20 October 2017, Friday

ഗീതാ ഗോപി

Malayalam

കേരള മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്. നാട്ടിക മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാംതവണ ജനവിധി തേടുന്നു. 2004 മുതല്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമാണ്. മഹിളാ സംഘം ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റാണ്. 2004 ല്‍ ഗുരുവായൂര്‍ നഗരസഭാംഗവും 2009 ല്‍ ചെയർപേഴ്സണുമായി. 2011ല്‍ ഡെപ്യൂട്ടി ചെയർപേഴ്സണായിരിക്കെയാണ് പതിമ്മൂന്നാം നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുന്നത്. 2010 ല്‍ ഗുരുവായൂര്‍ നഗരസഭയില്‍ ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനം പ്രാവര്‍ത്തികമാക്കിയതിന് സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി നേടി. 2010 ല്‍ ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് അവാര്‍ഡും നഗരസഭയ്ക്ക് നേടിക്കൊടുത്തു.

വർഷം: 
2016