13 December 2017, Wednesday

ചടയമംഗലം

ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ചടയമംഗലം. 1951ല്‍ തിരുകൊച്ചി ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചടയമംഗലം ദ്വയാംഗ മണ്ഡലമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആര്‍ കേശവപിള്ള 1703 വോട്ടിനും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കൊച്ചുകുഞ്ഞ് 642 വോട്ടിനും വിജയിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ദാമോദരന്‍പോറ്റിയും കോണ്‍ഗ്രസിലെ കൊച്ചുരാമനും പരാജയപ്പെട്ടു.ആര്‍ കേശവപിള്ളയ്ക്ക് 19033 വോട്ടം കൊച്ചുഞ്ഞിന് 14859 വോട്ടും ദാമോദരന്‍ പോറ്റിക്ക് 17330 വോട്ടും പരമേശ്വരന്‍പിള്ള(സ്വതന്ത്രന്‍) 14217 വോട്ടും കൊച്ചുരാമന്‍ 14302 വോട്ടും നേടി.1954ല്‍ കമ്മ്യൂണിസ്റ്റ് പിന്തുണയോടെ മത്സരിച്ച വി ഗംഗാധരന് 17291 വോട്ടും കോണ്‍ഗ്രസിലെ കെഎ മുഹമ്മദിന് 7657 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 9634 വോട്ട്.1957ല്‍ സിപിഐയിലെ വെളിയം ഭാര്‍ഗവന്‍ 10232 വോട്ടിന് വിജയിച്ചു. വെളിയം ഭാര്‍ഗവന് 19375 വോട്ടും പിഎസ്പിയിലെ എം അബ്ദുല്‍ മജീദിന് 9143 വോട്ടും ആണ് ലഭിച്ചത്.

1960ലും വെളിയം ഭാര്‍ഗവനായിരുന്നു വിജയം. ഭൂരിപക്ഷം 122. വെളിയത്തിന് 25412 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി പിഎസ്പിയിലെ എം അബ്ദുല്‍ മജീദിന് 25290 വോട്ടും ലഭിച്ചു.1965ല്‍ എസ്എസ്പിയിലെ ഡി ദാമോദരന്‍ പോറ്റിക്കായിരുന്നു വിജയം. കോണ്‍ഗ്രസിലെ എന്‍ ഭാസ്‌കരന്‍പിള്ളയ്ക്ക് 16269 വോട്ടും സിപിഐയിലെ വി ഗംഗാധരന് 14207 വോട്ടും ലഭിച്ചു.1967ല്‍ എസ്എസ്പിയിലെ ഡി ദാമോദരന്‍ പോറ്റിക്കായിരുന്നു വിജയം. ഭൂരിപക്ഷം 11558 വോട്ട്. അദ്ദേഹത്തിന് 29980 വോട്ടും കോണ്‍ഗ്രസിലെ ഭാസ്‌കരന്‍പിള്ളയ്ക്ക് 18122 വോട്ടും ലഭിച്ചു.1970ല്‍ സിപിഐ നേതാവ് എംഎന്‍ ഗോവിന്ദന്‍നായര്‍ 11427 വോട്ടിന് വിജയിച്ചു. അദ്ദേഹത്തിന് 31372 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി എസ്എസ്പിയിലെ പിആര്‍ ഭാസ്‌കരന്‍നായര്‍ക്ക് 19945 വോട്ടും ലഭിച്ചു.

1977ല്‍ സിപിഐയിലെ ഇ ചന്ദ്രശേഖരന്‍ നായര്‍ക്കായിരുന്നു വിജയം. ഭൂരിപക്ഷം 11687 വോട്ട്. അദ്ദേഹത്തിന് 31906 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ എന്‍ സുന്ദരേശന് 20219 വോട്ടും നേടി.1980ലും സിപിഐയിലെ ഇ ചന്ദ്രശേഖരന്‍നായര്‍ക്കായിരുന്നു. വിജയം. ഭൂരിപക്ഷം 10884 വോട്ട്. അദ്ദേഹത്തിന് 33991 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി മുസ്ലംലീഗിലെ വലിയവീടന്‍ മുഹമ്മദ്കുഞ്ഞിന് 23107 വോട്ടും ലഭിച്ചു.1982ല്‍ സിപിഐയിലെ കെആര്‍ ചന്ദ്രമോഹനന്‍ 7831 വോട്ടിന് എന്‍ഡിപിയിലെ ജി ചന്ദ്രശേഖരന്‍ഉണ്ണിത്താനെ തോല്‍പ്പിച്ചു. ചന്ദ്രമോഹനന് 30225 വോട്ടും ചന്ദ്രശേഖരന്‍ ഉണ്ണിത്താന്‍ 25229 വോട്ടും ലഭിച്ചു.

87ലും കെആര്‍ ചന്ദ്രമോഹനന് തന്നെയായിരുന്നു വിജയം. ഭൂരിപക്ഷം 11269 വോട്ട്. ചന്ദ്രമോഹനന് 41524 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി എന്‍ഡിപിയിലെ ആര്‍ രാധാകൃഷ്ണപിള്ളയ്ക്ക് 30255 വോട്ടുമാണ് ലഭിച്ചത്.91ല്‍ സിപിഐ സ്ഥാനാര്‍ത്ഥി ഇ രാജേന്ദ്രനായിരുന്നു. 5035 വോട്ടിന് ഇ രാജേന്ദ്രന്‍ വിജയിച്ചു. രാജേന്ദ്രന് 46025 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ എ ഹിദ്ദര്‍മുഹമ്മദിന് 40986 വോട്ടും ലഭിച്ചു.96ല്‍ സിപിഐയുടെ ആര്‍ ലതാദേവി 2746 വോട്ടിന് കോണ്‍ഗ്രസിലെ പ്രയാര്‍ ഗോപാലകൃഷ്ണനെ തോല്‍പ്പിച്ചു. ലതാദേവിക്ക് 42550 വോട്ടും പ്രയാര്‍ ഗോപാലകൃഷ്ണന് 39805 വോട്ടുമാണ് കിട്ടിയത്. 2001ല്‍ കോണ്‍ഗ്രസിലെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ 1919 വോട്ടിന് വിജയിച്ചു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ 49683 വോട്ടും സിപിഐയിലെ ആര്‍ ലതാദേവിക്ക് 47764 വോട്ടും ലഭിച്ചു.

2006ല്‍ സിപിഐയിലെ മുല്ലക്കര രത്‌നാകരന്‍ 4653 വോട്ടിന് വിജയിച്ചു. മുല്ലക്കരയ്ക്ക് 42631 വോട്ടും, പ്രയാര്‍ ഗോപാലകൃഷ്ണന്‍ 42631 വോട്ടുമാണ് ലഭിച്ചത്.മണ്ഡലം പുനര്‍നിര്‍ണയത്തിന് മുമ്പ് ഇളമാട്, ഇട്ടിവ, ചടയമംഗലം, ചിതറ, കടയ്ക്കല്‍, നിലമേല്‍ പഞ്ചായത്തുകളാണ് ഉണ്ടായിരുന്നത്. പുനര്‍നിര്‍ണയത്തിനുശേഷം ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കല്‍, നിലമേല്‍ പഞ്ചായത്തുകളും ഇല്ലാതായ നെടുവത്തൂര്‍ മണ്ഡലത്തിലെ വെളിനല്ലൂരും പുനലൂര്‍ മണ്ഡലത്തിലെ അലയമണ്‍പഞ്ചായത്തുമാണ് ഉള്ളത്

Malayalam
ജില്ല: