോട് ആദരവും സ്‌നേഹവും പുലര്‍ത്തിയിട്ടുള്ള ഒരു മണ്ഡലമാണ് കോവളം. കൈത്തറി തൊഴിലാളികളും കര്‍ഷകരും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന കോവളം മണ്ഡലത്തില്‍ വികസനം എന്തെന്ന് മണ്ഡലത്തിലെ നിവാസികള്‍ അറിയുന്നത് എല്‍ഡിഎഫിന്റെ ഭരണ നേട്ടത്തിലാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 250 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സിറ്റിങ് എംഎല്‍എ ജമീല പ്രകാശം തന്റെ മണ്ഡലത്തില്‍ നടപ്പിലാക്കിയത്. കുടിവെള്ളത്തിനായി പരക്കം പാഞ്ഞ മണ്ഡലത്തിലെ നിവാസികള്‍ക്ക് 100 കോടിയോളം ചെലവഴിച്ച് മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാന്‍ കഴിഞ്ഞു.

മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെല്ലാം നവീകരിച്ചു തീരദേശ മേഖലയില്‍ നടപ്പിലാക്കിയ സൗജന്യ ഭവനപദ്ധതിയില്‍ 42 ശതമാനത്തോളം വീടുകള്‍ നല്‍കിയതും ഇവിടത്തുകാര്‍ മറന്നിട്ടില്ല. തന്റെ അഞ്ചുവര്‍ഷക്കാലത്തെ ഭരണാനുഭവം മണ്ഡലത്തിലെ ജനങ്ങളുമായി പങ്കുവെച്ചാണ് ജമീലാ പ്രകാശം തന്റെ മണ്ഡലത്തിലെ ഓരോ പ്രദേശത്തും വോട്ടുതേടുന്നത്. നിരവധി പേരാണ് സ്ഥാനാര്‍ഥിക്ക് ആശംസകള്‍ നേര്‍ന്നും വിജയം ഉറപ്പാക്കിയും കുശലം ചോദിച്ചു അടുത്തുകൂടുന്നത്.

തന്റെ മണ്ഡലത്തിലെ ഓരോ വോട്ടര്‍മാരും തനിക്കു തരുന്ന സ്‌നേഹത്തെ എതിര്‍ സ്ഥാനാര്‍ഥികള്‍ പോലും അക്കാര്യം തുറന്നു സമ്മതിക്കുന്നു. തന്റെ മനസ് പൊതുപ്രവര്‍ത്തനത്തില്‍ അര്‍പ്പിച്ചതിന്റെ നേര്‍ ചിത്രമാണ് വീണ്ടും ജമീലാപ്രകാശത്തെ മത്സരിക്കാന്‍ ജനമനസുകളില്‍ നിന്നുയര്‍ന്ന ആവശ്യം. ഇത് മനസിലാക്കിയ എല്‍ഡിഎഫ് നേതൃത്വം വീണ്ടും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി. ജമീലാ പ്രകാശത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. കാരണം കോവളം മണ്ഡലത്തിലെ അഞ്ചുവര്‍ഷത്തെ വികസനം ജമീലാ പ്രകാശത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു. 1965 ലാണ് കോവളം മണ്ഡലത്തിന്റെ പിറവി. കോണ്‍ഗ്രസിലെ കുഞ്ഞുകൃഷ്ണന്‍ നാടാരാണ് ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെങ്കിലും 1967 ല്‍ ഇടതുപക്ഷ സ്വതന്ത്രനായി ജെ സി മൊറായിസ് വിജയം കൈവരിച്ചു.

പിന്നീട് അങ്ങോട്ട് ഇടതിനോടുള്ള കൂറു മണ്ഡലത്തിലെ ജനങ്ങള്‍ കാണിച്ചുവെങ്കിലും 91ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാരനായ ജോര്‍ജ് മസ്‌ക്രീന്‍ കേവലം 23 വോട്ടിന് എതിര്‍ സ്ഥാനാര്‍ഥിയായ നീലലോഹിതദാസന്‍ നാടാരെ തോല്‍പ്പിച്ചുവെങ്കിലും കോണ്‍ഗ്രസുകാരുടെ അഴിമതിയുടെ കൂത്തരങ്ങില്‍ മനംമടുത്ത കോവളം മണ്ഡലത്തിലെ ജനം വീണ്ടും ഇടതിനോടുതന്നെ അടുപ്പം കാട്ടി. ഇതോടെ ജോര്‍ജ് മസ്‌ക്രീന്‍ എട്ടുനിലയില്‍ പൊട്ടി. എന്നാല്‍ 2006 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ താന്‍ മത്സ്യത്തൊഴിലാളികളുടെ കണ്ണിലുണ്ണിയാണെന്നും തീരദേശ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും പറഞ്ഞു മണ്ഡലത്തിലെ ഓരോ ജനപ്രതിനിധികളെയും പറഞ്ഞുപറ്റിച്ച് വോട്ടുകള്‍ നേടി വിജയം കൈവരിച്ചു കോണ്‍ഗ്രസിലെ ജോര്‍ജ് മെഴ്‌സ്യര്‍. എന്നാല്‍ മെഴ്‌സ്യര്‍ ഒരു വികസനം പോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

വീണ്ടും 2011 തെരഞ്ഞെടുപ്പില്‍ ജമീലാ പ്രകാശത്തിനോടൊപ്പം മത്സരിച്ചുവെങ്കിലും പരാജയത്തിന്റെ കയപ്പുനീര്‍ നുണഞ്ഞുപോയ മെഴ്‌സിയറെ പിന്നീട് ഈ മണ്ഡലത്തിലെ ജനങ്ങള്‍ കണ്ടിട്ടില്ല. ആദ്യമത്സരത്തില്‍ വിജയിപ്പിച്ച തന്റെ വോട്ടര്‍മാര്‍ തന്നെ വീണ്ടും തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ജമീലാ പ്രകാശം.

Malayalam