13 December 2017, Wednesday

ചവറ

സ്ഥാനാർത്ഥി

കരിമണലിന്റെയും കയറിന്റെയും കായലിന്റെയും നാട് ജനവിധിക്ക് ഒരുങ്ങുന്നു. കോര്‍പറേഷന്‍ വാര്‍ഡുകള്‍ തമ്മിലുള്ള വിഭജനമൊഴിച്ചാല്‍ രാമന്‍കുളങ്ങര മുതല്‍ കന്നേറ്റിപ്പാലംവരെ നീണ്ടുകിടക്കുന്നതും അഷ്ടമുടിക്കായലും അറബിക്കടലും അതിര്‍ത്തി പങ്കിടുന്നതുമായ ചവറ അസംബ്ളി നിയോജക മണ്ഡലത്തിന് ഇത്തവണ ഒരു മാറ്റവുമില്ല. ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളും കൊല്ലം കോര്‍പറേഷനിലെ ശക്തികുളങ്ങര, മീനത്തുചേരി, കാവനാട്, മരുത്തടി, വള്ളിക്കീഴ്, കന്നിമേല്‍, വട്ടക്കായല്‍ എന്നീ ഏഴുവാര്‍ഡുകളും രാമന്‍കുളങ്ങര വാര്‍ഡിന്റെ പകുതിയും ചേര്‍ന്നതാണ് ചവറ നിയോജക മണ്ഡലം. കയര്‍ വ്യവസായത്തിന്റെ അസ്തമിച്ചുപോയ പാരമ്പര്യം പേറുന്ന ചവറ ഇന്ന് കരിമണല്‍, മത്സ്യ, കശുവണ്ടി തൊഴിലാളികളുടെയും മണ്ണാണ്.

ചവറ അസംബ്ളി നിയോജകമണ്ഡലം രൂപീകരിച്ചശേഷം ഒരിക്കലൊഴിച്ച് ഇടതുപക്ഷമുന്നണി ചേര്‍ന്ന് ഈ മണ്ഡലംനിന്നു. 77ല്‍ കരുനാഗപ്പള്ളി മണ്ഡലത്തില്‍പ്പെട്ട ചവറ പുതിയ നിയോജകമണ്ഡലമായി മാറി. മൂന്നുതവണ കരുനാഗപ്പള്ളിയില്‍നിന്ന് നിയമസഭയിലേക്ക് പോയ ബേബിജോണ്‍ തന്നെയായിരുന്നു പുതിയ മണ്ഡലത്തിലെയും ആദ്യ എംഎല്‍എ. സ്വതന്ത്ര സ്ഥാനാര്‍ഥി എ നൂറുദീന്‍കുഞ്ഞ് 19,009 വോട്ടിന് ബേബിജോണിനോട് തോറ്റു. എതിരാളികള്‍ മാറിമാറി വന്നെങ്കിലും പരീക്ഷണങ്ങള്‍ പലതും നടന്നെങ്കിലും ചവറ പിന്നീട് ബേബിജോണിനൊപ്പം നിന്നു. അദ്ദേഹം മത്സരരംഗത്തുനിന്ന് മാറുന്നതുവരെ ഇത് തുടര്‍ന്നു.

'80ല്‍ ജനതാപാര്‍ടിയിലെ സി രാജേന്ദ്രന്‍ 16,613 വോട്ടിന് തോറ്റു. '82ല്‍ കുപ്രസിദ്ധമായ സരസന്‍ സംഭവത്തിന്റെ മുള്‍മുനയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബേബിജോണിനെ വീഴ്ത്താനായില്ല. കേവലം 621 വോട്ടിന് കോണ്‍ഗ്രസിലെ കെ സുരേഷ്ബാബുവിനെ ബേബിജോണ്‍ മറികടന്നു. 87ല്‍ കെ സുരേഷ്ബാബു ബേബിജോണിന് മുന്നില്‍ ഒരിക്കല്‍കൂടി അടിയറവ് പറഞ്ഞു. ഭൂരിപക്ഷം 9537. 91ല്‍ പ്രതാപവര്‍മ തമ്പാന്‍ 4324 വോട്ടുകള്‍ക്കും 96ല്‍ കെ കരുണാകരന്‍പിള്ള 8075 വോട്ടുകള്‍ക്കും ബേബിജോണിനോട് തോല്‍വി സമ്മതിച്ചു.

98ല്‍ രോഗബാധിതനായ ബേബിജോണ്‍ രാഷ്ട്രീയരംഗത്തുനിന്ന് വിടവാങ്ങി. 2001ല്‍ ബേബിജോണിന്റെ മകന്‍ ഷിബു ബേബിജോണ്‍ യുഡിഫ് പാളയത്തില്‍നിന്ന് മത്സരിച്ചു. വി പി രാമകൃഷ്ണപിള്ള 12483 വോട്ടിന് തോറ്റു. 2006ല്‍ പക്ഷേ ഷിബുബേബിജോണിന് മണ്ഡലം നിലനിര്‍ത്താനായില്ല. എന്‍ കെ പ്രേമചന്ദ്രന്‍ 1786 വോട്ടിന് ഷിബുബേബിജോണിനെ തോല്‍പ്പിച്ചു. അഞ്ചുപ്രാവശ്യം ചവറയില്‍നിന്ന് കേരള മന്ത്രിസഭയില്‍ അംഗങ്ങളുണ്ടായി.

Malayalam
ജില്ല: